ധ്യാനത്തെ ഒരു ശാസ്ത്രമെന്നോ കലയെന്നോ കര്‍മകുശലതയെന്നോ വിളിക്കാം. ധ്യാനം എന്നത് ഒരു ശാസ്ത്രനിയമം പോലെയാണ്. എന്തെന്നാല്‍ അനുവര്‍ത്തിക്കേണ്ട വ്യക്തമായ ഒരു നീതിശാസ്ത്രം അതിനുണ്ട്. എന്നാല്‍ മറ്റൊരു വീക്ഷണകോണില്‍ നിന്നുകൊണ്ട് അതിനെ ഒരു കലയെന്നു വിളിക്കാം. ശാസ്ത്രം മനസ്സിന്റെ ഒരു വ്യാപനമാണ്- അത് ഗണിതമാണ്-തര്‍ക്കശാസ്ത്രമാണ്-യുക്തിസഹമാണ്. ധ്യാനം മനസ്സിന്റെ ഗുണമല്ല-ഹൃദയത്തിന്റേതാണ്-അത് തര്‍ക്കശാസ്ത്രമല്ല; അതിന് പ്രേമാനന്ദത്തിനോടാണ് സാദൃശ്യം. ഇത് സംഗീതംപോലെയോ നൃത്തംപോലെയോ കവിതപോലെയോ ആണ്. അതുകൊണ്ട് ഇതിനെ കലയെന്നുവിളിക്കാം.
പക്ഷേ, ധ്യാനം അതീവഗഹനമായ ഒരു ഗൂഢതത്ത്വമായതുകൊണ്ട് അതിനെ ശാസ്ത്രമെന്നോ കലയെന്നോ വിശേഷിപ്പിച്ചതുകൊണ്ട് അതിന്റെ സാദ്ധ്യതകള്‍ അവസാനിക്കുന്നില്ല. ഇതിനെ കര്‍മകുശലതയെന്നു വിശേഷിപ്പിക്കാം. ഇത് സുപ്രാപ്യമോ അപ്രാപ്യമോ ആകാം. കര്‍മകൗശലമെന്നത് മനുഷ്യന്റെ ഗ്രഹണശേഷിക്ക് അഭിമുഖീകരിക്കാനാവുന്ന ഏറ്റവും ദുര്‍ജ്ഞേയമായ കാര്യമത്രെ. ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരിക്കല്‍ ഒരു കുട്ടിയെ ഗുരുവിന്റെ അടുത്ത് നീന്തല്‍ പഠിക്കാന്‍ കൊണ്ടുപോയി. അദ്ദേഹം അറിയപ്പെടുന്ന ഒരു നീന്തല്‍ക്കാരനായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ പലപ്പോഴും നദീതിരത്ത് അദ്ദേഹം ധ്യാനനിരതനായിരിക്കുന്നത് കാണാം. അദ്ദേഹം പറയുന്നത് നീന്തല്‍ ആര്‍ക്കും എപ്പോഴും പഠിക്കാം. അത് ഒരു സാമര്‍ത്ഥ്യമാണ്, പഠനക്ഷമമായ വിജ്ഞാനമല്ല. ഗുരു കുട്ടിയെ വെള്ളത്തിലേയ്ക്ക് എറിഞ്ഞു. നീന്തലറിയാത്ത ആ കുട്ടി വെള്ളത്തില്‍ മുങ്ങിതാണുക്കൊണ്ടിരിക്കുന്നു. അവസാനം തന്റെ ജീവന്‍പോലും അപകടത്തിലാണെന്ന് മനസ്സിലാക്കിയ കുട്ടി കൈകള്‍ വീശാന്‍ തുടങ്ങി. അതിന് വ്യവസ്ഥയുണ്ടായിരുന്നില്ല, അത് പരിഭ്രാന്തമായിരുന്നു. പക്ഷെ സാമര്‍ത്ഥ്യം കൈവരികതന്നെ ചെയ്തു. ജീവിതം അപകടത്തിലാവുമ്പോള്‍ ചെയ്യാവുന്നതെന്തും നമ്മള്‍ ചെയ്യും.....നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്തും നിങ്ങള്‍ പൂര്‍ണമനസ്സോടെ ചെയ്യുമ്പോള്‍ പലതും സംഭവിക്കുകതന്നെചെയ്യും! ഇപ്പോള്‍ ശരീരത്തിന് ഒരു പ്ലവന സ്വഭാവമുണ്ടെന്ന്് മനസ്സിലാവുകയും ജലവുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാല്‍ അത് താനെ രക്ഷിച്ചുകൊള്ളും.
ഈ സാമര്‍ത്ഥ്യം സമ്പാദിക്കാന്‍ കുറച്ച് ദിവസം വേണ്ടിവരും. അത് കര്‍മകൗശലമാണ്- അത് ഒരു കലയല്ല. ധ്യാനം ഒരു കലയായിരുന്നെങ്കില്‍ അത് പഠിക്കാന്‍ വളരെ എളുപ്പമായിരുന്നേനെ.അത് ഒരു സാമര്‍ത്ഥ്യമായതുകൊണ്ട്, കര്‍മകൗശലമായതുകൊണ്ട് ,പരിശ്രമം ആവശ്യമാണ്. പതുക്കെ, പരിശീലനത്തിലൂടെ അത് നേടിയെടുക്കാന്‍ സാധിക്കും. സാമര്‍ത്ഥ്യവും കര്‍മകൗശലതയും അല്‍പം പരിശ്രമവും ഉണ്ടെങ്കില്‍ എന്തും സാധ്യമാക്കാം. ഈ വാസ്തവം ധ്യാനത്തെ സംബന്ധിച്ച് ബാധകമാണ്-ചെറിയ പരിശീലനത്തിലൂടെ. ഓഷോയുടെ ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്ര്യം എന്ന പുസ്തകത്തില്‍ നിന്ന്.

0 അഭിപ്രായ(ങ്ങള്‍) :
Post a Comment