“Love is a sacrifice” “സ്‌നേഹം തെജിക്കലാണ് ”.
മറ്റുള്ളവര്‍ക്ക് വേണ്ടി, സത്യത്തിനു വേണ്ടി, ഈശ്വരന് വേണ്ടി നിസാരമായി എന്തെങ്കിലും നഷ്ടപ്പെടുത്താന്‍ എങ്കിലും നമുക്കാവുന്നുണ്ടോ. നമ്മുടെ സമ്പത്തോ, ദുരഭിമാനമോ, ബന്ധു ജനങ്ങളെയോ, വേണ്ടപ്പെട്ടതായി കരുതിയിരുന്ന എന്തെങ്കിലുമോ? നമ്മുടെയൊക്കെ വിചാരം നാമോരോരുത്തരുമാണ് ഏറ്റവും വലിയ ഈശ്വര സ്‌നേഹി എന്നാണ്. നമ്മുടെയൊക്കെ ഈശ്വര സ്‌നേഹത്തിന്റെ ഉള്ളിലും ഈ കപഠതയല്ലേ ഒളിഞ്ഞിരിക്കുന്നത്. നമ്മുടെയൊക്കെ സ്വാര്‍ത്ഥ (സ്‌നേഹത്തിന്) നേട്ടത്തിനുവേണ്ടിയല്ലേ ഈശ്വര സ്‌നേഹം എന്ന സൂത്രത്തില്‍ പള്ളിയിലും, അമ്പലത്തിലും, മോസ്‌ക്കിലും പോവുന്നത്. പലരും കരുതുന്നത് ദൈവത്തിന് കൈകൂലി കൊടുത്താല്‍ അവന്‍ എല്ലാം വാരികോരി നല്‍കുമെന്നാണ്. അവനെ പാടിപുകഴ്ത്തിയാല്‍ രാഷ്ട്രിയക്കാരെ പോലെ അവന്‍ അതില്‍ വീഴുമെന്നാണ്. ഇതിനാണ് അന്ധവിശ്വാസം എന്നു പറയുന്നത്. പരമമായ അജ്ഞതയിലാണ് നാമിന്നും; മനുഷ്യബുദ്ധിയില്‍ നിന്ന് ചിന്തിക്കുമ്പോഴാണ് ദൈവം ഇതിലെല്ലാം വീഴും എന്നു തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ നാം ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവനെ പുകഴ്ത്തുകയും സ്തുതിക്കുകയുമല്ലാ ചെയ്യേണ്ടത്. അവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ജീവിക്കുകയാണ്. അവന്റെ സ്വഭാവത്തിന്റെ ഒരു ചെറിയ കാര്യമെങ്കിലും നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയാണ്. അത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. പലതും നഷ്ടപ്പെടുത്തേണ്ടി വരും, പല ബുദ്ധിമുട്ടുകളും ഏല്‍ക്കേണ്ടി വരും. ഇതിന് എന്താണ് ഈശ്വരന്‍, അവന്റെ സ്വഭാവം എന്ത് എന്നാദ്യം അറിയേണ്ടിയിരിക്കുന്നു. ദിവസവും പള്ളിയിലും, മോസ്‌ക്കിലും, അമ്പലത്തിലുമൊക്കെ പോകുന്നതിനും, അവന്റെ തന്നെ പണമെടുത്ത് മനസ്സില്ലാമനസ്സോടെ എന്തെങ്കിലുമൊക്കെ വലിച്ചെറിയുന്നതിനും അധികം ബുദ്ധിമുട്ടൊന്നുമില്ല.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവസ്‌നേഹിയാണെങ്കില്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും, പീഡനകള്‍ ഏല്‍ക്കേണ്ടി വന്നാലും, എന്തെല്ലാം അപമാനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, എല്ലാവരാലും തള്ളപ്പെട്ടാലും, ഈ ലോകം മുഴുവനും നിങ്ങള്‍ക്കെതിരായാലും സത്യത്തിനുവേണ്ടി (ഈശ്വരന്) നിലകൊള്ളും. നിങ്ങളുടെ ശരീരംതന്നെ നഷ്ടപ്പെടുത്തേണ്ടി വന്നാലും. അതാണ് യഥാര്‍ഥ സ്‌നേഹം. പണത്തിനുവേണ്ടി, പ്രശസ്തിക്കുവേണ്ടി, അധികാരത്തിനു വേണ്ടി, മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടി ദൈവത്തെ സ്‌നേഹിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ സൂത്രമാണ്. യഥാര്‍ത്ഥത്തില്‍ ദൈവത്തെയല്ലാ നിങ്ങള്‍ സ്‌നേഹിക്കുന്നത്. നിങ്ങളെ തന്നെയാണ് ‘ദൈവമെന്ന’വാക്ക് വെറുതേ പകരം വയ്ക്കുന്നതാണ്. ഇതാണ് നിങ്ങളുടെ അബോധമനസ്സിന്റെ സൂത്രം. കാലങ്ങളായി നാമെല്ലാം ഈ വഞ്ചനയില്‍ സൂത്രത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇതില്‍ നിന്ന് പുറത്തു കടക്കേണ്ട സമയമായിരിക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കുക. ബോധവാനാകുക. അവബോധത്തൊടെ ജീവിക്കുക. സത്യത്തെ തിരിച്ചറിയുക. കുറഞ്ഞത് കാപഠ്യത്തെ തിരിച്ചറിയാനെങ്കിലും കഴിയുക.