Wednesday, July 20, 2011

നന്നായി എഴുതാന്‍ പഠിച്ചാല്‍ ജീവിക്കാം



ഏതുഭാഷയിലുമാകട്ടെ നല്ല ശൈലിയില്‍ എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അതുകൊണ്ട് ജീവിക്കാന്‍ കഴിയും. ക്രിയേറ്റീവ് റൈറ്റിങ്ങിലൂടെ തുറന്നു വരുന്ന അവസരങ്ങള്‍ നിരവധിയാണ്. എതു ഭാഷയിലും കഥയും കവിതയും സാഹിത്യവും എന്നു വേണ്ട നല്ല പരസ്യവാചകം വരെയെഴുതിക്കൊടുക്കാന്‍ കഴിയുമെങ്കില്‍ താങ്കളെ ആവശ്യമുള്ളവരുണ്ട്. ക്രിയേറ്റീവ് റൈറ്റിങ്ങ് നല്ല തൊഴില്‍ മേഖലയാണ്. ടെന്‍ഷനില്ലാതെ വീട്ടിലിരുന്ന് നല്ല ഭക്ഷണം കഴിച്ച് നന്നായി വിശ്രമിച്ച് ജോലി ചെയ്യാം. അല്‍പമൊന്ന് കഷ്ടപ്പെടാന്‍ തയ്യാറുള്ളവരെ കാത്ത് ഈ രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നല്ല ഭാഷയും ശൈലിയുമാണ് പ്രധാനം. ക്രിയേറ്റീവ് റൈറ്റേഴ്സിന്റെ സാധ്യതകള്‍ വളരെയാണ്. സിനിമ, സംഗീതം, സഞ്ചാരം,ലേഖനം, കലാനിരൂപണം, ചിത്രമെഴുത്ത്, തുടങ്ങി ഏതുരംഗത്തും പ്രതിഭയുള്ളവര്‍ക്ക് ഈ വഴി തെരഞ്ഞെടുക്കാം. കഥയും കവിതയുമെഴുതി പ്രസാധകരെ തേടി നടക്കേണ്ട കാലം കഴിഞ്ഞു. നല്ല രചനകള്‍ കൈവശമുണ്ടെജകില്‍ അതിന് വായനക്കാരെ ആകര്‍ഷിക്കാനാവുമെങ്കില്‍ പ്രസാധകര്‍ നിങ്ങളെ തേടിയെത്തും. കരാരുറപ്പിച്ച് കൃത്യമായി വര്‍ക്കുചെയ്തു കൊടുക്കാന്‍ കഴിഞ്ഞാല്‍ അക്കൗണ്ടില്‍ പണമെത്തുന്നതറിയില്ല. സാങ്കേതികമേഖലയിലും തിരക്കഥ, നാടകം,ചെറുകഥ, നാടോടിക്കഥകള്‍ , തുടങ്ങി നമുക്ക് താല്‍പര്യമുള്ള വിഷയം തെരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നതാണ് ഏറ്റവും സൗകര്യം. കംപ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ അവസരങ്ങളുമായി കമ്പനികള്‍ വരും. മിക്ക കമ്പനികളും നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വേകളുണ്ട്. ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലിറങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ സര്‍വ്വേകളാണിപ്പോള്‍ നടത്തുന്നത്. അക്കൗണ്ടിങ്ങ്, ഡാറ്റാഎന്‍ട്രി തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിനുപേര്‍ നേരത്തെ തന്നെ ഈ രംഗത്തുണ്ട്. തെരഞ്ഞെടുക്കുന്ന മേഖലയിലെ അറിവും ഭാഷാപാടവവും കഴിവും പ്രധാനമാണ്. എഴുത്തിനെ പ്രൊഫഷണല്‍ , ജേര്‍ണലിസം, ടെക്നിക്കല്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും പിന്നീട് എഴുത്തിന്റെ സാധ്യതകളുപയോഗിക്കാനാവും. ഓണ്‍ലൈന്‍ എഴുത്തിലൂടെ നല്ല വരുമാനമുണ്ടാക്കാം. ഉള്ളിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിയുക, എഴുത്തിന്റെ ശൈലി വികസിപ്പിക്കുക,ഇതിനാവശ്യമായ പരിശീലനവും ഇന്റര്‍നെറ്റിലൂടെ സാധിക്കും. ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അന്തരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നിരവധി സ്ഥാപനങ്ങളുണ്ട്. ലണ്ടനിലെ റൈറ്റേഴ്സ് ബ്യൂറോയുടെ കോഴ്സുകളുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്കwww.writersbureau.com 
Center for Research in Art of Film and television.1st fl.Car Market.Near M2K cinema .Sector-7, Rohini. New delhi:110085
Website: www.log2craft.org 

IGNOU Regional Centre 
Tughlakabad Institutional Area Near Batra Hospital New Delhi-110 062 Ph.Off 011-6082715 / 6089078 / 6078354  Email:ignourcd@nda.vsnl.net.in 
Website : www.ignou.ac.in 

Dr.BabasahebAmbedkar Open University R.C. Technical Campus, Opp. Gujara High Court, Sarkhej-Gandhinagar Highway, Ahmedabad-380 060.
Phone: +91 -079-27413747,48,49,50,51,56 Fax: +91 -079-27413751    Email:baouvc@yahoo.com 
Web Site: http://www.baou.org

0 അഭിപ്രായ(ങ്ങള്‍) :

Post a Comment