Wednesday, July 20, 2011

എഫ്എമ്മും എംപി3യുമായി ഗോദ്റെജ് റഫ്രിജറേറ്റര്‍


ഇന്ത്യയിലെ റഫ്രിജറേറ്റര്‍ മേഖലയെ പുനര്‍നിര്‍വചിച്ച് "എഡ്ജ് എസ് എക്സ് മ്യൂസിപ്ലേ" എന്ന പുതിയ റഫ്രിജറേറ്ററുകള്‍ ഗോദ്റെജ് അപ്ലയന്‍സസ് വിപണിയിലെത്തിച്ചു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ ആദ്യമാണ്. അടുക്കളയില്‍ കൂടുതല്‍സമയം കഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കു വേണ്ടിയുളളതാണ് മ്യൂസിപ്ലേ റഫ്രിജറേറ്ററുകള്‍ . പാചകവേളയില്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കാനും എംപി3 ഗാനങ്ങള്‍ ആസ്വദിക്കാനുമുള്ള സൗകര്യം ഇതു ലഭ്യമാക്കുന്നു. മൊബൈല്‍ഫോണ്‍ പ്ലഗ്ചെയ്തും അതിലെ പാട്ടുകള്‍ കേള്‍ക്കാം. പവര്‍കട്ടുണ്ടായാല്‍ പോലും 24 മണിക്കൂര്‍ കൂളിങ് നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതികതയും ഇതിലുണ്ട്. അതിവേഗം ഐസ് ഉണ്ടാക്കുന്നതും ഉള്ളിലെ സ്ഥലലഭ്യത പരമാവധി ഉപയോഗിക്കുന്നതുമായ പ്രത്യേക ഫ്രീസറും ഫൈവ് സ്റ്റാര്‍ എനര്‍ജി റേറ്റിങ്ങും ഇതിന്റെ പ്രത്യേകതകളാണ്. വ്യത്യസ്ത നിറങ്ങളില്‍ 183 ലിറ്റര്‍ , 221 ലിറ്റര്‍ ശേഷികളില്‍ ലഭിക്കുന്ന റഫ്രിജറേറ്റനിന് 13,930 മുതല്‍ 16,830 രൂപവരെയാണ് വില.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment