Thank you for visiting My BLOG!

ധ്യാനത്തിലേക്ക് സ്വാഗതം !

Saturday, July 14, 2012

വീണാല്‍ പൊട്ടാത്ത സ്മാര്‍ട്‌ഫോണുമായി കാറ്റര്‍പില്ല

വിലകൊടുത്ത് വാങ്ങിയ എന്തും ഒരു നേരത്തെ അശ്രദ്ധ കൊണ്ട് തകര്‍ന്നടിയുന്നത് ആരും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടില്ല. ആശിച്ചുവാങ്ങിയ ഒരു സ്മാര്‍ട്‌ഫോണാണ് ഇങ്ങനെ നിലത്തുവീണ് പൊട്ടിപ്പിളരുന്നതെങ്കിലോ?എന്തായാലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ മടിയുള്ളവര്‍ക്ക് കാറ്റര്‍പില്ലര്‍ കമ്പനി ഒരു സ്മാര്‍ട്‌ഫോണ്‍ പരിചയപ്പെടുത്തുകയാണ്. ഇത് പൊടിയേയും വെള്ളത്തേും പ്രതിരോധിക്കും എന്നതുപോലെ വീഴ്ചയേയും പ്രതിരോധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.നിര്‍മ്മാണ കമ്പനിയായ...

ആന്‍ഡ്രു: സ്മാര്‍ട്‌ഫോണ്‍ റോബോട്ട് ചാര്‍ജ്ജര്‍

സാധാരണ ഫോണ്‍ ചാര്‍ജ്ജറുകളുടെ രൂപം എങ്ങനെയിരിക്കും? ഒട്ടും ഭംഗിയില്ലാത്ത കറുപ്പ് ചതുരക്കട്ട ചാര്‍ജ്ജറുകള്‍. ചാര്‍ജ്ജിംഗ് കഴിഞ്ഞാല്‍ ഇത്തരം ചാര്‍ജ്ജറുകള്‍ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കും. രസകരമായ ഗാഡ്ജറ്റുകളെയും ആക്‌സസറികളേയും തേടുന്നവര്‍ക്കായി ഒരു ചാര്‍ജ്ജറിനെ പരിചയപ്പെടുത്താം. ആന്‍്ഡ്രു എന്നാണിവന്റെ പേര്.ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി രൂപം നല്‍കി ഒരു മൊബൈല്‍/യുഎസ്ബി ചാര്‍ജ്ജറാണിത്. അതിനര്‍ത്ഥം ആ്ന്‍ഡ്രോയിഡല്ലാത്ത ഉപകരണങ്ങളില്‍...

എങ്ങനെ 3ജി ആക്റ്റിവേറ്റ് ചെയ്യാം?

3ജി നെറ്റ്‌വര്‍ക്കുക്കളെ ഇപ്പോള്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം പിന്തുണക്കുന്നുണ്ട്. അതിനാല്‍ തന്നെ 3ജി പിന്തുണ മൊബൈല്‍ ഉത്പന്നങ്ങളില്‍ ഒരു സാധാരണ സൗകര്യമായി മാറുകയുമാണ്. 3ജി പിന്തുണയുള്ള ഹാന്‍ഡ്‌സെറ്റിനെ കൂടാതെ 3ജി സിം കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ അതിവേഗ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം.ഇനി 2ജി സിം ആണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ 3ജി സേവനത്തിന് വേറെ സിം എടുക്കുകയോ നമ്പര്‍ മാറ്റുകയോ ഒന്നും വേണ്ട. 2ജി സിമ്മില്‍ നിന്ന് തന്നെ 3ജിയിലേക്ക്...