Saturday, July 14, 2012

ആന്‍ഡ്രു: സ്മാര്‍ട്‌ഫോണ്‍ റോബോട്ട് ചാര്‍ജ്ജര്‍


സാധാരണ ഫോണ്‍ ചാര്‍ജ്ജറുകളുടെ രൂപം എങ്ങനെയിരിക്കും? ഒട്ടും ഭംഗിയില്ലാത്ത കറുപ്പ് ചതുരക്കട്ട ചാര്‍ജ്ജറുകള്‍. ചാര്‍ജ്ജിംഗ് കഴിഞ്ഞാല്‍ ഇത്തരം ചാര്‍ജ്ജറുകള്‍ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കും. രസകരമായ ഗാഡ്ജറ്റുകളെയും ആക്‌സസറികളേയും തേടുന്നവര്‍ക്കായി ഒരു ചാര്‍ജ്ജറിനെ പരിചയപ്പെടുത്താം. ആന്‍്ഡ്രു എന്നാണിവന്റെ പേര്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി രൂപം നല്‍കി ഒരു മൊബൈല്‍/യുഎസ്ബി ചാര്‍ജ്ജറാണിത്. അതിനര്‍ത്ഥം ആ്ന്‍ഡ്രോയിഡല്ലാത്ത ഉപകരണങ്ങളില്‍ ഇത്  പ്രവര്‍ത്തിക്കില്ല എന്നല്ല. ഏത് യുഎസ്ബി/സ്മാര്‍ട്‌ഫോണുകളേയും ഈ ചാര്‍ജ്ജര്‍ പിന്തുണക്കുമത്രെ.
ആന്‍ഡ്രുവിന്റെ കാലുകള്‍ (പ്ലഗ് പിന്‍) സ്വിച്ച് ബോര്‍ഡിലെ പ്ലഗില്‍ കുത്താം. അതിന് ശേഷം ആന്‍ഡ്രുവിന്റെ തലയില്‍ കാണുന്ന പോര്‍ട്ടിലേക്ക് ചാര്‍ജ്ജിംഗ്  കേബിള്‍ കുത്തുക. ആ കേബിളിന്റെ രണ്ടാമത്തെ അറ്റം ഫോണിന്റെ ചാര്‍ജ്ജിംഗ് പോര്‍ട്ടിലും വെക്കാം.
കൈകള്‍ ചലിപ്പിക്കാനാകും. ആന്റിന സൗകര്യവും ഇതിലുണ്ട്. ഏതെങ്കിലും ഉപകരണം ഇതുപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്നുണ്ടെങ്കില്‍ നീല കണ്ണുകളാകും ആന്‍ഡ്രുവിന് ഉണ്ടാകുക. അതേ സമയം സ്റ്റാന്‍ഡ്‌ബൈ മോഡിലാണെങ്കില്‍ വെള്ള നിറവും. 1319 രൂപയ്ക്കടുത്താണ് ഇതിന്റെ വില. ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇത് ലഭ്യമാണ്.
ഇനി ചാര്‍ജ്ജിംഗ് കഴിഞ്ഞെന്നിരിക്കട്ടെ കേബിളുകളെ ഇരുവശങ്ങളില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷം ഈ ആന്‍ഡ്രോയിഡ് റോബോട്ടിനെ സ്വതന്ത്രമായി നിര്‍ത്താം. സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന സ്റ്റാന്‍ഡും ആന്‍ഡ്രുവിനൊപ്പം ലഭിക്കും.
Related Posts Plugin for WordPress, Blogger...

0 അഭിപ്രായ(ങ്ങള്‍) :

Post a Comment