1. സ്വയം വിശകലനം ചെയ്യു
പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്ഷന്റെ മൂലകാരണം .എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്ഷന് ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്ഷന് അതിജീവിക്കാനാകും
2. നെടുവീര്പ്പിടുക
എന്തെങ്കിലും മനപ്രയാസമുണ്ടാകുമ്പോള്‍ സ്വയമറിയാതെ നാം നെടുവീര്പ്പിടാറുണ്ട്. നെടുവീര്പ്പിലൂടെ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്ക്ക് ചെറിയതോതില്‍ ആശ്വാസം നല്കുകയും ചെയ്യും.
3. ശ്വസനവ്യായാമങ്ങള്
ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്ന്നിരിക്കുക.
വായതുറന്ന് ശ്വാസം പൂര്ണമായി ഊതി പുറത്തുകളയുക
ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്ക്കെടുത്ത് നിറയ്ക്കുക.
ഉള്ളില്‍ ശ്വാസംനിറഞ്ഞുകഴിഞ്ഞാല്‍ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്.
എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.
4. പ്രാണായാമം
നാഡീശുദ്ധീപ്രാണായാമം: ച്രമംപടിഞ്ഞ് നിവര്‍ന്നിരിക്കുക. ഉള്ളിലെ ശ്വാസം
പൂര്‍ണമായി ഉച്ച്വസിച്ചുകളയുക. വലതുകയ്യുടെ പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ
ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനത്തില്‍ ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം
നിറഞ്ഞാല്‍ മൂക്കിന്റെ ഇടത്തെ ദ്വാരം അടച്ച് വലതുമൂക്കിലൂടെ സാവധാനത്തില്‍
ശ്വാസം പുറത്തുവിടുക. ശ്വാസം ഉള്ളിലേയ്‌ക്കെടുത്തതിന്റെ ഇരട്ടി സമയംകൊണ്ടാണ്
ശ്വാസം പുറത്തുവിടേണ്ടത്. വീണ്ടും മൂക്കിന്റെ ഇടത്തെദ്വാരം അടച്ചുപിടിച്ച്
വലതുദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ നാലുതവണ
ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. സാവധാനം ഇത് അഭ്യസിച്ചുതുടങ്ങി ക്രമേണ 12
പ്രാണായാമംവരെ ചെയ്യുക.
ശീതളീപ്രാണായാമം:
ശീതളീപ്രാണായാമം:
ചമ്രംപടിഞ്ഞ് നിവര്‍ന്നിരുന്ന് നാവ് കുഴല്‍പോലെ ചുരുട്ടി വായിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞുകഴിഞ്ഞാല്‍ ഏതാനും സെക്കന്റ് ശ്വാസം ഉളളില്‍ നിര്‍ത്തിയശേഷം രണ്ട് നാസാദ്വാരങ്ങളിലൂടെയും സാവധാനം പുറത്തുവിടുക. ഇത് ഒരു പ്രാണായാമമാണ്. ഇങ്ങനെ ആറുതവണ ചെയ്യാം.
സംഗീതം
ടെന്ഷന് ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്‍ഷനകറ്റാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ആശ്വാസദായകമാണ് അല്പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്‍ കയറുമ്പോള്‍ പലരും പാട്ടുപാടാന്‍ കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്‍ മനസ്സിനുണ്ടാകുന്ന ലാഘവമാണ്.
6. പ്രാര്ഥന
ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്ധക്യത്തിന്റെയുമൊക്കെ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്ഷന് ആശ്വാസമേകും.

7. ഹോബികള്
രസകരമായ ഹോബികളുള്ളവര്ക്ക് അതില്മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെന്ഷനുകളില്നിന്നും മോചനം നല്കാറുണ്ട്. ചിത്രരചന, പൂന്തോട്ട നിര്മാണം, കൗതുക വസ്തുനിര്മാണം, തുന്നല്‍, ചെറിയ കൃഷിപ്പണികള്‍, സ്റ്റാമ്പ് ശേഖരണം തുടങ്ങി ഓരോരുത്തര്ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഹോബികള് വളര്‍ത്തിയെടുക്കാം

8. സഞ്ചാരം
ജോലിത്തിരക്കുകളില്നിന്നുവിട്ട് എപ്പോഴെങ്കിലും യാത്രപോകുന്നത് മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും അകറ്റാന്‍ നല്ലതാണ്. കുടുംബാംഗങ്ങളെയും കൂട്ടി വല്ലപ്പോഴും ചെറിയ ചെറിയ യാത്രനടത്തുന്നത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതല്‍ ആഹ്ലാദഭരിതമാക്കുന്നതിനും നല്ലതാണ്. ടെന്ഷനുള്ള സമയത്ത് വെറുതെ ഒരു സവാരിക്കിറങ്ങുന്നതും നല്ലതാണ്

9. മധുരസ്മരണകള്
ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ആഹ്ലാദകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എപ്പോഴും ടെന്ഷനുകളില്നിന്ന് മോചനം നല്കാന് സഹായിക്കും. ആഹ്ലാദകരമായ ഒരു യാത്രയുടെ, സ്നേഹമുള്ളവര്ക്കൊക്കം ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങളുടെ സ്മരണയോ, കൂടെക്കൂടെ ചിരിപ്പിച്ച ഒരു തമാശയോ ഓര്ത്തെടുക്കുക

10. ഉത്കര്ഷവേളകള്
വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്ച്ച ചെയ്യുകയും
ചെയ്യുന്ന രീതി വളര്ത്തിയെടുക്കണം.ഇങ്ങനെ എല്ലാ അംഗങ്ങളും
ആഹ്ലാദത്തോടെയിരിക്കുന്ന സമയമാണ് ഉത്കര്ഷവേള. പലവീടുകളിലും
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അതുമാത്രം പോര. ദിവസവും
കുറച്ചുനേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കണം. ഒറ്റക്കല്ല
എന്ന ബോധം മനസ്സില്‍ വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത്
പ്രയോജനകരമാണ്