Tuesday, December 07, 2010

ആകെ മൊബൈല്‍ വരിക്കാര്‍ 48 കോടി



മുംബൈ: ഇന്ത്യയിലെ ആകെ മൊബൈല്‍ ഫോണ്‍ വരിക്കാരില്‍ സജീവമായുള്ള കണക്ഷനുകള്‍ 70 ശതമാനം മാത്രം. സെപ്തംബര്‍ 30 അടിസ്ഥാനമാക്കി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
മൊബൈല്‍ കമ്പനികളുടെ കണക്ക് പ്രകാരം സെപ്തംബര്‍ 30ന് ഇന്ത്യയിലെ ആകെ മൊബൈല്‍ വരിക്കാരുടെ എണ്ണം 68.7 കോടിയായിരുന്നു. എന്നാല്‍ ട്രായ് നടത്തിയ കണക്കെടുപ്പില്‍ സ്ഥിരം ഉപയോഗത്തിലുള്ള ഫോണുകളുടെ എണ്ണം 48.2 കോടി മാത്രമാണെന്നാണ് കണ്ടെത്തിയത്.
ആദ്യമായാണ് ട്രായ് സ്ഥിരം ഉപയോഗത്തിലുള്ള മൊബൈല്‍ ഫോണ്‍ വരിക്കാരുടെ കണക്ക് പുറത്തുവിടുന്നത്.
വിസിറ്റര്‍ ലൊക്കേഷന്‍ സംവിധാനം ഉപയോഗിച്ചാണ് ട്രായ് വരിക്കാരുടെ എണ്ണം കണക്കാക്കിയത്. ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ സ്ഥിരം ഉപയോഗിക്കുന്ന നമ്പരുകളുടെ എണ്ണമേ വരികയുള്ളൂ. അതേസമയം ടെലിക്കോം കമ്പനികളാവട്ടെ അനുവദിച്ച സിം കാര്‍ഡുകളുടെ എണ്ണം അനുസരിച്ചാണ് ഉപഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. അപ്പോള്‍ മാസങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന കണക്ഷനുകള്‍ പോലും എണ്ണത്തില്‍ വരും.


0 അഭിപ്രായ(ങ്ങള്‍) :

Post a Comment