ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, August 19, 2011

എം.കെ. പാന്ഥെ അന്തരിച്ചു


ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അധ്യക്ഷനുമായ എം. കെ. പാന്ഥെ (86) അന്തരിച്ചു. ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണകാരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Thursday, August 18, 2011

കണ്ണീര്‍ പൂവിന് ആദരാഞ്ജലികള്‍.....

സംഗീതസംവിധായകന്‍ ജോണ്‍സണ്‍മാഷ്‌ അന്തരിച്ചു


 സംഗീതസംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു
ചെന്നൈ: പ്രമുഖചലച്ചിത്ര സംഗീതസംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്നുരാത്രി 8.30ഓടെയായിരുന്നു അന്ത്യം.
സംഗീതസം്വിധാനത്തിന് രണ്ടുതവണ ദേശീയപുരസ്‌കാരവും അഞ്ചുതവണ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ ജി.ദേവരാജനുവേണ്ടി  വയലിന്‍ വായിച്ചായിരുന്നു സംഗീതരംഗത്ത്  ജോണ്‍സന്റെ തുടക്കം.
'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' 'വടക്കുനോക്കിയന്ത്രം', 'അമരം', 'കിരീടം', 'മഴവില്‍ക്കാവടി', തുടങ്ങിയവയാണ് ജോണ്‍സന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പ്രശസ്ത സിനിമകള്‍.
300ലേറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള ജോണ്‍സണ്‍ 'ആരവം' എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്.
ദേവരാജന്‍മാസ്റ്റര്‍ക്കുശേഷം മലയാളിത്തമുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ ജോണ്‍സണ്‍ ഒരു സംഗീതപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയാണ്. ഒരു സമ്പൂര്‍ണ്ണസംവിധായകന്‍ എന്നവകാശപ്പെടാവുന്ന ജോണ്‍സണ്‍ പാട്ടിന് ട്യൂണ്‍ നല്‍കുന്നതിലപ്പുറം പശ്ചാത്തലസംഗീതത്തിലും നിപുണനായിരുന്നു. എ.ആര്‍ റഹ്മാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍സണ്‍ 'വോയ്‌സ് ഓഫ് തൃശൂര്‍' എന്ന സംഗീതട്രൂപ്പിന്റെ അമരക്കാരനായിരുന്നു.
ഭരതന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്, ടി.വി ചന്ദ്രന്‍, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍, സിബിമലയില്‍  എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Wednesday, August 17, 2011

'പ്രണയം' ആഗസ്റ്റ് 31ന്

ShareThis
'പ്രണയം' ആഗസ്റ്റ് 31ന്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ 'പ്രണയം' ആഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. ബോളിവുഡ് താരങ്ങളായ അനുപം ഖേറും ജയപ്രദയും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ 300ാം ചിത്രമെന്ന നിലയിലാണ് ചിത്രത്തിന്റെ പരസ്യജോലികള്‍. ഇക്കഴിഞ്ഞ ഒന്‍പതാം തിയതി ചിത്രത്തിന്റെ ഓഡിയോ റിലീസിങ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.
'പ്രണയം' എന്ന എന്റെ സിനിമ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികബന്ധത്തിനപ്പുറം നശ്വരമായ, അനുഭവിച്ചറിഞ്ഞതുകൊണ്ടു മാത്രം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ് പറയുന്നത്. ഒരു സ്ത്രീയം രണ്ടു പുരുഷന്‍മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എന്നുകരുതി, ഇതൊരു ത്രികോണപ്രണയ കഥയല്ല.' ബ്ലെസി പറയുന്നു.
തന്റെ കരിയറിലെ മികച്ച ചിത്രമാണ് 'പ്രണയ'മെന്ന് അനുപംഖേര്‍ അഭിപ്രായപ്പെട്ടു. തനിക്ക് ചിത്രത്തിലെ ഗാനങ്ങള്‍ ഏറെയിഷ്ടപ്പെട്ടുവെന്ന് ജയപ്രദ പറഞ്ഞു. ഒരു വൃദ്ധന്റെ ഭാവഹാവാദികളോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യഷപ്പെടുന്നത്. 'പ്രണയം' എന്ന പേരില്‍ ഇതുവരെ ഒരു മലയാള ചിത്രമിറങ്ങിയിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍പ് ബ്ലെസി അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 80 കോടി

ShareThis
ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 80 കോടി
ന്യൂദല്‍ഹി: ഇന്ത്യയിലെ ഇതുവരെയുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം  79.13കോടിയിലെത്തിയതായി ടെലകോം അതോറിറ്റി ഓഫ് ഇന്ത്യയുടെ  കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 2.2കോടി ഉപഭോക്താക്കള്‍ അധികമായി ചേര്‍ന്നതോടെയാണ് ഈ എണ്ണത്തിലെത്തിയത്.
നഗര-ഗ്രാമ ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസമുണ്ട്. നഗരങ്ങളില്‍ 66.42 ശതമാനമായിരുന്നത് 66.36ആയി കുറഞ്ഞപ്പോള്‍  ഗ്രാമങ്ങളില്‍ 33.58 ശതമാനമായിരുന്നത് 33.64 ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലാകമാനം ടെലി സാന്ദ്രത 69.29 തിലെത്തി.

Tuesday, August 16, 2011

അണ്ണാ ഹസാരെ മരിച്ചിട്ടില്ല

കടപ്പാട്: വള്ളിക്കുന്നു ബ്ലോഗ്‌ :

ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യാനുള്ള ഒരു വൃദ്ധന്റെ അവകാശത്തെ ഇന്ത്യന്‍ ഭരണകൂടം ചോദ്യം ചെയ്തിരിക്കുന്നു. നിരാഹാര സമരം തുടങ്ങും മുമ്പ് അറസ്റ്റ് ചെയ്യുകയോ??. എന്തൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്?. അണ്ണ ഹാസാരെയുടെ ചില സമീപനങ്ങളോട് തീര്‍ത്തും എതിര്‍പ്പുണ്ടെങ്കിലും സമാധാനപരമായ ഒരു സമരത്തിനു എതിരെ ഭരണകൂകം ചങ്ങലകള്‍ പുറത്തെടുക്കേണ്ട ആവശ്യമുണ്ടോ?. അഴിമതിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനു എന്താണിത്ര പേടി?

((Re-post : ഏപ്രില്‍ എട്ടിന് എഴുതിയ പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുന്നു))
അണ്ണാ ഹസാരെ ഒരു തരംഗമാവുകയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കെതിരെ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ നിന്നും ഒരു സുനാമിത്തിര പുറപ്പെട്ടു കഴിഞ്ഞു!. കാറ്റ് പിടിച്ചു വരുന്ന ഈ 'ഹസാരെ' തിരയിളക്കത്തെ ഇന്ത്യയുടെ നഗരങ്ങളും ഗ്രാമങ്ങളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വെറുമൊരു നിരാഹാര സമരമല്ലിത്.  ഹസാരെയുടെ മുഷിഞ്ഞ ഗാന്ധിത്തൊപ്പിയില്‍ നിന്ന് അഴിമതിക്കെതിരായ ചെറുത്തുനില്‍പ്പിലേക്ക് പ്രതീക്ഷയുടെ ഒരു ചെറിയ പാലമുണ്ട്.


സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിക്ക് മുന്നില്‍ ദിനോസറിന്റെ മുന്നില്‍ ചുണ്ടെലിയെന്ന പോലെയാണ് ഓരോ ഇന്ത്യക്കാരനും നില്‍ക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ഭീമാകാരന്റെ വലിപ്പമെത്രയെന്ന് നോക്കിക്കാണാന്‍ പോലും കെല്‍പില്ലാത്ത നമ്മുടെ നിസ്സഹായാവസ്ഥയില്‍ അണ്ണ ഹസാരെ ഉയര്‍ത്തിയിരിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്‌. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലോക്പാല്‍ ഡ്രാഫ്റ്റ് ബില്ലിനെതിരെ ഹസാരെ മുന്നോട്ടു വെച്ചിരിക്കുന്നത് ജന ലോക്പാല്‍ ബില്ലാണ്. പല്ലും നഖവും എടുത്തു കളഞ്ഞ ഒരു ചാവാലി സിംഹമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ലോക്പാല്‍ എങ്കില്‍ ഹസാരെ മുന്നോട്ടു വെക്കുന്ന ജന ലോക്പാല്‍ 'മുസ്‌ലിപവര്‍'കുത്തി വെച്ച പുള്ളിപ്പുലിയാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഡ്രൈവറായി റിട്ടയര്‍ ചെയ്ത ഈ എഴുപത്തി ഒന്നുകാരന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്ന ബദല്‍ നിയമത്തില്‍ സുപ്രിം കോടതയും ഇലക്ഷന്‍ കമ്മീഷനും പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ബോഡിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.  അറിഞ്ഞിടത്തോളം വിവരങ്ങള്‍ വെച്ച് ഒരു കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ അന്വേഷണക്കമ്മീഷനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലോക്പാല്‍ . സര്‍ക്കാര്‍ സമര്‍പ്പിച്ച ബില്ലില്‍ പൊതുജനത്തില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാനോ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാനോ കമ്മീഷന് അധികാരമില്ല. ലോകസഭ സ്പീക്കര്‍ മുഖേന സമര്‍പ്പിക്കുന്ന പരാതികള്‍ മാത്രമേ പരിഗണിക്കപ്പെടൂ!!.. ഹസാരെ മുന്നോട്ടു വെച്ച ബില്ലില്‍ പൊതു താത്പര്യ വിഷയങ്ങളില്‍ നേരിട്ട് ഇടപെടാനും സാധാരണക്കാരില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കാനും വകുപ്പുണ്ട്.  സംസ്ഥാനങ്ങളില്‍ പുനര്‍ സംവിധാനം ചെയ്യപ്പെട്ട ലോകായുക്തും കേന്ദ്രത്തില്‍ ലോക്പാലും എന്നതാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.


ഹസാരെയുടെ ബില്ല് മുമ്പ് നിലവില്‍ വന്നിരുന്നുവെങ്കില്‍ ബാലകൃഷ്ണപിള്ളക്ക് ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല. കാരണം രണ്ടു പതിറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹത്തിനു നിശ്ചിത ജയില്‍ വാസം പൂര്‍ത്തിയാക്കുമായിരുന്നു!!!. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും മറ്റൊരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി നടപ്പില്‍ വരുത്തുകയും ചെയ്യണമെന്നതാണ് ജന ലോക്പാല്‍ പറയുന്നത്. (ഈ നിയമം നടപ്പിലാക്കുന്നതിലും ഭേദം  ഹസാരെ പട്ടിണി കിടന്നു മരിക്കുന്നതാവും എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.)

ഏതെങ്കിലുമൊരു പൗരന് നിയമപരമായി കിട്ടേണ്ട സേവനം താമസിപ്പിച്ചാല്‍ അതിനു കാരണക്കാരനായ ഉദ്യോഗസ്ഥന് പിഴ ചുമത്താന്‍ ജന ലോക്പാലില്‍ വകുപ്പുണ്ട്.  ഒരു റേഷന്‍ കാര്‍ഡിന്റെ അപേക്ഷ പാസ്സായി കിട്ടാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട ദുരവസ്ഥക്ക് പകരം ലോകപാലിനെ സമീപിച്ച് പരാതി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കാര്‍ഡ് വീട്ടിലെത്തും.  അഴിമതിക്കാര്‍ ലോക്പാലിന്റെ തലപ്പത്ത് വന്നാലോ എന്ന ചോദ്യം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഹസാരെ അതിനും പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാരല്ല ജനലോകപാല്‍ അംഗങ്ങളെ നിശ്ചയിക്കുക. ജഡ്ജിമാര്‍, ഭരണ ഘടന വിദഗ്ദന്മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സമിതിയാണ് നിഷ്പക്ഷരായ അംഗങ്ങളെ തിരഞ്ഞെടുക്കുക. ഏതെങ്കിലും ലോക്പാല്‍ ഉദ്യോഗസ്ഥന്‍ അഴിമതി നടത്തി എന്ന് തെളിഞ്ഞാല്‍ രണ്ടു മാസത്തിനുള്ളില്‍ അയാളെ പിരിച്ചു വിടാനും ഈ നിയമത്തില്‍ വകുപ്പുണ്ട്.  സി ബി ഐ, വിജിലന്‍സ് എന്നീ വകുപ്പുകളുടെ സേവനങ്ങളും അധികാരങ്ങളും ഉപയോഗപ്പെടുത്തത്തക്ക വിധമാണ് ഇതിന്റെ ഘടന നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.

വെയില്‍ കൊണ്ട് കരുവാളിച്ച മുഖവും പല്ല് പോയ മോണയും കാട്ടി സമരപാതയില്‍ പട്ടിണി കിടക്കുന്ന ഈ പടുവൃദ്ധനില്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രതീക്ഷ മുളക്കുന്നത്‌ എന്ത് കൊണ്ട് എന്ന ചോദ്യത്തിന് മുകളില്‍ എഴുതിയ പ്രായോഗിക നിയമങ്ങളുടെ കരടു രേഖ മറുപടി പറയും. ഇതൊരു പക്ഷെ ഹസാരെയുടെ സ്വപ്ന നിയമങ്ങള്‍ ആവാം. പക്ഷെ ഈ നിയമങ്ങളില്‍ അഴിമതി കൊണ്ട് ജീവിതം പൊറുതി മുട്ടിയ സാധാരണക്കാരന്റെ ഹൃദയ സ്പന്ദനം ഉണ്ട്. ഹസാരേക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ യുവാക്കളും സ്കൂള്‍ കുട്ടികളും അടങ്ങുന്ന പതിനായിരങ്ങള്‍ ജന്തര്‍ മന്ദറിലെ സമരപ്പന്തലിന് സമീപത്തേക്ക് ആര്‍ത്തലച്ചെത്തുന്നത് പ്രതീക്ഷയുടെ ആ സ്പന്ദനത്തിന്റെ പിന്‍ബലത്തില്‍ ആണ്. സമൂഹ മനസ്സാക്ഷിയില്‍ നടത്തുന്ന സക്രിയമായ ഇത്തരം ഇടപെടലുകളാണ് ഒരാള്‍ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പ്രകടമായ പബ്ലിക് എവിഡന്‍സ്. ആ അര്‍ത്ഥത്തില്‍ എന്നോ മരിച്ചു കഴിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അണ്ണാ ഹസാരെ മരിക്കാതെ നില്‍ക്കുന്നു. 

അതേ, അണ്ണാ ഹസാരെ ഒരു തരംഗമാവുകയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കെതിരെ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ നിന്നും ഒരു സുനാമിത്തിര പുറപ്പെട്ടു കഴിഞ്ഞു!.  http://indiaagainstcorruption.org

മ്യാവൂ:  തന്റെ ഓഫീസില്‍ നിന്ന് ഏതാനും അടി അകലെ മാത്രമുള്ള സമരപ്പന്തലില്‍ ചെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ന് വൈകിട്ട് വരെ അതുണ്ടായില്ല. ഇവര്‍ക്കൊക്കെ അതിനെവിടെ സമയം?. ഏതോ ഒരു കിളവന്‍.. ഏതോ ഒരു സമരം.

തിമിര പരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍


Posted on: 16 Aug 2011





മൊബൈല്‍ ഫോണുകള്‍ സര്‍വവ്യാപിയാവുക മാത്രമല്ല, അതിന് കഴിയാത്തതായി ഒന്നുമില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരിമപരിശോധനയാണ് മൊബൈല്‍ ഫോണിന്റെ സാധ്യതകളിലേക്ക് കടന്നു വരുന്ന പുതിയ ഐറ്റം. വളരെ ലളിതമായി മൊബൈലിന്റെ സഹായത്തോടെ തിമിരം നിര്‍ണയിക്കാവുന്ന സംവിധാനമാണ് കണ്ടുപിടിച്ചിരിക്കുന്നത്.

പ്രായമായവര്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന ഒരു നേത്രപ്രശ്‌നമാണ് തിമിരം. ആസ്പത്രികളില്‍ പോയി സമയം കൊല്ലുന്ന പരിശോധനകള്‍ക്ക് കാത്തുകെട്ടി കിടക്കാതെ തന്നെ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം.

സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ചെലവുകുറഞ്ഞ ഒരു ഉപകരണമാണ് തിമിരപരിശോധനയ്ക്ക് സഹായിക്കുക. ഗ്രാമീണര്‍ക്കും വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം.

അമേരിക്കയില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ശാസ്ത്രജ്ഞരാണ് തിമിരം പരിശോധിക്കാനുള്ള കൊണ്ടുനടക്കാവുന്നതും മൊബൈലില്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണം കണ്ടുപിടിച്ചത്. ചെലവ് കുറഞ്ഞ സംവിധാനമാണിത്. മൊബൈലില്‍ കാഴ്ച് പരിശോധിക്കാനുള്ള സംവിധാനം നേരത്തെതന്നെ ഇവര്‍ കണ്ടുപിടിച്ചിരുന്നു.

നിലവില്‍ തിമിര നിര്‍ണയത്തിനുള്ള ഉപകരണത്തിന് 5000 ഡോളറോളമാണ് ചെലവ്. മാത്രമല്ല വിദഗ്ധര്‍ക്ക് മാത്രമേ അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. പുതിയ സംവിധാനത്തില്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 'കാറ്റ്‌റ' എന്ന സോഫ്ട്‌വേറും, മൊബൈലുമായി ഘടിപ്പിക്കാവുന്ന ചെറിയൊരു പ്ലാസ്റ്റിക് ലെന്‍സും മാത്രം മതി.

കണ്ണിനെ മുഴുവന്‍ സ്‌കാന്‍ ചെയ്യുന്നതാണ് ഈ സംവിധാനം. എം.ഐ.ടിയിലെ രമേശ് റാസ്‌കര്‍ ഇതിനെ കണ്ണിന്റെ റഡാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ണിലെ മൂടപ്പെട്ട ഭാഗങ്ങളുടെ മാപ്പ് ഈ സോഫ്ട്‌വേര്‍ തയ്യാറാക്കുകയും, അവയെ വിശകലനം ചെയ്ത വെളിച്ചം കടക്കാന്‍ പറ്റാത്ത ഭാഗങ്ങളെ കണ്ടെത്തുകയുമാണ് ചെയ്യുക. അതുവഴി തിമിരമുണ്ടോ അല്ലെങ്കില്‍ തിമിരം തുടങ്ങുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും
കടപ്പാട്:http://www.mathrubhumi.com

Sunday, August 14, 2011

വിവര സാഗരത്തിലെ വിപുല നീക്കങ്ങള്‍

 
ലോകത്താദ്യമായി ഡാറ്റാ ഡൗണ്‍ലോഡിന് 21 മെഗാബൈറ്റ്‌സ് വേഗത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ ടി- മൊബൈല്‍ കമ്പനിയുടെ യു.എസ്.എയിലെ പീക്ക് അവാര്‍ഡ് വിപുല ഗോപാല്‍ നേടിയെടുത്തു...


ത്രീജി സാങ്കേതിക വിദ്യയിലൂടെ നമുക്ക് മുന്നില്‍ തുറക്കുന്ന വിവരപ്രവാഹത്തിന്റെ അതിശയലോകത്തിലാണ് നാമിപ്പോള്‍. സെക്കന്‍ഡില്‍ ഏഴു മെഗാബൈറ്റ്‌സ് വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ത്രീജിയുടെ പ്രത്യേകത.

എന്നാല്‍ അതിന്റെ മൂന്നിരട്ടി വേഗത്തില്‍ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ എത്തിക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദ്യയും ലോകത്തില്‍ എത്തിക്കഴിഞ്ഞു. ജര്‍മനി ആസ്ഥാനമായുള്ള വയര്‍ലെസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ടി മൊബൈല്‍ കമ്പനിയാണ് സെക്കന്‍ഡില്‍ 21 മെഗാബൈറ്റ്‌സ് വേഗമുള്ള 'ഹൈ സ്​പീഡ് പാക്കറ്റ് അക്‌സസ് പ്ലസ് ടെക്‌നോളജി' (എച്ച്.എസ്.പി.എ.) ലോകത്ത് ആദ്യമായി എത്തിച്ചിരിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ മൊബൈല്‍ ഫോണിലാണെന്ന് ഓര്‍ക്കണം. അതായത് വിവരലഭ്യതയ്ക്ക് ഇനി ലാപ്‌ടോപ്പും വേണ്ട. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം.

ഈ വിജയത്തിന്റെ നല്ലൊരു പങ്കും അവകാശപ്പെടാന്‍ ഇങ്ങ് കേരളത്തില്‍ കോഴിക്കോടിനുമുണ്ട് അവകാശം. എച്ച്.എസ്.പി.എ. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സംഘത്തിന്റെ അമരക്കാരി കോഴിക്കോട് പണിക്കര്‍റോഡില്‍ 'ഡോണി'ല്‍ വിപുല ഗോപാലാണ്.

3 ജി സംവിധാനത്തെക്കാള്‍ അധിക വേഗത്തില്‍ എച്ച്.എസ്.പി.എ. സംവിധാനം ഉപയോഗിച്ച് മൊബൈലില്‍ ഡാറ്റാ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയും.

'ടി മൊബൈല്‍' കമ്പനിയുടെ യു.എസ്.എ.യിലെ ഡാലസിലെ സീനിയര്‍ എന്‍ജിനീയറാണ് വിപുല ഗോപാല്‍.

ലോകത്താദ്യമായി ഡാറ്റാ ഡൗണ്‍ലോഡിന് 21 മെഗാബൈറ്റ്‌സ് വേഗത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ ടി മൊബൈല്‍ കമ്പനിയുടെ യു.എസ്.എ.യിലെ പീക്ക് അവാര്‍ഡ് വിപുല ഗോപാല്‍ നേടിയെടുത്തു.

എച്ച്.എസ്.പി.എ ടെക്‌നോളജി ഉപയോഗിച്ച് യു. ട്യൂബില്‍ നിന്നും മറ്റുള്ള സൈറ്റില്‍ നിന്നും അതിവേഗത്തില്‍ ഡാറ്റാ നേടാനാവും. ഫോണ്‍ ചെയ്യുമ്പോള്‍ തന്നെ,വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാന്‍ തടസ്സമുണ്ടാകില്ല. അതിവേഗമുള്ളതുകൊണ്ട് തന്നെ സെല്‍ഫോണ്‍ മോഡമായി ഉപയോഗിക്കാനും കഴിയും. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് ടി മൊബൈല്‍ കോര്‍പ്പറേഷന് ഇപ്പോള്‍ നെറ്റ് വര്‍ക്കുള്ളത്.

എച്ച്.എസ്.പി.എ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ 30പേരടങ്ങുന്ന സംഘത്തെയാണ് വിപുല ഗോപാല്‍ നയിച്ചത്. 10 വര്‍ഷമായി ടി മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വിപുല ഗോപാലിന് വിജയകരമായി ഔദ്യോഗിക ജീവിതത്തിനുള്ള അംഗീകാരമാണ് ടി മൊബൈലിന്റെ പീക്ക് അവാര്‍ഡ്. കഴിവുകൊണ്ട് തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു വിപുല. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്എന്‍ജിനീയറിങ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ നിന്ന് നേടിയ വിപുല സ്‌കോളര്‍ഷിപ്പോടെ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് ടെലിക്കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ വിപുലയൊഴിച്ച് ബന്ധുക്കളുടെയെല്ലാം മനസ്സില്‍ വിപുലയെ ഒരു ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. എന്നാല്‍ അന്നേ വിപുലയുടെ മനസ്സില്‍ ഒരു കൊച്ച് എന്‍ജിനീയര്‍ വളരുകയായിരുന്നു. എന്‍ജിനീയറിങ്ങില്‍ തന്നെ വാശിപിടിച്ച് പ്രവേശനം നേടി.

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ വയര്‍ലസ്‌ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ടി മൊബൈലില്‍ ജോലിയും ലഭിച്ചു.

പ്രോവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിപുല 1992ല്‍ പ്രീഡിഗ്രിക്ക് മൂന്നാം റാങ്കോടെയാണ് വിജയിച്ചത്.

ഒയിസ്‌കയിലും കോഴിക്കോട്ടെ സന്മാര്‍ഗ ദര്‍ശിനി വായനശാലയിലും മറ്റും ചെറുപ്പം മുതലേ സജീവ പ്രവര്‍ത്തകയായിരുന്നു.

മൂത്തസഹോദരന്‍ ഡോ. വിപിന്‍ ഗോപാലാണ് വിപുലയുടെ വഴികാട്ടിയെന്നു പറയാം. യു.എസിലെ 'ഹുമാന' ഹെല്‍ത്ത് ഇന്‍ഷുറന്‍സ്‌കമ്പനിയില്‍ റിസര്‍ച്ച് ഡയറക്ടറാണ് വിപിന്‍. ഇന്ത്യാ അസോസിയേഷന്‍ ഓഫ് മിനിസോട്ടയുടെ മുന്‍ പ്രസിഡന്റാണ് വിപിന്‍. 2001ല്‍ ഇന്ത്യയിലെ ഗുജറാത്ത് ഭൂകമ്പ പ്രദേശത്ത് സന്ദര്‍ശിക്കാനെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ സംഘത്തിലെ പ്രധാനിയായിരുന്നു.

കോഴിക്കോട് എല്‍.ഐ.സി.ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായി വിരമിച്ച പരേതനായ പി. ഗോപാലിന്റെയും പ്രേമലതയുടെയും മകളാണ് വിപുല. 2011 മാര്‍ച്ചില്‍ ഹവായ് ദ്വീപില്‍ നടക്കുന്ന ചടങ്ങില്‍ വിപുല ഗോപാലിന് ടി മൊബൈല്‍ കമ്പനി പീക്ക് പുരസ്‌കാരം നല്‍കും.

എന്‍റെ രാജ്യം


ഭാരത ഗണരാജ്യം
भारत गणराज्य
Republic of India
Flag of ഭാരതംദേശീയ ചിഹ്നം
മുദ്രാവാക്യം
"സത്യമേവ ജയതേ" (സംസ്കൃതം)
सत्यमेव जयते  (ദേവനാഗരി)
"സത്യം മാത്രമേ വിജയിക്കൂ."[1]
ദേശീയ ഗാനം
ജന ഗണ മന
Thou art the ruler of the minds of all people
[2]
ദേശീയ ഗീതം[4]
വന്ദേ മാതരം
I bow to thee, Mother
[3]
Location of ഭാരതം
തലസ്ഥാനംന്യൂ ഡൽഹി
ഏറ്റവും വലിയ നഗരംമുംബൈ
ഔദ്യോഗിക ഭാഷകൾ:
ഇതര ഔഗ്യോഗിക ഭാഷകൾ:
Demonymഇന്ത്യൻ
ഭരണകൂടംഫെഡറൽ റിപ്പബ്ലിക്
പാർലമെന്ററി ജനാധിപത്യം[8]
 - രാഷ്ട്രപതിപ്രതിഭാ പാട്ടീൽ
 - പ്രധാനമന്ത്രിമൻ‌മോഹൻ സിംഗ്
സ്വാതന്ത്ര്യംബ്രിട്ടനിൽ നിന്നും 
 - പ്രഖ്യാപനംഓഗസ്റ്റ് 15 1947 
 - റിപബ്ലിക്ജനുവരി 26 1950 
 - ജലം (%)9.56
ജനസംഖ്യ
 - 2007 estimate112 കോടി[8] (2)
 - 2001 census1,027,015,248 
ആഭ്യന്തര ഉത്പാദനം (PPP)2006 estimate
 - ആകെ$ 4.156 trillion[8] (4)
 - ആളോഹരി$ 3,737 (118)
GDP (nominal)2007 estimate
 - Total1.0 trillion (12)
 - Per capita820 (132)
Gini? (1999-2000)32.5[9] (medium
HDI (2006) 0.611 (medium) (126)
നാണയംരൂപാ(Indian Rupee symbol.svg) (₨) (INR)
സമയമേഖലIST (UTC+5:30)
 - Summer (DST)പാലിക്കപ്പെടുന്നില്ല (UTC+5:30)
ഇന്റർനെറ്റ് സൂചിക.in[8]
ഫോൺ കോഡ്+91