Thursday, August 18, 2011

കണ്ണീര്‍ പൂവിന് ആദരാഞ്ജലികള്‍.....

സംഗീതസംവിധായകന്‍ ജോണ്‍സണ്‍മാഷ്‌ അന്തരിച്ചു


 സംഗീതസംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു
ചെന്നൈ: പ്രമുഖചലച്ചിത്ര സംഗീതസംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്നുരാത്രി 8.30ഓടെയായിരുന്നു അന്ത്യം.
സംഗീതസം്വിധാനത്തിന് രണ്ടുതവണ ദേശീയപുരസ്‌കാരവും അഞ്ചുതവണ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ ജി.ദേവരാജനുവേണ്ടി  വയലിന്‍ വായിച്ചായിരുന്നു സംഗീതരംഗത്ത്  ജോണ്‍സന്റെ തുടക്കം.
'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' 'വടക്കുനോക്കിയന്ത്രം', 'അമരം', 'കിരീടം', 'മഴവില്‍ക്കാവടി', തുടങ്ങിയവയാണ് ജോണ്‍സന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പ്രശസ്ത സിനിമകള്‍.
300ലേറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള ജോണ്‍സണ്‍ 'ആരവം' എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്.
ദേവരാജന്‍മാസ്റ്റര്‍ക്കുശേഷം മലയാളിത്തമുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ ജോണ്‍സണ്‍ ഒരു സംഗീതപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയാണ്. ഒരു സമ്പൂര്‍ണ്ണസംവിധായകന്‍ എന്നവകാശപ്പെടാവുന്ന ജോണ്‍സണ്‍ പാട്ടിന് ട്യൂണ്‍ നല്‍കുന്നതിലപ്പുറം പശ്ചാത്തലസംഗീതത്തിലും നിപുണനായിരുന്നു. എ.ആര്‍ റഹ്മാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍സണ്‍ 'വോയ്‌സ് ഓഫ് തൃശൂര്‍' എന്ന സംഗീതട്രൂപ്പിന്റെ അമരക്കാരനായിരുന്നു.
ഭരതന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്, ടി.വി ചന്ദ്രന്‍, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍, സിബിമലയില്‍  എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment