മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ അതിനായി ആദ്യം വേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളം യൂണിക്കോഡ് ഫോണ്ടുകളെ വ്യക്തമായി കാണിക്കുവാൻ തക്കവിധം സെറ്റു ചെയ്യുക എന്നതാണ്. വിന്റോസിന്റെ പുതിയ വേർഷനുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിഫോൾട്ട് മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടാവും. അപ്പോൾ വായിക്കുന്നതിനായി ബുദ്ധിമുട്ട് ഉണ്ടാവണം എന്നില്ല. ഇനി അഥവാ മലയാളം ശരിയായ രീതിയിൽ ഡിസ്പ്ലേ ചെയ്യുന്നില്ലെങ്കിൽ, അദ്ധ്യായം ഒന്നിൽ (കമ്പ്യൂട്ടർ സെറ്റിംഗുകൾ - മലയാളം വായിക്കുവാൻ)പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, നെറ്റ് കഫേ ഓപറേറ്ററുടെ അനുവാദത്തോടെ...