Sunday, November 07, 2010

സെല്‍ഫോണും ബ്രെയിന്‍ കാന്‍സറും




സെല്‍ഫോണ്‍ സൗകര്യത്തിനപ്പുറം ആവശ്യമായി മാറിയ കാലത്ത് സെല്‍ഫോണിന്റെ അമിതോപയോഗം ബ്രെയിന്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ നടന്ന പല പഠനങ്ങളും സെല്‍ഫോണിന്റെ ഈ അപകട സാധ്യതയെകുറിച്ച് പറഞ്ഞിരുന്നു. ദിവസത്തില്‍ അര മണിക്കൂറിലധികം സമയം തുടര്‍ച്ചയായി സെല്‍ഫോണില്‍ സംസാരിക്കുന്നവരില്‍ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 40 ശതമാനം ആണെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ ഒരു ദശകത്തോളം നീണ്ട പഠനം വെളിപ്പെടുത്തിയത്.

കുട്ടികളില്‍ സെല്‍ഫോണിന്റെ അപകട സാധ്യത കുറെ കൂടി ഗുരുതരമാണ്. ഈ രംഗത്തെ അറിയപ്പെടുന്ന ഗവേഷകന്‍ ലെന്നാര്‍ട്ട് ഹാര്‍ഡെല്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: താരതമ്യേന കട്ടികുറഞ്ഞ തലയോട്ടിയും വികസിച്ചു കൊണ്ടിരിക്കുന്ന നാഡീവ്യവസ്ഥയും ആണ് കുട്ടികളില്‍ എന്നതിനാല്‍ സെല്‍ഫോണുകളില്‍ നിന്നും വരുന്ന ഇലക്‌ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ അവരുടെ തലച്ചോറിനുള്ളിലേക്ക് കൂടുതല്‍ ആഴത്തില്‍ തുളച്ചുകയറും. ഇത് മര്‍മസ്ഥാനങ്ങളില്‍ ട്യൂമര്‍ വളരാന്‍ കാരണമാവും.

20 വയസ് പ്രായമുള്ള സമയത്ത് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ബ്രെയിന്‍ ട്യൂമറിനുള്ള സാധ്യത ഇരട്ടിയാണ്. ഇത്തരക്കാര്‍ക്ക് ഗ്ലയോമ എന്ന ട്യൂമറിന് അഞ്ചിരട്ടി സാധ്യതയുള്ളതായും പ്രൊഫസര്‍ ഹാര്‍ഡെല്‍ പറയുന്നു.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ സെല്‍ഫോണ്‍ കൈമാറാവൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment