സിംബിയന്‍^3. ലോകം മുഴുവന്‍ പാടിപ്പുകഴ്ത്തുന്ന ആന്‍ഡ്രോയിഡിനുള്ള നോക്കിയയുടെ മറുപടിയാണിത്. മൊബൈല്‍ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണുകള്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണല്ലോ. സാംസങും മോട്ടറോളയും സോണി എറിക്‌സനുമുള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളെല്ലാം ആന്‍ഡ്രോയിഡിനെ വാരിപ്പുണര്‍ന്നുകഴിഞ്ഞു. എന്നാല്‍, സ്വന്തമായി രൂപപ്പെടുത്തിയ സിംബിയന്‍ ഒ.എസിലായിരുന്നു നോക്കിയയ്ക്ക് വിശ്വാസം. ഇപ്പോഴിതാ സിംബിയന്‍ഫ3 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണുമായി നോക്കിയ ഇന്ത്യയിലേക്ക് വരുകയാണ്. പുതിയ മോഡലിന്റെ പേര് സി-7 (C-7).
3.5 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീനും (റസല്യൂഷന്‍ 640 ഗുണം 360) എട്ട് േെഗാപിക്‌സല്‍ ക്യാമറയും ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലഷുമൊക്കെയായി സാങ്കേതികത്തികവോടു കൂടിയാണ് സി-7 ന്റെ വരവ്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രധാനം ഇതിലുള്ള സിംബിയന്‍^3 ഓപ്പറേറ്റിങ് സിസ്റ്റം തന്നെ. ഇതിനുമുമ്പ് എന്‍-8 ല്‍ മാത്രമാണ് ഇതേ വെര്‍ഷനിലുള്ള ഒ.എസ് നോക്കിയ പ്രവര്‍ത്തിപ്പിച്ചത്. നോക്കിയ എന്‍-8 ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉപയോഗിച്ചവരെല്ലാം നല്ലതേ പറഞ്ഞിട്ടുള്ളൂ. പെര്‍ഫോര്‍മന്‍സില്‍ ആപ്പിളിന്റെ ഐഫോണിനെയും കിടപിടിക്കും എന്‍-8 എന്ന് ആരാധകര്‍ വാഴ്ത്തുന്നുണ്ട്.
ജി.പി.ആര്‍.എസ്., എഡ്ജ്, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, ടച്ച് കണ്‍ട്രോളോടു കൂടിയ വെബ് ബ്രൗസിങ്, എച്ച്.ടി.എം.എല്‍. ഇമെയിലുകള്‍ വായിക്കാനുള്ള സൗകര്യം, ഇന്റഗ്രേറ്റഡ് ജി.പി.എസ്., അസിസ്റ്റഡ് ജി.പി.ആര്‍.എസ്., വെബ് ടി.വി., മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ എഫ്.എം., വീഡിയോചാറ്റിങിനായി മുന്‍വശത്ത് കാമറ തുടങ്ങി പുതുതലമുറ സ്മാര്‍ട്‌ഫോണുകളിലുളള സൗകര്യങ്ങളെല്ലാം ഒന്നൊഴിയാതെ സി-7 ല്‍ ഉള്‍ക്കൊള്ളിക്കാന്‍ നോക്കിയ ശ്രദ്ധവെച്ചിരിക്കുന്നു.
കാഴ്ചയിലും എന്‍-7 സുന്ദരന്‍ തന്നെ. സ്‌റ്റെയിന്‍ലെസ് സ്റ്റീലിലും കട്ടിച്ചില്ലിലുമാണ് ഇതിന്റെ നിര്‍മിതി. 3.5 ഇഞ്ച് വിസ്തൃതിയേറിയ സ്‌ക്രീനിനു മുകളിലും താഴെയുമായി ഒരുപാടു സ്ഥലം വെറുതെകിടക്കുന്നുണ്ട്. അതുകൂടി ഉള്‍പ്പെടുത്തി സ്‌ക്രീനിന്റെ വിസ്താരം കൂട്ടാന്‍ േനാക്കിയ ശ്രമിക്കാഞ്ഞതെന്തേ എന്ന് ആര്‍ക്കും സംശയം തോന്നാം. സൗഹൃദക്കൂട്ടായ്മാസൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശം, നോക്കിയയുടെ അപ്ലിക്കേഷന്‍ വിപണിയായ 'ഒവിസ്‌റ്റോറി'ല്‍ നിന്നുള്ള ഡൗണ്‍ലോഡിങ് സൗകര്യം എന്നിവയും ഫോണിലുണ്ട്. 130 ഗ്രാമാണ് ഫോണിന്റെ ഭാരം. 9.6 മണിക്കൂര്‍ ടോക്ക്‌ടൈം, ത്രീജി ഉപയോഗിക്കുമ്പോള്‍ 5.3 മണിക്കൂര്‍ എന്നിങ്ങനെയാണ് പരമാവധി ബാറ്ററി ആയുസ്സ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്.
നോക്കിയ സി-7 ന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നവരോട് അസൂയാലുക്കള്‍ ഇതിന്റെ ഒരു പ്രധാനപോരായ്മ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണിലെ ഡാറ്റാകാര്‍ഡ് സ്ലോട്ട് ബാറ്ററിക്ക് താഴെയാണുള്ളത്. ഓരോതവണ ഡാറ്റ കാര്‍ഡ് ഊരുന്നതിനുമുമ്പും ബാറ്ററി കൂടി ഊരിയെടുക്കണെമന്നര്‍ഥം. അതോടെ ഫോണ്‍ വീണ്ടും ബൂട്ട് ആയിവരണം. ഇത് വലിയ അസൗകര്യമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ദിവസവും ഡാറ്റ കാര്‍ഡ് ഊരണമെന്ന് വാശിപിടിക്കുന്നവര്‍ അല്പം കഷ്ടപ്പെടട്ടേ എന്നതാണ് ഇതിനുള്ള മറുപടി. ഇന്ത്യയില്‍ 20,000 നടുത്താണ് സി-7 ന്റെ വില.
Tuesday, November 09, 2010
സി-7, നോക്കിയയുടെ സ്മാര്‍ട്‌ഫോണ്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment