ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്. ഈ ഒരു സംവിധാനം ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ - my computer browsing, video downloading, easy links to popular websites, personal organizer etc - ചെയ്യാന്‍ സാധിക്കും. നിങ്ങളില്‍ പലരും ഇതിനോടകം അത് ഉപയോഗിച്ചിട്ടുമുണ്ടാകും. ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ. അവിടെ കുറെ ഐക്കണുകള്‍ കാണാം. നെറ്റില്‍ ഇന്ന് വളരെ പോപ്പുലര്‍ ആയ സൈറ്റുകള്‍ എപ്പിക്കില്‍ തുറക്കാനുള്ള സംവിധാനം ആണവ. ഒപ്പം ഒരു ആന്റി വൈറസ് സോഫ്റ്റ് വെയറും ഉണ്ട്. ഇവയില്‍ മുകളില്‍ നിന്നും അഞ്ചാമത് write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസര്‍ ഉണ്ട്. ബ്ലോഗ് പോസ്റ്റുകള്‍ എഴുതാനും, മലയാളത്തില്‍ ഡോക്കുമെന്റുകള്‍ ഉണ്ടാക്കാനും ഒക്കെ നിങ്ങള്ക്ക് ഈ സംവിധാനം ഉപയോഗിക്കാം.
എഴുതിയ കാര്യങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാം. മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ വേര്‍ഡ് പ്രോസസറിന്റെ വലതു മുകളിലായി പ്രത്യക്ഷപ്പെടുന്ന ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം സെലക്ട് ചെയ്തിട്ട് മംഗ്ലിഷിൽ എഴുതിക്കോളൂ. അനായാസമായി മലയാളം നിങ്ങള്‍ക്ക് വഴങ്ങുന്നത് കാണാം. എഴുതുന്ന ടെക്സ്റ്റ് സേവ് ചെയ്തു വയ്ക്കുവാനുള്ള സംവിധാനം ഉണ്ട്. അത് ഉപയോഗിച്ച് പൂര്‍ണമാകാത്ത ഡോക്കുമെന്റുകള്‍ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം. പിന്നീട് തുറന്നു എഡിറ്റ് ചെയ്യുകയും ചെയ്യാം. പക്ഷെ ഓര്‍ക്കുക, Epic write ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല.
Wednesday, November 10, 2010
what is Epic write?
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment