ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, October 23, 2010

മോഹന്‍ലാല്‍ എഴുതുന്നു


പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക്


കാടുകള്‍ താണ്ടി മലകള്‍ താണ്ടി മോഹന്ലാുലിന്റെ സഞ്ചാരം; മറയൂരിലൂടെയും മൂന്നാറിലൂടെയും 'യാത്ര'യ്ക്ക് വേണ്ടി


പര്വ്വലതങ്ങളിലേക്കും പ്രകൃതിയിലേക്കുമുള്ള യാത്രകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. സമതല ലോകത്തിന്റെ സംഘര്ഷുങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മുക്തമായി വശ്യമായ വഴികളിലൂടെയും ഒററയടിപ്പാതകളിലൂടെയും മഴയും മഞ്ഞും നനഞ്ഞ താഴ്‌വാരങ്ങളിലൂടെയും പ്രത്യേകിച്ച് ലക്ഷ്യങ്ങളോ ആലോചനളോ ഇല്ലാതെ ഒരു അലഞ്ഞുനടക്കല്‍. പക്ഷേ എന്റെ തൊഴില്‍ ജീവിതം എന്നെ അതിനനുവദിക്കാറില്ല. ഒരുനിമിഷം പോലും ഒഴിവില്ലാത്ത ദിവസങ്ങള്‍, എവിടെ പോയാലും തിരിച്ചറിയപ്പെടും എന്ന 'അപകടാ'വസ്ഥ. (ഒരു സ്ഥലത്തേക്കും 'കൂടെക്കൊണ്ടുപോവാന്‍ പററാത്ത'വനാണ് ഞാന്‍ എന്ന് എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഒരു കട്ടന്ചാായ കുടിക്കാന്‍ പോലും കാറില്‍ നിന്നിറങ്ങാന്‍ സാധിക്കാത്തവന്‍,എല്ലാററിനും പരസഹായം വേണ്ടവന്‍.) എങ്കിലും വല്ലപ്പോഴും ചില അവസരങ്ങള്‍ വീണുകിട്ടാറുണ്ട്. ചിത്രീകരണത്തിരക്കിനിടയിലെ ചില ഇടവേളകള്‍ ഔദാര്യപൂര്വ്വംസ കനിഞ്ഞുനല്കുിന്ന അനുഗ്രഹങ്ങള്‍. അതു ഞാന്‍ ആവേശത്തോടെയും ഇത്തിരി ആര്ത്തി്യോടെയും ഉപയോഗിക്കുന്നു. കാട്ടരുവികള്‍ മുറിച്ചുകടന്ന്്, കൊച്ചു കുന്നുകള്‍ കിതച്ചുകയറി, പുല്ത്ത കിടികളില്‍ കാറേറററും കിനാവുകണ്ടും മണ്വചരമ്പുകള്‍ പകുത്ത കൃഷിയിടങ്ങളിലൂടെ എന്റെ സ്വപ്നങ്ങളിലേക്ക് ഞാന്‍ യാത്രപോകും. അപ്പോള്‍ മനസ്് ഒരു നാടോടിയുടെ നിഷ്‌ക്കളങ്കതയേയും ബാഷോവിനെപോലുള്ള ഒരു ഹൈക്കുകവിയുടെ നിസ്സംഗമായ സര്ഗ്ഗാെത്മകതയേയും സ്പര്ശിമക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയായ 'ഇന്നത്തെ ചിന്താവിഷയ'ത്തിന്റെ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ മൂന്നാറില്‍ എത്തിയപ്പോള്‍ വളരെ വര്ഷ ങ്ങള്ക്കുഗശേഷം എനിക്ക് ഒരു യാത്രികനാകാന്‍ സാധിച്ചു. എന്നെ ഏററവും നന്നായി അറിയുന്ന അപൂര്വംു ചിലരില്‍ ഒരാളാണ് സത്യേട്ടന്‍. പാട്ടിന്റെ പട്ടുനൂല്ക്കെ ട്ടില്‍ നിന്നുമഴിച്ച് അദ്ദേഹം എന്നെ ഇടയ്ക്കിടെ സ്വതന്ത്രനാക്കി... അപ്പോഴെല്ലാം ഒരു കുടയും തോള്ബാരഗും ക്യാമറയുമായി ഞാന്‍ നടന്നു... എന്റെ സ്വപ്നങ്ങള്‍ വിരിയുന്ന താഴ്‌വരയിലേക്ക്... പ്രണയപൂര്വംല...മൂന്നാറില്‍ മുമ്പ് പല തവണ വന്നിട്ടുണ്ട്്.
ഏററവും ആദ്യം വന്ന ദിവസങ്ങളാണ് ഇപ്പോഴും ഓര്മരയില്‍ തെളിഞ്ഞുനില്ക്കു ന്നത്; എല്ലാ ആദ്യാനുഭങ്ങളെയും പോലെതന്നെ. 'ഉയരങ്ങളില്' എന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു ഞാന്‍ എത്തിയത്്. ഒടുങ്ങാത്ത പകയും പെണ്ദാിഹവുമുള്ള ഒരു കഥാപാത്രമായിരുന്നു ആ സിനിമയിലേത്. എം.ടിയുടെ രചന. ആ കഥാപാത്രത്തിന്റെ തീവ്രത മുഴുവന്‍ നെഞ്ചില്പേുറി അന്ന് ഞാന്‍ ഈ മലമടക്കുകളില്‍ ഒരുമാസത്തിലധികം സഞ്ചരിച്ചു. മേഘക്കൂട്ടങ്ങള്‍ മുട്ടിയുരുമ്മി ശൃംഗരിക്കുന്ന കൊടുമുടികളും മഞ്ഞുപുക തിരശ്ശീല പിടിക്കുമ്പോള്‍ മറയുകയും മാറുമ്പോള്‍ തെളിയുകയും ചെയ്യുന്ന വനങ്ങളുമുള്ള ഈ നാടുമായി അന്നുമുതലേ ഞാന്‍ അനുരാഗിയായി. വീണ്ടും വീണ്ടും ഞാനീ വഴികളിലേക്കു കയറിവന്നു.
പൂഞ്ഞാര്രാനജവംശത്തിന്റെ കൈവശഭൂമിയായിരുന്നു ഈ മൂന്നാര്‍ പ്രദേശങ്ങള്‍. മൂന്നാറിനു വടക്കുള്ള മറവൂര്‍, കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നീ അഞ്ചുനാടുകള്‍ മൂന്നാര്‍ രാജാവിന്റെ സാമന്തനായ കണ്ണന്‍ തേവന്‍ മന്നാടി എന്ന ഗിരിവര്ഗ്ഗാ ധിപന്റെ കീഴിലായിരുന്നു. പില്ക്കാ ലത്ത് ഈ പ്രദേശങ്ങള്‍ തിരുവിതാംകൂറിന് അധീനമായി. 1887ല്‍ ജെ.ഡി.മറോ എന്ന വെള്ളക്കാരന്‍ കണ്ണന്ദേംവന്‍ മലകളിലെ കുറെ ഭൂമി വാങ്ങി ചായ നട്ടു. അന്നുമുതല്‍ മൂന്നാറിന്റെ കാററില്‍ സമൃദ്ധമായ ചന്ദനഗന്ധത്തിനൊപ്പം ചായയുടെ കടുംമണവും കലര്ന്നുല. മൂന്നാറില്‍ നിന്നു മറയൂരിലേക്കു പോകുന്ന വഴിയില്‍ അടിമുടി നീലപ്പൂവുകള്‍ അണിഞ്ഞുനില്ക്കുിന്ന മരക്കൂട്ടങ്ങള്‍ കണ്ടു ഞാന്‍ വിസ്മയിച്ചുനിന്നുപോയി. പച്ചപ്പ് മാത്രം പടര്ന്നു പശ്ചാത്തലത്തില്‍ നീലിമയുടെ നൃത്തം. വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം വന്നുമറയുന്ന നീലക്കുറിഞ്ഞിയടക്കം എന്തെന്തു പുഷ്പങ്ങളാണ് ഈ താഴ്‌വരയില്‍ വിരിയുന്നത്! ഈ പൂക്കള്ക്കി ടയിലൂടെ പറന്ന് എന്റെ മനസ് ഒരുനിമിഷം ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയിലേക്കുപോയി. കാഴ്ചയാല്‍ മോഹിപ്പിക്കുകയും ഗന്ധത്താല്‍ മയക്കുകയും ചെയ്യുന്ന പൂങ്കാവനം. കഴിഞ്ഞതവണ ഞാന്‍ അവിടേക്ക് പോകാന്‍ ഒരുങ്ങിയതാണ്. വഴിയടയുകയും പ്രകൃതി കോപിക്കുകയും ചെയ്തതിനാല്‍ മുടങ്ങി. പേരറിയാത്ത നീലപ്പൂക്കള്‍ വീണ മൂന്നാറിലെ ഒററയടിപ്പാതകളില്‍ കണ്നിയറഞ്ഞ് നിന്നപ്പോള്‍ പൂക്കളുടെ താഴ്‌വര പതിഞ്ഞസ്വരത്തില്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നതുപോലെ. പോയ യാത്രകളേക്കാളുണ്ട് പോവാന്‍; കണ്ട കാഴ്ചകളേക്കാളുണ്ട് കാണാന്‍. കവിതയില്‍ പറഞ്ഞതുപോലെ: Miles to go before I sleep....
കൃഷി എനിക്കിഷ്ടമാണ്. ഉര്വ‍രമായ കൃഷിഭൂമി കാണുന്നതു തന്നെ മനസിനെ ഉന്മേഷഭരിതമാക്കുന്നു. എല്ലാവിധ ആഡംബരങ്ങളും ആധുനിക ഉപകരണങ്ങളും ആര്ട്ട്ഗാ ലറിയും നിറഞ്ഞ വീടുേപാലെ എററവും ലളിതമായ കൃഷിയിടവും അതിലൊരു കൊച്ചുവീടും ഞാന്‍ സ്വപ്നം കാണുന്നുണ്ട്. തെങ്ങും വാഴയും ചേമ്പും ചേനയും എല്ലാം നിറഞ്ഞ തോട്ടത്തിനു നടുവില്‍ പുഴയ്ക്കഭിമുഖമായി മൂന്നോ നാലോ മുറികളുളള ഒരു വീട്. കൃഷിയുടെ ഗന്ധമുള്ള അവിടത്തെ പകലുകളും സായാഹ്നങ്ങളും. മൂന്നാറില്‍ നിന്ന് മറയൂരിലെ വയലുകളിലെത്തിയപ്പോള്‍ എന്നിലെ കാര്ഷിനക പ്രണയം കൂടുതല്‍ തളിര്ത്തു . നെല്ലും കരിമ്പും കാരററും വിളയുന്ന മറയൂരിലെ വയലുകളില്‍ ജീവിതം ഇപ്പോഴും വിയര്പ്പ ണിഞ്ഞും ആദ്ധ്വാനപൂര്ണയമായും ചലിക്കുന്നു. വാര്ദ്ധ ക്യത്തിന്റെ പാരമ്യത്തിലും ഒരു കുടുക്കയില്‍ പഴഞ്ചോറുമായി പാടത്ത് പണിക്കുവരുന്ന സ്ത്രീകള്‍. വെയിലില്‍ വെന്ത്‌വെന്ത് കറുത്ത് ചുക്കിച്ചുളിഞ്ഞ ശരീരവും വെററിലക്കറ നിറഞ്ഞ് അവിടവിടെ അടര്ന്നു പോയ പല്ലുകളുമായി പാടവരമ്പിലെ ഓലക്കുടിലില്‍ വിശ്രമിക്കുന്ന ആ സ്ത്രീകളെ നോക്കിയിരിക്കുമ്പോള്‍ ജീവിതത്തിന്റെ സംതൃപ്തിയെക്കുറിച്ചുള്ള പുരാതനമായ സന്ദേഹങ്ങള്‍ എന്നില്‍ നിറഞ്ഞു. ഈ ജീവിതത്തില്‍ ഇവര്‍ സംതൃപ്തരാണോ? അല്ലെങ്കില്‍, ഇവരെ ധനികരാക്കിയാല്‍ എല്ലാ അസംതൃപ്തികളും തീരുമോ? കരിമ്പിന്തോ്ട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, രണ്ട് ആദിവാസിക്കുഞ്ഞുങ്ങള്‍ എന്റെ മുന്നില്പ്പെടട്ടു. മുഷിഞ്ഞുകീറിയ വസ്ത്രങ്ങളും മധുരമുള്ള പേരുമുള്ളവര്‍: മഞ്ജുവും അഞ്ജനയും. അവര്ക്ക് എന്നെ അറിയില്ല. അവരോടു ഞാന്‍ ചോദിച്ചു: 'എന്റെ കൂടെപ്പോരുന്നോ?' ഒരുനിമിഷം സംശയിച്ചുനിന്നതിനുശേഷം അതിലൊരു കുട്ടി മറേറ കുട്ടിയോടു പറയുകയാണ്: 'നമുക്ക് പോവാം, നിറയെ തീനി കിടയ്ക്കും'. വിശപ്പിലുരുകി വന്ന ആ വാക്കുകള്‍ എന്റെ ചെവിയില്‍ തീത്തൈലം പോലെയാണ് വന്നുവീണത്്. നഗരസമ്പന്നത അമിതഭക്ഷണത്താല്‍ മഹാരോഗങ്ങളിലേക്ക് പായുമ്പോള്‍ വിദൂരഗ്രാമങ്ങള്‍ ഒരു കുഞ്ഞുവയറുപോലും നിറയ്ക്കാനാകാതെ ഗതികെടുന്നു. കുറച്ചുനേരം ആലോചിച്ചശേഷം അഞ്ജന പറഞ്ഞു: 'നീ പൊയ്‌ക്കോ,ഞാനില്ല'. പിറേറന്ന്, ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണസമയത്ത് ചോറ് ബാക്കിവച്ച് കളഞ്ഞ സുഹൃത്തിനോട് ഞാന്‍ ഈ അനുഭവം പറഞ്ഞു. അയാള്‍ നടുങ്ങിക്കൊണ്ടും നനഞ്ഞ മിഴികളോടെയുമാണ് അത് കേട്ടുതീര്ത്തഞത്. ഇനിയൊരിക്കലും എന്റെ ആ സുഹൃത്ത് ഭക്ഷണം കളയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ വഴിയില്‍ വച്ചുതന്നെയാണ് മറെറാരു കൊച്ചുപെണ്കുകട്ടി എന്റെയരികില്‍ വന്നത്. പൂക്കള്‍ തുന്നിയ വൃത്തിയുള്ള വസ്ത്രം ധരിച്ച്, എണ്ണ മിനുങ്ങുന്ന മുടി ഇരുവശത്തേക്കും പിന്നിയിട്ട സുന്ദരി. അവള്‍ എന്റെ ഷര്ട്ടി ല്‍ പിടിച്ചുകൊണ്ട് ചോദിച്ചു: 'എന്നെ ഓര്മ്മ യുണ്ടോ?' എനിക്കോര്മഷയുണ്ടായിരുന്നില്ല, എത്രയോ മുഖങ്ങള്‍ കാണുന്നു. 'എന്റെ പേര് ഓര്മ്യുണ്ടോ?' അവള്‍ വീണ്ടും ചോദിച്ചു അത് തീരെ അറിയില്ലായിരുന്നു. തിരിച്ചറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ വലിയ സംതൃപ്തികളിലൊന്ന് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ. അവളുടെ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി നിസ്സഹായനായി ഞാന്‍ നിന്നു. അപ്പോള്‍ അവള്‍ പറഞ്ഞു. 'എന്റെ പേര് കീര്ത്താന. രസതന്ത്രത്തിന്റെ ഷൂട്ടിംഗിനു വന്നപ്പോള്‍ മാമനെ കണ്ടിട്ടുണ്ട്.' അപ്പോള്‍ എനിക്ക് നേരിയ ഓര്മൂ വന്നു. ആ വയലില്‍ വച്ചാണ് രസതന്ത്രത്തിലെ ഒരു പാട്ട് സത്യേട്ടന്‍ ചിത്രീകരിച്ചത്. ഞാന് ആ മോളുടെ കവിളില്‍ ഒരുമ്മ കൊടുത്തു. ഹിമാലയത്തില്‍ വച്ച് എസ്.കെ. പൊറെറക്കാടിനുണ്ടായ ഒരു അനുഭവം അദ്ദേഹം സഞ്ചാരസാഹിത്യത്തില്‍ എഴുതിയത് ഓര്മയ വന്നു. ഗൗരീകുണ്ഡിനടുത്തെ ഒരു കൃഷിയിടത്തില്‍ ഒരു കൂട്ടം കുഞ്ഞുങ്ങളുടെ നടുവില്‍ നില്ക്കു കയായിരുന്നു അദ്ദേഹം. അദ്ദേഹം ആ കുട്ടികളുടെ പേര് ചോദിച്ചു. ശാന്താദേവി, കമലാദേവി, ദര്ശിഹനീദേവി, മഹാദേവറാട്ടി..... ഓരോ കുട്ടിയും പേരു പറഞ്ഞു. അപ്പോള്‍ എസ്.കെ. ചോദിച്ചു: 'മുഖാരി എവിടെ?' അല്പംഞ അകന്നു നിന്ന പെണ്കുംട്ടികളുടെ ഇടയില്‍ നിന്ന് ഒരു കൊച്ചുപെണ്കു്ട്ടി വിളിച്ചുപറഞ്ഞു: 'മുഖാരി ഞാനാണ്'. മുഖാരി എന്നത് ഗര്വ്വാ ള്‍ മേഖലയിലെ പെണ്കുഖട്ടികളുടെയിടയില്‍ സാധാരണമായ ഒരു പേരാണ് എന്നറിഞ്ഞുകൊണ്ട് എസ്.കെ. പ്രയോഗിച്ച ഒരു സൂത്രമായിരുന്നു അത്. തന്നെ ഒരാള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷിച്ച് ആ കുട്ടി തുള്ളിച്ചാടി. സൂക്ഷ്മനിരീക്ഷണമുള്ള ഒരു സഞ്ചാരിക്കേ ഇങ്ങനെ ചെയ്യുക സാധ്യമാകൂ. അവര്ക്ക് ഒരിക്കല്‍ കണ്ട ആളെപ്പോലും തിരിച്ചറിയുവാന്‍ സാധിക്കും. കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പറക്കുന്ന ഒരു നടന്‍ മാത്രമായതുകൊണ്ടാകണം എന്റെ ഓര്മ്മ കള്‍ ഏറെ ദുര്ബ്ലമാണ്. യാത്ര എന്റെ മുഖ്യമായ ഇഷ്ടങ്ങളിലൊന്നാണ്, എന്നാല്‍ അഭിനയം എന്റെ അഭിനിവേശമാണ്, എല്ലാമെല്ലാമാണ്. നടനില്‍ മറഞ്ഞു കിടക്കുന്ന സഞ്ചാരിയെ ജ്വലിപ്പിച്ചെടുക്കാന്‍ ഞാന്‍ യാത്ര തുടരുകയാണ്... ദൂരങ്ങള്‍ എന്നെ വിളിക്കുന്നു...

Friday, October 22, 2010

മഹാനഗരത്തിന്റെ നിത്യകാമുകന്‍








കൊച്ചി: എഴുപതുകളുടെ തുടക്കത്തില്‍ കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നടന്ന കവിയരങ്ങാണ് രംഗം. മലയാളം വിദ്യാര്‍ഥികളെന്നോ സയന്‍സ് പഠിക്കുന്നവരെന്നോ ഭേദമില്ലാതെ കലാലയമൊന്നടങ്കം സദസ്സിലുണ്ട്. ഹാളിനു പുറത്തുപോലും വിദ്യാര്‍ഥികള്‍ തിങ്ങിക്കൂടിനിന്ന് കവിതകള്‍ കേട്ടാസ്വദിക്കുന്നു. കവിത ചൊല്ലുന്നത് മെലിഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം ചെയ്ത ഒരു മനുഷ്യനായിരുന്നു ഈ തിരക്കിനെല്ലാം കാരണം.



എ. അയ്യപ്പനെന്ന ആ പച്ചയായ കവിയോടും കവിതയോടും എന്നും അടങ്ങാനാവാത്ത ആവേശവും ആരാധനയുമായിരുന്നു മഹാരാജാസ് കോളേജിനും കൊച്ചി നഗരത്തിനും.മഹാരാജാസ് കോളേജിലെ സാഹിത്യ പരിപാടികളുമായി ബന്ധപ്പെട്ടാണ് എ. അയ്യപ്പന്‍ കൊച്ചിയിലെത്തുന്നത്. പിന്നീടങ്ങോട്ട് നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞ് ചേര്‍ന്നുള്ള ജീവതമായിരുന്നു കവിയുടേത്. യാഥാര്‍ഥ്യങ്ങളെ ഉറക്കെ വിളിച്ചു പറയുന്ന തന്റെ ധിക്കാരത്തെയും ധാര്‍ഷ്ട്യത്തെയും കാമ്പസ് അംഗീകരിച്ചതുകൊണ്ടുതന്നെയാകാം കലാലയങ്ങള്‍ തന്നെയായിരുന്നു അയ്യപ്പന്റെ ജീവിത ലോകവും. അനാഥത്വമെന്ന ഭയാനകതയെ ഒരു പരിധിവരെ ചെറുത്തുതോല്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് മഹാരാജാസിന്റെ ഹോസ്റ്റല്‍ മുറികളായിരുന്നു. ആരുമല്ലാതിരുന്നിട്ട് പോലും മഹാരാജാസിന്റെ രാജകീയ കുടുംബത്തില്‍ അദ്ദേഹം ഒരംഗമായി കഴിഞ്ഞു.

കവിയരങ്ങുകളില്‍ പങ്കെടുക്കാനെത്തിയാല്‍ പിന്നെ ഒന്നോ രണ്ടോ മാസം കവി മഹാരാജാസിന്റെ ഇടനാഴികളില്‍ നിത്യസാന്നിധ്യമായുണ്ടാകും. വിദ്യാര്‍ഥികള്‍ പിരിവെടുത്ത് നല്‍കുന്ന പണത്തിന് പുറമെ 'പരിചയമില്ലാത്തവരുടെ' പോക്കറ്റില്‍ നിന്നും കിട്ടുന്ന തുക കൊണ്ടായിരുന്നു ജീവിതച്ചെലവുകള്‍.എന്നും അലച്ചിലും അന്വേഷണവും ആയിരുന്ന കവിയുടെ തട്ടകം എറണാകുളം വിട്ട് ആലുവയിലേക്കും മാറി പിന്നീട്. അരാജകവാദിയെന്നും അച്ചടക്കമില്ലാത്തവനെന്നും പറഞ്ഞ് പലരും 'അയ്യപ്പനെ'ന്ന കവിയെ ഒഴിവാക്കിയപ്പോള്‍ കൊടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലും ആലുവയിലെ കച്ചവടസ്ഥലത്തും എല്ലാ സ്വാതന്ത്ര്യവും നല്‍കി കവി കൂടിയായ സുഹൃത്ത് സെബാസ്റ്റ്യന്‍.

രണ്ടുദിവസം മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'അയ്യപ്പനെ പെട്ടെന്ന് കിട്ടാവുന്ന നമ്പര്‍' ചോദിച്ചിരുന്നു. ഇന്നലെ കവി തിരുവനന്തപുരത്തുനിന്ന് 'എടാ ബാലചന്ദ്രന്‍ വിളിച്ചു' വല്ലാത്ത സന്തോഷമായിരുന്നു ആ സ്വരത്തില്‍. പിന്നെ തുടര്‍ന്നു: ''ഇന്ന് മദ്രാസിന് പോകണം. ആശാന്‍ അവാര്‍ഡ് വാങ്ങാന്‍. നീയും വരണം''. കൂടെ വരാന്‍ ആവില്ലെന്നും ആലുവയില്‍ അല്പം തിരക്കുണ്ടെന്നും പറയുമ്പോള്‍ ആശാന്‍ അവാര്‍ഡ് വാങ്ങി മടങ്ങിവരുന്ന പ്രിയകവിയെ എതിരേല്‍ക്കാന്‍ ആലുവയില്‍ കാത്തുനില്‍ക്കുന്ന നിമിഷത്തെക്കുറിച്ചും ആലോചിച്ചുപോയി സെബാസ്റ്റ്യന്‍. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ പ്രിയ കവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ സെബാസ്റ്റ്യന്‍ തളര്‍ന്നുപോയി.

'വെയില്‍ തിന്നുന്ന പക്ഷി'ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 2000-ല്‍ ആലുവ മാര്‍ക്കറ്റില്‍ കവിക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു. ഒരുപക്ഷേ ഒരു കവിക്ക് കേരളത്തില്‍ആദ്യമായി ചന്തയില്‍ നല്‍കിയ സ്വീകരണം ആയിരുന്നിരിക്കണം അത്. വി.ജി. തമ്പിയും വി.എം. ഗിരിജയും കെ.ആര്‍. ടോണിയും വിജയലക്ഷ്മിയുമൊക്കെ പങ്കെടുത്തിരുന്ന ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു.

''ചന്തയില്‍ സ്വീകരണമേറ്റുവാങ്ങി നില്‍ക്കുന്ന അയ്യപ്പന്‍ ഒരര്‍ഥത്തില്‍ സാധാരണക്കാരിലെ അസാധാരണക്കാരനായ കവി കൂടിയാണെന്ന്'' ബാലചന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ച് 13ന് അയ്യപ്പന്റെ കാവ്യജീവിതത്തിന്റെ സുവര്‍ണ ജൂബിലി കൊടുങ്ങല്ലൂരില്‍ നടത്തിയിരുന്നു. എഴുപത്തഞ്ചോളം കവികള്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്തത് സതീര്‍ത്ഥ്യനും കൂടിയാട്ടം കലാകാരനുമായ വേണുജിയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം വേണുജി ഒരു കൈയെഴുത്തു മാസിക പ്രദര്‍ശിപ്പിച്ചു-നിധി പുറത്തെടുക്കും പോലെ.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയ്യപ്പനും താനും കൂടി ഉണ്ടാക്കിയ കൈയെഴുത്തു മാസികയായിരുന്നു അതെന്ന് വേണുജി പറഞ്ഞു. ആ കൈയെഴുത്തു മാസികയില്‍ അയ്യപ്പന്റെ കവിത ഉണ്ടായിരുന്നു. കുട്ടിക്കവിതയൊന്നുമല്ല; അല്പം ദാര്‍ശനികാംശം കലര്‍ന്ന കവിത-ബിയാര്‍പുരം അയ്യപ്പന്‍ എന്നായിരുന്നു മാസികയില്‍ കവിയുടെ പേര് (ബാലരാമപുരം എന്നതിന്റെ ചുരുക്കം). ''കൊടുങ്ങല്ലൂരില്‍ തങ്ങിയ അഞ്ചുനാളും അരാജകവാദിയായിരുന്നില്ല; അനുസരണയുള്ള കുഞ്ഞാടായിരുന്നു അയ്യപ്പന്‍'' എന്നും സെബാസറ്റിയന്‍ ഓര്‍ക്കുന്നു.
ഒക്‌ടോബര്‍ 2ന് പയ്യന്നൂരില്‍ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കവി അര്‍ധരാത്രിയോടെ കൊടുങ്ങല്ലൂരില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി. മഴയില്‍ നനഞ്ഞുകുളിച്ചായിരുന്നു ആ വരവ്.

''ഇടവപ്പാതിയില്‍ വന്നെത്തി
പത്തുവെയിലിന്‍ കൂട്ടുകാര്‍
വിരുന്നുണ്ടിട്ട് അവര്‍ പോകെ
വീണ്ടും വന്നു പേമാരി....''

എന്ന കവിതയും ചൊല്ലിയായിരുന്നു കവിയുടെ വരവ്. പയ്യന്നൂര്‍ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ കവിയുടെ ചേതനയറ്റ ശരീരമല്ല. അതിനുള്ളില്‍ എപ്പോഴും ചിറകടിച്ചുപറക്കാറുണ്ടായിരുന്ന കവിയും കവിതകളും നിറഞ്ഞു നില്‍ക്കുന്നു സെബാസ്റ്റ്യന്റെ മനസ്സില്‍.

കൊച്ചിയുടെ തെരുവില്‍ മരിച്ചുവീണ് ആരാലും തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ കിടന്ന വിക്ടര്‍ ലീനസ്, കൊച്ചി ആലിന്‍ചുവടില്‍ റോഡില്‍ മരണത്തെ പുല്‍കിയ ടി.ആര്‍. രാമചന്ദ്രന്‍, പൊടുന്നനെ മരണത്തിന്റെ അഗാധതയിലേക്ക് വീണ ജോണ്‍ എബ്രഹാം, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആരാലുമറിയാതെ മരിച്ചുകിടന്ന സുരാസു..... കൊച്ചിയുടെ സാഹിത്യ-സംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഇവര്‍ക്കൊപ്പം ഒടുവില്‍ എ. അയ്യപ്പനും അതുപോലെ യാത്രയാവുകയാണ്; സുഹൃത്തുക്കളുടെ മനസ്സില്‍ ഒരുപാട് ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ച്.

അരാജകജീവിതം...അജ്ഞാതമായ മടക്കം..

Wednesday, October 20, 2010

നീട്രോ പി.ഡി.എഫ്. റീഡര്‍-ലളിതം, മനോഹരം....





പേരുപോലെ പോര്‍ട്ടബിള്‍ ആണ് 'പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്' - പി.ഡി.എഫ്. എന്ന് വിളിപ്പേര്. എന്നാല്‍ അഡോബിയുടെ ഡിസ്റ്റിലറിനെ കൂട്ടുപിടിച്ചുള്ള പി.ഡി.എഫ്. ഫയല്‍ നിര്‍മാണവും അക്രോബാറ്റ് റീഡറിലൂടെ തുറന്നുനോക്കുന്നതും സാധാരണ കംപ്യൂട്ടര്‍ ഉപയോക്താവിന് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അക്രോബാറ്റ് ബദല്‍ സോഫ്ട്‌വേറുകള്‍ക്ക് ഈയിടെ പ്രചാരം കൂടിവരുന്നതും അതുകൊണ്ടാണ്. പി.ഡി.എഫിനെ നമുക്ക് മൈക്രോസോഫ്ട് വേഡുപോലെ ലളിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ? നിട്രോ പി.ഡി.എഫ്. റീഡര്‍ (nitro reader) ഒരു വലിയ പ്രസ്ഥാനമായി മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്.

ഭാരംകുറഞ്ഞ ഒരു പി.ഡി.എഫ്. റീഡറാണിത്. കാണാനും സുന്ദരം. ഇളം നീല പശ്ചാത്തലത്തില്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഇന്റര്‍ഫേസുകള്‍. ഗ്രാഫിക്‌സിന്റെ ആര്‍ഭാടമൊന്നും കാണില്ല. പേരില്‍ റീഡര്‍ മാത്രമേയുള്ളൂവെങ്കിലും നല്ല ഒരു പി.ഡി.എഫ്. പ്രിന്റര്‍ കൂടിയാണ് അത്. ഒരു വെടിക്ക് രണ്ട് പക്ഷി.

എളുപ്പമാണ് നിട്രോ ഉപയോഗിക്കാന്‍. ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അധികനേരം കാത്തിരിക്കേണ്ട ആവശ്യമില്ല. സൂം ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഫുള്‍സ്‌ക്രീനാക്കി മാറ്റാനും ആവശ്യമുള്ള ഭാഗങ്ങള്‍ നിറം മാറ്റി ഹൈലൈറ്റ് ചെയ്യാനും നമുക്ക് വേണ്ട കമന്റുകള്‍ പേജില്‍ കുറിച്ചുവെക്കാനുമൊക്കെ എളുപ്പം സാധിക്കും. റീഡര്‍ എന്ന നിലയില്‍ നിട്രോയുടെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ഇവയൊക്കെയാണ്.

നിട്രോ സൂപ്പര്‍ഹിറ്റായത് ലളിതമായ പി.ഡി.എഫ്. നിര്‍മാണരീതികൊണ്ടാണ്. ഒരു വേഡ് ഫയല്‍ പി.ഡി.എഫ്. ആക്കി മാറ്റണമെങ്കില്‍ പ്രിന്റര്‍ സെറ്റിങ്‌സില്‍ പോയി ഡിസ്റ്റിലറോ മറ്റേതെങ്കിലും പ്രിന്ററോ സെലക്ട് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യമില്ല. ഡെസ്‌ക് ടോപ്പിലെ ഐക്കണിലേക്ക് നമുക്ക് പി.ഡി.എഫ്. ആക്കേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മാത്രം മതി. ഒരേസമയം നിരവധി ഫയലുകള്‍ പി.ഡി.എഫ്. ആയി മാറ്റുകയും ചെയ്യാം. ഇമേജുകളും വെബ്ഫയലുകളുമടക്കം ഏതുഫയലും നമുക്ക് ഇങ്ങനെ പി.ഡി.എഫ്. ആക്കി മാറ്റാനാകും.

ഇനി പി.ഡി.എഫ്. ഡോക്യുമെന്റ് പൊളിച്ച് ടെക്സ്റ്റ് വീണ്ടെടുക്കണമെങ്കില്‍ അതിനും ലളിതമായ വിദ്യയുണ്ട്. മുകളില്‍ എക്‌സ്ട്രാക്ട് ടെക്സ്റ്റ് ഇമേജ് കൊടുത്താല്‍ ടെക്സ്റ്റ് ഒരു നോട്ട്പാഡില്‍ ലഭിക്കും. ഇമേജും ഇങ്ങനെ പൊളിച്ചെടുക്കാം. ഇതൊക്കെ എടുത്തുപറയേണ്ട കാര്യങ്ങള്‍ മാത്രം. പി.ഡി.എഫ്. നിര്‍മിക്കുമ്പോള്‍ സ്വന്തമായി ഒരു 'സിഗേ്‌നച്ചര്‍' ഉപയോഗിക്കുന്നതടക്കം നിരവധി ഗുണഗണങ്ങള്‍ ഇനിയും കണ്ടെടുക്കാനാകും.

നിട്രോ റീഡര്‍ അവരുടെ ഒദ്യോഗിക വെബ്‌സൈറ്റായ www.nitroreader.com ല്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Tuesday, October 19, 2010

നല്ല വാര്‍ത്ത‍ !

മകന്റെ വിവാഹവേദി സമൂഹ വിവാഹ വേദിയാക്കി ഇബ്രാഹിം ഹാജി

ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്‍) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന്‍ ഇസ്ഫാഖ് ഇബ്രാഹിമും സുല്‍ഫെക്‌സ് ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞിയുടെയും സുലൈഖയുടയും മകള്‍ ഫാത്തിമയുടെയും വിവാഹമായിരുന്നു ശനിയാഴ്ച.

ഇബ്രാഹിം ഹാജിയുടെ കാടങ്കോട്ടെ വീട്ടില്‍ ഒരുക്കിയ വേദിയിലാണ് ഏഴുപേരുടെയും വിവാഹം നടന്നത്. ചെറുവത്തൂര്‍ പിലാവളപ്പിലെ റസീന പിലാവളപ്പിലെ റിയാസിന്റെയും, പൊന്നാനിയിലെ അസ്മാബി പൊന്നാനിയിലെ സലിം ഷെരീഫിന്റെയും, മാനന്തവാടിയിലെ ഹസീന വയനാട്ടിലെ സമീറിന്റെയും, മാനന്തവാടിയിലെ സെലീന തൃശ്ശൂരിലെ നിസ്സാറിന്റെയും, മലപ്പുറത്തെ സമീറ മലപ്പുറത്തെ ജംസീറിന്റെയും, കല്‍പ്പറ്റയിലെ ജമീല വയനാട്ടിലെ ജാഫറിന്റെയും, കാടങ്കോട്ടെ മൈമൂനത്ത് ചാനടുക്കത്തെ യൂസഫിന്റെയും ജീവിതപങ്കാളികളായി. രണ്ട് അമുസ്‌ലിംകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക്മംഗല്യഭാഗ്യമൊരുക്കുകയെന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ആഗ്രഹം. മൂന്നുപേരുടെ വിവാഹം അടുത്ത ദിവസംതന്നെ നടത്തിക്കൊടുക്കാനുള്ള ഒരുക്കം നടന്നുവരുന്നു.

പുതുജീവിതത്തിലേക്ക് കടക്കുന്ന വധൂവരന്‍മാര്‍ക്ക് 10 പവന്‍ വീതം ആഭരണങ്ങളും 10,000 രൂപയും വസ്ത്രങ്ങളും സമ്മാനിച്ചു. ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം.സി.കമറുദ്ദീന്‍, അഷ്‌റഫ് പള്ളിക്കണ്ടം, എം.മുഹമ്മദ്കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ല, എം.എ.അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പി.എ.ഇബ്രാഹിം ഹാജി, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.എം.ഷാഹിദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

ചിറ്റൂര്‍: സ്വര്‍ണാഭരണങ്ങളുടെ ആര്‍ഭാടത്തിളക്കവും പട്ടിന്റെ പകിട്ടും ഒഴിവാക്കി കതിര്‍മണ്ഡപത്തിലെത്തിയ അമിതയെ ചരടില്‍കോര്‍ത്ത താലിയും തുളസിമാലയുമണിയിച്ച് ബാബു സ്വന്തമാക്കി. ആചാരത്തിന്റെയും ആര്‍ഭാടത്തിന്റെയും വിലങ്ങുകള്‍ തകര്‍ത്ത് ചിറ്റൂര്‍ തെക്കേഗ്രാമം ശ്രീരാമക്ഷേത്രത്തിലായിരുന്നു പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ഈ വിവാഹം.

വണ്ടിത്താവളം കേയിയോട് ബാബുവിനും വിളയോട് എഴുത്താണി വീട്ടുകുഴി അമിതയ്ക്കും ലളിതവിവാഹത്തിനോടായിരുന്നു താത്പര്യം. ചിറ്റൂരിലെ പൊതുമരാമത്ത് അസി. എന്‍ജിനിയര്‍ ഓഫീസില്‍ യു.ഡി.ക്ലര്‍ക്കായ ബാബു നിത്യചൈതന്യയതിയുടെ ശിഷ്യനായിരുന്നു. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും ഉത്സവങ്ങളായി മാറുന്ന വിവാഹ ആഘോഷങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍കൂടിവേണ്ടിയാണ് തുളസിമാലയെ പ്രതീകമാക്കിയതെന്ന് വധൂവരന്മാര്‍ പറയുന്നു.

സാമൂഹികപരിഷ്‌കരണ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ബാബു വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ അത് മാതൃകാപരമായിരിക്കണമെന്ന് ഉറപ്പിച്ചു. പൊന്നിനോടും പണത്തിനോടും ഭ്രമമില്ലാത്ത വധുവിനെ കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം. കുടുംബസുഹൃത്തായ ശശിയാണ് ഇതേ ചിന്താഗതിയുള്ള അമിതയെക്കുറിച്ച് ബാബുവിനോട് പറയുന്നത്. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ലളിതവിവാഹം നടത്തുന്നതില്‍ ചെറിയ എതിര്‍പ്പുകള്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ബാബുവിന്റെയും അമിതയുടെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒന്നും വിലപ്പോയില്ല. ഏറ്റവുമടുത്ത ബന്ധുക്കളായ 30 പേരെ മാത്രമാണ് ബാബു വിവാഹത്തിന് ക്ഷണിച്ചത്. സഹപ്രവര്‍ത്തകര്‍പോലും അതിലുള്‍പ്പെട്ടിട്ടില്ല. അമിതയുടെ ബന്ധുക്കളുള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തത് നൂറില്‍ താഴെ പേര്‍ മാത്രം. ഇവര്‍ക്കായി ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

ആര്‍ഭാടവിവാഹങ്ങള്‍ കുടുംബങ്ങളെ കടക്കെണിയിലാക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും പതിവായ സമൂഹത്തില്‍ ഈവിവാഹം ഒരു സന്ദേശമായി എത്തണം എന്നതാണ് ബാബുവിന്റെയും ബി.എഡുകാരിയായ അമിതയുടെയും ആഗ്രഹം.

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

തിരുവനന്തപുരം: രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. രാവിലെ രാജാവിനെപ്പോലെ സമൃദ്ധമായ ഭക്ഷണമാവാം. ഉച്ചയ്ക്ക് വിഭവങ്ങള്‍ കുറച്ചു മതി. രാത്രിയില്‍ പാവപ്പെട്ടവന്റേത് പോലെയാവണം. തിരുവനന്തപുരത്ത് നടത്തിയ 'മാതൃഭൂമി' ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയിലാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

വിദഗ്ദ്ധഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറത്തിലൂടെ മാതൃഭൂമി ഹെല്‍ത്ത്എക്‌സ്‌പോ പൊതുജനശ്രദ്ധ പിടിച്ചുപറ്റി.
യഥേഷ്ടം ഭക്ഷണം കഴിക്കണമെന്നുള്ളപ്പോള്‍ സസ്യാഹാരം കൂടുതലായി ഉപയോഗിക്കുക. ധാന്യാഹാരങ്ങള്‍ മിതമായി ഉപയോഗിക്കുകയും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.

നിത്യജീവിതത്തില്‍ നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ലളിതഭാഷയില്‍ ശാസ്ത്രീയാടിത്തറയോടുകൂടിയ മറുപടി നല്‍കാന്‍ മാതൃഭൂമി ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയ്ക്കായി.

ആരോഗ്യത്തെക്കുറിച്ച് ബോധവാനാകുമ്പോള്‍ത്തന്നെ അതിനെ അവഗണിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും ഡോക്ടര്‍മാര്‍ ചര്‍ച്ചചെയ്തു. ചെവി ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? വൃത്തിയാക്കാനെന്ന നിലയില്‍ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ വീണ്ടും അഴുക്കിനെ ചെവിക്കുള്ളിലാക്കുകയാണ് ഫലമെന്ന് ഇന്‍.എന്‍.ടി. വിദഗ്ദ്ധന്റെ മറുപടി. ചെവിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മെഴുക് മാറ്റേണ്ടതില്ല. സുരക്ഷിതമല്ലാതെ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ ചെവിയുടെ കനാലില്‍ മുറിവുണ്ടാകുമെന്നും ഇത് അണുബാധയ്ക്ക് ഇടയാക്കുമെന്നും വിദഗ്ദ്ധാഭിപ്രായം വന്നു.

കേരളം കുടവയറന്മാരുടെ നാടാവുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ആധുനികകാലത്തെ ഭക്ഷണരീതിയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്- ഹൃദ്രോഗവിദഗ്ദ്ധനായ ഡോ.ജി. വിജയരാഘവന്‍ പറഞ്ഞു.

ഇ.എന്‍.ടി, ദന്തരോഗം, അസ്ഥിരോഗം, ശസ്ത്രക്രിയ, മൂത്രാശയരോഗങ്ങള്‍, തൈറോയിഡ്, ഹൃദ്രോഗം, ഡയബറ്റിസ്, വന്ധ്യത, ശിശുരോഗങ്ങള്‍, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടര്‍മാര്‍ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു. ഡോ. ശ്രീജിത്ത് എന്‍.കുമാര്‍, ഡോ.കെ.ജി. മാധവന്‍പിള്ള, ഡോ. ലേഖ, ഡോ. സുഗുണാഭായി, ഡോ. സുരേഷ്‌ജോസഫ്, ഡോ. അജിത്‌ജോയി, ഡോ.വി.സതീഷ്‌കുമാര്‍, ഡോ. മീനാചക്രവര്‍ത്തി, ഡോ.എച്ച്. വിനയരഞ്ജന്‍ തുടങ്ങിയവരും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

വിവിധ മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമാപനയോഗത്തില്‍ വിതരണം ചെയ്തു. ഡോ. വിജയരാഘവനും ഐ.എം.എ. നിയുക്ത പ്രസിഡന്റ് ഡോ. ജി.വിജയകുമാറും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. 'മാതൃഭൂമി' തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ ബി. രമേഷ്‌കുമാര്‍ നന്ദി പറഞ്ഞു.

ഗ്യാസ്ട്രബിളും ഭക്ഷണവും

തെറ്റായ ഭക്ഷണശീലങ്ങള്‍
ഗ്യാസ്ട്രബിളിനെക്കുറിച്ചു പറയുമ്പോഴൊക്കെ ഓര്‍മയില്‍ വരുന്ന ഒരു സംഭവമുണ്ട്; ഒരു അലോപ്പതി ഡോക്ടറുടെ അനുഭവം. ഗ്യാ സിന്റെ അസുഖമുണ്ടെന്നു പറഞ്ഞെത്തുന്ന രോ ഗികളോട് അങ്ങനെയൊരസുഖമില്ലെന്നു പറയുകയും ഒരു ചിരിയോടുകൂടി ആന്റാസിഡ് പ്രിസ്‌ക്രൈബ് ചെയ്തു പറഞ്ഞയയ്ക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഡോക്ടറുടേത്. രോഗിയുടെ ഭക്ഷണരീതിയെക്കുറിച്ചെന്തെങ്കിലും അറിയാന്‍ അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ തന്റെ പൊണ്ണത്തടി കുറയ്ക്കാനദ്ദേഹത്തിനൊരു മോഹം. അതിനായി ഡയറ്റിംഗ് തുടങ്ങി. അരിയാഹാരം വര്‍ജിച്ചു,

മറ്റ് അന്നജപദാര്‍ഥങ്ങളെല്ലാം ഒഴിവാക്കി, ചിക്കനും കാബേജും കോളിഫ്ലവറും മാത്രമായി ഭക്ഷണം ചുരുക്കി. ഒരാഴ്ച കഴിഞ്ഞു, പൊണ്ണത്തടിയില്‍ വലിയ കുറവൊന്നും കണ്ടില്ല. പക്ഷേ, വയറ് ബലൂണ്‍ പോലെ വീര്‍ത്തുനില്‍ക്കുന്നു; കൂടെക്കൂടെ ഏമ്പക്കവും. രോഗികള്‍ പറയുന്ന ഗ്യാസ്ട്രബിള്‍ ഇതാവാമെന്ന് അദ്ദേഹത്തിനു തോന്നി. പലതരം അന്റാസിഡുകള്‍ അകത്താക്കി. എന്നിട്ടും വിശേഷമില്ല. അപ്പോഴാണ് ഭക്ഷണത്തിന്റെ തകരാറാവാമിതിന്റെ കാരണമെന്നു തോന്നിയത്. കാബേജും കോളിഫ്ലവറും ചിക്കനും എന്ന ഡയറ്റിനോട് വിടപറഞ്ഞ് സാധാരണ ഭക്ഷണചര്യയിലേക്കു മടങ്ങി. ക്രമേണ അസുഖവും മാറിക്കിട്ടി.

സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തെറ്റായ ഭക്ഷണശീലങ്ങള്‍ മൂലമുണ്ടാകുന്ന ഒരുകൂട്ടം തകരാറുകളാണ് ഗ്യാസ്ട്രബിള്‍. ദഹനം ശരിയല്ലെന്നും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നെന്നും തോന്നുക, ഏമ്പക്കം വിടുക, ഭക്ഷണം പുളിച്ചുതികട്ടി വരിക, ഓക്കാനം, ഛര്‍ദ്ദി, ഛര്‍ദ്ദിച്ചുകഴിഞ്ഞാല്‍ ആശ്വാസം, നെഞ്ചെരിച്ചില്‍ ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ പല ഭാവങ്ങളാണ്. കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ പ്രകൃതിയിലും ഭക്ഷണശീലത്തിലും ചെറിയൊരു മാറ്റം വരുത്തിയാല്‍ വളരെ അസൗകര്യപ്രദവും അസുഖകരവുമായ ഈ രോഗം ഒഴിവാക്കാവുന്നതേയുള്ളൂ.

ഗ്യാസ്ട്രബിള്‍ ഉള്ളവര്‍ ആദ്യം ഒഴിവാക്കുന്ന ഭക്ഷണസാധനങ്ങള്‍ പയറുകളും പരിപ്പുകളുമാ ണ്. പക്ഷേ, അവയിലെ ഗ്യാസുണ്ടാക്കുന്ന അ ഞ്ചംഗ കാര്‍ബണ്‍ ഷുഗര്‍ ഏഴെട്ടു മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചേക്കുമ്പോള്‍ നശിച്ചുപോകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പ്രഷര്‍കുക്കര്‍ വ്യാപകമാകുന്നതിനു മുന്‍പ് പയറുവര്‍ഗങ്ങള്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ചിരുന്നതിനുശേഷമായിരുന്നല്ലോ പാകപ്പെടുത്തിയിരുന്നത്. പന്നിനെയ്യ്, മാട്ടിറച്ചി, ചെമ്മരിയാടിന്റെ ഇറച്ചി, കിഴങ്ങുവര്‍ഗങ്ങള്‍, ബ്രാസിക്ക വിഭാഗത്തില്‍പ്പെടുന്ന കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയില്‍ കൂടുതലായടങ്ങിയിട്ടുള്ള സള്‍ഫര്‍ അമിനോ അങ്ങള്‍ ഗ്യാസ് ഉണ്ടാക്കുന്നവയാണ്.

കൊഴുപ്പുകളും എണ്ണകളും ചേര്‍ന്ന വിഭവങ്ങള്‍, ചില ഹോര്‍മോണുകളെ സ്വതന്ത്രമാക്കുകയും ഇവ ആമാശയത്തിലുള്ള ഭക്ഷണസാധനങ്ങളെ വന്‍കുടലിലേക്ക് തള്ളിവിടുന്നതിനെ താമസിപ്പിക്കുകയും ഗ്യാസ്ട്രബിളിനിടയാക്കുകയും ചെയ്യുന്നു.
ഏതാണ്ട് എഴുപതു ശതമാനം ആളുകളും ഭക്ഷണം ശരിയായി ചവച്ചല്ല കഴിക്കുന്നത്. ധൃ തിപിടിച്ച് ഭക്ഷണം വിഴുങ്ങുമ്പോള്‍ അതിനോടൊപ്പം വളരെയധികം വായുവും വിഴുങ്ങുന്നു. ഇത് ഏതാണ്ട് ഒന്നൊന്നര ലിറ്റര്‍ വരെയുണ്ടാകും. ഗ്യാസ്ട്രബിളിന് ഇതും കാരണമാവുന്നു.

ചില മരുന്നുകള്‍ ഗ്യാസ്ട്രബിളിന് വഴിവെക്കാറുണ്ട്. ജലദോഷത്തിനുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, കാന്‍സര്‍ രോഗത്തിനു കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിക്കു കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വ ഇതിനുദാഹരണമാണ്. ഇരുമ്പുഗുളികകള്‍ ദഹനേന്ദ്രിയത്തിന്റെ ശ്ലേഷ്മപടലങ്ങളെ ഉ ത്തേജിപ്പിക്കുകയും ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയ്ക്കിടയാക്കുകയും ചെയ്യുന്നു. ചുമയ്ക്കുവേണ്ടി കഴിക്കുന്ന കഫ്‌സിറപ്പുകളും ഗ്യാസ് ഉണ്ടാക്കുന്നു.

പൊണ്ണത്തടിയും അമിതഭക്ഷണവും ഗ്യാ സ്ട്രബിളുണ്ടാകുന്നതിന് കാരണമാകുന്നു. അ മിതഭക്ഷണംമൂലം ആമാശയം, കരള്‍, കിഡ്‌നി, കുടലുകള്‍ ഇവയുടെ പ്രവര്‍ത്തനം ക്ലേശകരമായി മാറുകയും പചനം അവതാളത്തിലാകുകയും ഭക്ഷണം വയറ്റില്‍ ചീഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ആഹാരവസ്തുക്കള്‍ ശരിയായി പാ കപ്പെടുത്താതിരുന്നാലും ഗ്യാസ്ട്രബിളുണ്ടാ കാം. പൊരിച്ച വിഭവങ്ങളും അധികവ്യഞ്ജനങ്ങളും ഒഴിവാക്കണം. എന്നാല്‍, വെളുത്തുള്ളി ഗ്യാസിനെ ശമിപ്പിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം. സ്‌ട്രോവച്ച് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം. അതുപോലെ ത്തന്നെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൂടെക്കൂടെ വെള്ളം കുടിക്കുകയും ചെയ്യരുത്.

പയറുകള്‍, ബീന്‍സ്, വേവിക്കാത്ത സാലഡുകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ ബേക്കറിസാധനങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, പപ്പടം, ചട്ണി, ഉപ്പിലിട്ടത് തുടങ്ങിയത് ഒഴിവാക്കുക. സന്തോഷകരമായൊരന്തരീക്ഷത്തില്‍ സാവധാനം വേണം ഭക്ഷണം കഴിക്കുവാന്‍. ഉറങ്ങാന്‍പോകുന്നതിന് ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പുതന്നെ ഭക്ഷണം കഴിച്ചിരിക്കണം.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള ഭക്ഷണസാധനങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യക്തിക്ക് ആവശ്യമുള്ള എല്ലാ പോഷണമൂല്യങ്ങളും ഊര്‍ജവും നല്‍കുന്ന ഒരു ഭക്ഷണചര്യയായിരിക്കണം ലക്ഷ്യമിടേണ്ടത്. അതുപോലെത്തന്നെ വ്യക്തിഗതമായ അഭിരുചികളും കണക്കിലെടുക്കണം.
ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നതല്ല എങ്കിലും പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു - നൗളി എന്ന യോഗാസനം ചെയ് താല്‍ ഗ്യാസ്ട്രബിളുണ്ടാകില്ലെന്നുമാത്രമല്ല, ഏതു ഭക്ഷണസാധനവും കഴിക്കാനുമാകും.

ഡോ. കെ. മാല