മഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.
ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ്...