'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്ന പരസ്യവാചകം കേട്ടിട്ടില്ലേ. ചരിത്രത്തിലെ അതിലളിതമായ, എന്നാല്‍ അടിസ്ഥാനപരമായ ഒരു കണ്ടുപിടുത്തം കൂടി മൊബൈലിന് മുന്നില്‍ വഴിമാറുകയാണ്, അല്ലെങ്കില്‍ മണ്‍മറയാന്‍ പോവുകയാണ്. പോക്കറ്റിലും പഴ്‌സിലും സദാ ജാഗ്രതയോടെ നാം സൂക്ഷിച്ച, മനോഹരമായ കീചെയിനുകള്‍ കൊണ്ട് അലങ്കരിച്ച് കൊണ്ടുനടന്ന താക്കോലെന്ന കൊച്ചു വസ്തുവാണത്. പുരാതന നാഗരികതകളിലെ പോലെ താക്കോലിന്റെ എണ്ണക്കൂടുതല്‍ കാണിച്ച് പ്രതാപം പ്രകടിപ്പിക്കാമെന്ന് ഇനി...