ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, March 03, 2011

പുതിയ തലമുറ ഐപാഡ്; അത്ഭുതമായി സ്റ്റീവ് ജോബ്‌സ്‌



Posted on: 03 Mar 2011





സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആപ്പിളിന്റെ പുതുതലമുറ ഐപാഡ് അവതരിപ്പിച്ചുകൊണ്ട് നടന്ന ചടങ്ങിലെ യഥാര്‍ഥ അത്ഭുതം ആ പുതിയ ഉപകരണമായിരുന്നില്ല, സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് ആയിരുന്നു. കഴിഞ്ഞ ജനവരി മുതല്‍ മെഡിക്കല്‍ ലീവില്‍ കഴിയുന്ന ജ്റ്റീവ് ജോബ്‌സ് മരണാസന്നനാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഐപാഡ് 2 (iPad 2)അവതരിപ്പിക്കാന്‍ എത്തിയത്.

'ഈ ഉത്പന്നത്തിനായി കുറെ നാളായി ഞങ്ങള്‍ അധ്വാനിക്കുകയായിരുന്നു. അതിനാല്‍ ഈ ദിനം നഷ്ടപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല'-അത്ഭുതംനിറഞ്ഞ മുഖങ്ങളിലേക്ക് നോക്കിക്കൊണ്ട് ആപ്പിള്‍ മേധാവി പറഞ്ഞു. പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം സ്റ്റീവ് ജോബ്‌സിനെ പിടികൂടിയതായി 2004 ല്‍ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം രണ്ടാംതവണയാണ് അദ്ദേഹം ചികിത്സാവധിയില്‍ പ്രവേശിക്കുന്നത്.


കൂടുതല്‍ വേഗമേറിയ പ്രൊസസറും കൂടുതല്‍ മികവാര്‍ന്ന ഗ്രാഫിക്‌സും മുന്നിലും പിന്നിലും ക്യാമറയുമുള്ളതാണ് ഐപാഡ് 2. ആദ്യ തലമുറ ഐപാഡിനെക്കാളും കനംകുറവുമുള്ളതാണ് പുതിയ ഐപാഡ്. അമേരിക്കയില്‍ മാര്‍ച്ച് 11 നും ബ്രിട്ടന്‍ അടക്കം 26 രാജ്യങ്ങളില്‍ മാര്‍ച്ച് 25 നും ഐപാഡ് 2 വില്‍പ്പനയ്‌ക്കെത്തും. പഴയ ഐപാഡിന്റെ വില തന്നെയായിരിക്കും അമേരിക്കയില്‍ ഐപാഡ് 2 ന് (499-826 ഡോളര്‍).


ആദ്യ തലമുറ ഐപാഡിനെക്കാളും 33 ശതമാനം കനം കുറവാണ് ഐപാഡ് 2 വിന്. ആപ്പിളിന്റെ ഏറ്റവും പുതിയ ഡ്യുവല്‍ കോര്‍ എ5 പ്രൊസസറാണ് ഐപാഡ് 2 ല്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രൊസസിങ് കരുത്ത് പഴയ ഐപാഡിനെക്കാള്‍ ഇരട്ടിയാക്കാന്‍ ഇത് സഹായിക്കും. തീര്‍ച്ചയായും വേഗം കൂടും. ആദ്യ തലമുറ ഐപാഡിനെക്കാളും ഒന്‍പത് മടങ്ങ് വേഗത്തില്‍ ഗ്രാഫിക്‌സ് ലോഡ് ചെയ്യാനുള്ള കരുത്തും പുതിയ ഉപകരണത്തിനുണ്ട്.


മുന്നിലും പിന്നിലുമുള്ള ക്യാമറകള്‍ വീഡിയോ വിളികള്‍ക്കും ഫോട്ടോയൊടുക്കാനും വീഡിയോ റിക്കോര്‍ഡു ചെയ്യാനും ഐപാഡ് 2 നെ സഹായിക്കും. ഐപാഡ് 2 ഉപയോഗിച്ച് അതേ ഉപകരണം മാത്രമല്ല, ഐഫോണ്‍ 4, ഏറ്റവും പുതിയ ഐപോഡ് ടച്ച് എന്നിവ കൈയിലുള്ള സുഹൃത്തുക്കളുമായും വീഡിയോ വിളികള്‍ നടത്താനാകും. 'ആപ്പിള്‍ ഫെയ്‌സ്‌ടൈം' അതിന് സഹായിക്കും. ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ 'ഐഒഎസി'ന്റെ ഏറ്റവും പുതിയ പതിപ്പായ iOS 4.3 ആണ് ഐപാഡ് 2 ല്‍ ഉപയോഗിച്ചിട്ടുള്ളത്.

2010 ജനവരി അവസാനമാണ് ആപ്പിള്‍ കമ്പനി ഐപാഡ് ആദ്യം അവതരിപ്പിച്ചത്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ പുത്തന്‍ യുഗത്തിന് അത് വഴി തുറന്നു. 2010 ല്‍ മാത്രം 150 ലക്ഷം ഐപാഡാണ് ആപ്പിള്‍ വിറ്റത്. 'ഐപാഡ് 2 ന്റെ വര്‍ഷമായിരിക്കും 2011' എന്ന് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു.


2010 ആദ്യം അവതരിപ്പിക്കപ്പെട്ട ശേഷം ഐപാഡിനായിരുന്നു ടാബ്‌ലറ്റ് വിപണിയില്‍ കുത്തക. 2010 സപ്തംബര്‍ വരെ ടാബ്‌ലറ്റ് വിപണിയുടെ 95 ശതമാനവും ഐപാഡാണ് കൈയടക്കിയിരുന്നത്. എന്നാല്‍ 2010 അവസാനമായപ്പോഴേക്കും ആ വിഹിതം 75 ശതമാനമായതായി 'സ്ട്രാറ്റജി അനലിറ്റിക്‌സ്' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.


ആപ്പിളിന് പിന്നാലെ മറ്റ് കമ്പനികളും പുതിയ ടാബ്‌ലറ്റുകളുമായി രംഗത്തെത്തിയതാണ് ഐപാഡിന്റെ വിഹിതം കുറയാന്‍ കാരണമായത്. 'ഗാര്‍ട്‌നെറു'റെ വിലയിരുത്തല്‍ പറയുന്നത് 2011 ല്‍ ലോകത്താകമാനം 640 ലക്ഷം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിറ്റഴിയും എന്നാണ്. വളര്‍ന്നു വരുന്ന ഈ സാധ്യത കണ്ടുകൊണ്ട് പുതിയ കമ്പനികള്‍ ഓരോ ദിവസവും രംഗത്തെത്തുകയാണ്. ലാസ് വേഗാസില്‍ ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES 2011)യില്‍ 82 പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ അവതരിപ്പിക്കപ്പെട്ടു എന്നു പറയുമ്പോള്‍, ഈ രംഗം എത്ര വലിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണല്ലോ.


ഐപാഡിന് വെല്ലുവിളിയായി രംഗത്തെത്തിയ ടാബ്‌ലറ്റുകളില്‍ മിക്കതും ഗൂഗിളിന്റെ ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവയായിരുന്നു. ടാബ്‌ലറ്റുകള്‍ക്ക് മാത്രമായുള്ള ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് വേര്‍ഷന്‍ 2011 ഫിബ്രവരി ആദ്യ ആഴ്ചയാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന് പിന്നാലെ ടാബ്‌ലറ്റ് രംഗം കൊഴുപ്പിക്കാന്‍ പുതിയ ചില മൊബൈല്‍ പ്ലാറ്റ്‌ഫോമുകളും രംഗത്തെത്തിക്കഴിഞ്ഞു. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7ആണ് അതില്‍ പ്രധാനം, എച്ച് പി അവതരിപ്പിച്ച 'വെബ്ബ് ഒഎസ്' മറ്റൊന്ന്.

ഗവേഷണ കമ്പനിയായ 'ഓവ'ത്തിലെ ആദം ലീച്ചിന്റെ അഭിപ്രായത്തില്‍, വരും വര്‍ഷങ്ങളില്‍ രണ്ട് പടക്കുതിരകളാകും ടാബ്‌ലറ്റ് രംഗത്തെ അധിപത്യം സ്ഥാപിക്കാനുണ്ടാവുക-ആപ്പിളും ഗൂഗിളും. 2011 ഉം അതിനടുത്ത വര്‍ഷങ്ങളിലും ആപ്പിളിന്റെ പ്ലാറ്റ്‌ഫോമായ ഐഒഎസിന് തന്നെയായിരിക്കും മേധാവിത്വം. 2015 ഓടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പിളിന്റെ പ്ലാറ്റ്‌ഫോമിനെ കടത്തിവെട്ടുമെന്നും ആദം ലീച്ച് പറയുന്നു.


സൈക്കിളില്‍ മോഹന്‍ലാലും സൈന്യവും



02 Mar 2011


സിനിമാ ഷൂട്ടിങ് ആണെന്നാണ് റോഡരികിലുണ്ടായിരുന്നവരൊക്കെ കരുതിയത്. രാവിലെ സൈക്കിള്‍ ചവിട്ടി മോഹന്‍ലാല്‍ ബാരക്‌സ് റോഡിലൂടെ വെസ്റ്റ്ഹില്‍ റോഡിലേക്കിറങ്ങിയതോടെ കാര്യമറിയാത്ത ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ താരത്തെ പകര്‍ത്താന്‍ ക്യാമറയോ സംവിധായകനെയോ കാണാതെ ആളുകളും പിന്നാലെ കൂടി. കണ്ണൂര്‍ റോഡിലൂടെ സിനിമാ സ്റ്റൈലിലൂടെയുള്ള സൈക്കിള്‍ സവാരി ചെന്നെത്തിയത് വിക്രം മൈതാനിയില്‍.

ടെറിട്ടോറിയല്‍ ആര്‍മി നടത്തുന്ന ട്രാന്‍സ് ഇന്ത്യ സൈക്കിള്‍ എക്‌സ്‌പെഡീഷന്‍ പ്രാദേശിക് ഭ്രമണ്‍ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സേനാംഗങ്ങള്‍ക്കൊപ്പം മോഹല്‍ലാല്‍ സൈക്കിള്‍ സവാരി നടത്തിയത്.

സമാപനച്ചടങ്ങില്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനയുടെ കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലിക്ക് ഫ്‌ളാഗ് കൈമാറി.
നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നും ഇന്ത്യക്കാരായ നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍ മോഹന്‍ലാല്‍ ആഹ്വാനംചെയ്തു.

'കീര്‍ത്തിചക്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീനഗറില്‍ ചെന്നപ്പോഴാണ് രാജ്യത്തെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ എത്രമാത്രം ജാഗരൂകരാണെന്നും അവരുടെ വെല്ലുവിളികള്‍ എത്ര കഠിനമാണെന്നും മനസ്സിലാക്കുന്നത്. അതാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചത്. ജനങ്ങളും സേനയും തമ്മിലുള്ള ഒത്തുചേരലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലൂടെ സാധിക്കുന്നത്. അതിനാല്‍ ഓരോരുത്തരും ചിന്തിച്ച് തങ്ങള്‍ക്കൊപ്പം ചേരൂ -അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദം-പരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍ പര്യടനം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
ജില്ലാ കളക്ടര്‍ ഡോ. പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍ എഡ്‌വിന്‍ ഇ.രാജ് മോഹന്‍ലാലിനൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തു. പി.എന്‍.പി.അശോകന്‍ സ്വാഗതവും സുബേദാര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

നവംബറില്‍ കണ്ണൂരില്‍ സൈക്കിളില്‍ യാത്രചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.

    മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



    03 Mar 2011


    കോഴിക്കോട്: മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

    കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

      innovative Ideas





      Mobile as Pocket Diary
      Doctors dictate the details and medical transcription business thrives by creating digital documents from it. Likewise, can we think of an application in mobiles using which we can dictate short notes on the go which will be saved with the originating date and time stamps as well as the future action date and time? Mobile will decode our spoken date and time details and keywords of the spoken matter, to be used for alerting us and also to enable us to do a search later. In short, mobile will be equivalent to the age old pocket dairy, but of course, with better features.

      Touch Screen Blues

      Mobiles with touch screens are proliferating. Being very sensitive to touch, many a time unintended calls do happen, which land in the called mobiles as missed calls. This is specially so when a mobile user migrates to touch screen mobile, and gets used to its ways of working. If a provision is given to withhold any call when you search for a number, and when you are ready, allow the call to be made, thereby preventing accidental calls, it would be a great boon to new users of touch screen mobiles.

      Emerging Display Technology







      Advanced display technology now provides 3D display monitors for ultimate 3D gaming experience through 3D TV. Till recently, it was all about high definition viewing on HDTV. Now, 3D TV helps you to be with your favorite movie stars in your favorite film, play your favorite game alongside your favorite team, chasing Jerry along with Tom in your favorite show, and much more, all virtually.

      What is it? As the name suggests, 3D TV enables the viewer to see the broadcast in 3D. 3D TV is a television set that is used to project a program into a 3D field. The moving video images would be floating in space and the viewer would be able to walk around the images to view them from different angles and maybe even from behind. How does it work?

      Television , currently the most common word in household, is misunderstood as a device that just displays programs with visual effects. In reality it is a complex integration of image acquisition, encoding, transmission, reception and display. For 3D TV, it is a little more. There are many different ways of producing 3D effect on TV. The conventional method is by using 3D glasses and special display. This is the technique used in the present 3D TV’s as it is the most feasible. But in the future, unconventional methods such as Lenticular Sheet Display, Barrier Technology, Free Viewpoint Video (FVV) and many more which do not require the aid of viewing glasses, may dominate.

      Technologies Involved
      Image Capture: An ordinary video camera for electronic motion picture acquisition is enough for image capture. Suppose you are viewing a cube from it’s front face, you can see it’s length and breadth only, not it’s depth. Now if you slightly move your head to the right or left, you  get a view of it’s sides and hence, an apparent depth. If you view these two images together, you get the length, breadth and apparent depth. Hence, a 3D image. For conventional 3D TV, stereoscopic cameras, which are essentially two synchronized cameras mounted side by side with separation are used for image capture.

      3D Representation: The captured image is represented in 3D using 3D image reconstruction. The amplitude and phase of the coherent light reflected by the object is used for developing image of the object in 3D - the same principle as that of holography. This is exactly how our eyes represent an object in real world. Different types of representation techniques such as depth estimation, segmentation etc. are used to represent the image.

      Compression/Coding: The image of the object needs to be compressed or coded so that they can be transmitted. . A 3D image is more compressible than a 2D image as the only addition made to a 2D image to make it 3D are the depth and the parallax. Specific compression algorithms are required for different data types so that the 3D image can be converted to transmissible data. This is because, for our current end to end 3D TV, the capture and display unit must be designed together due to limited technology. Of course, in the future, this constraint may be eliminated.

      Transmission: Transmission over different channels require different strategies. But, it is not too different from transmission of conventional video. The video streaming techniques used over the internet are easily compatible for transmission of 3D videos.

      Signal Processing and Rendering: In order for the display to show 3D video, the received data in abstract form must be translated into driving signals for the specific 3D display device to be used. This is a challenging process requiring considerable processing. Development of signal processing techniques and algorithms for this purpose is necessary for the successful realization of 3D TV. Each display device will receive the same content but will have different signal processing interfaces for necessary data conversion.

      Display: The data received from transmission needs to be ‘unpacked’ for the viewer. For 3D TV, this is a little more complicated. Just as you need to capture the images from two different angles, you need to display it in that way too; to get illusion of depth. Traditional stereoscopic photography consists of creating a 3-D illusion starting from a pair of 2-D images and provide the eyes of the viewer with two different images, representing two perspectives of the same object, with a minor deviation exactly equal to the perspectives that both eyes naturally receive in binocular vision. The 3D glasses give the depth perspective, by sending either of the images to one eye alone. For most of the commercial 3D TVs, including those by SONY, Mitsubishi and Samsung, active shutter/ Liquid crystal glasses are being used for viewing. An active shutter glass contains liquid crystals that block or pass light through them, in synchronization with the display.

      Besides its use as television in household, 3D TV has other consumer applications such as 3D gaming and video conferencing. Nonconsumer applications include virtual reality applications, in research and education, industrial design and monitoring, art and transportation. In medicine, it can be used for diagnosis as well as surgery.

      Electronics giants like SONY, Samsung, Toshiba, LG electronics, Philips, Panasonic, Mitsubishi, Sharp and Vizio are some of the leading manufacturers of this amazing new technology. In India a 3D TV is priced at around Rs.1.3 to 4.35 lakhs.

      With many advances in technology still to emerge, there is a bright new perspective for 3DTV. It is a very pristine technology and will take a few more years to achieve its full potential.

      [Contributed by : Akhil Varma]

      Keyless Keyboard









      An Israeli start-up company SnapKeys has devised a system that makes mobile computinxg easier by letting users type on invisible keys instead of a keyboard. The technology named keyless keyboard may be adopted by mobile companies like Philips Electronics to market the product, according to company officials. The keyboard has four invisible keys - two on each side of the device's screen - each comprising six to seven letters. There are other keys for numbers and other symbols.

      At first, the location of the keys appears on the screen. Users tap the invisible keys with their thumbs and the system predicts the words. SnapKeys says its English version has about 100,000 words and is 92 percent accurate. If the word isn't correct, it can be changed. The system, in which typing words is far faster than a typical keyboard, is available in all European languages as well as Chinese. Versions with additional languages, including an Indian version, are reported to be in the making.

      മോഹന്‍ലാലിന്റെ ജീവചരിത്രം: 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി



      03 Mar 2011


      കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ നടന്‍ മമ്മൂട്ടി, ഇന്നസെന്‍റിന് നല്‍കി പ്രകാശനംചെയ്തു. പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു. 

      ചില ചലച്ചിത്രരചനകള്‍ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്‍ സംസാരിച്ചു. ബുക്‌സ് മാനേജര്‍ നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്‍ച്ചില്‍ തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു.

        Tuesday, March 01, 2011

        ശിവരാത്രി മാഹാത്മ്യം



        ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്. പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തുന്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍
        വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. 

        മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. 

        അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.

        ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു.
        ശിവരാത്രി വ്രതത്തിന്‍റെ ഗുണങ്ങള്‍

        സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. 

        പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. 

        ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. 

        പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. 

        ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം. 

        സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. 

        പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക. 
         

        മോഹന്‍ലാലിന്റെ ജീവചരിത്രം: ബ്രോഷര്‍ പ്രകാശനം ഇന്ന്‌




        02 Mar 2011

        നടന്‍ മോഹന്‍ലാലിന്റെ ജീവിതം പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. മൂന്നു ദശകത്തെ സ്വാധീനിച്ച ഈ നടന്റെ ജീവിത വഴികള്‍ 'മുഖരാഗം' എന്ന പേരില്‍ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി'യുടെ വര്‍ക്കിങ് എഡിറ്ററുമായ ഭാനുപ്രകാശാണ് 'മുഖരാഗം' തയ്യാറാക്കുന്നത്. 

        ഇതിന്റെ ബ്രോഷര്‍ പ്രകാശനം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് കടവ് റിസോര്‍ട്ടില്‍ മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രനടനുമായ ഇന്നസെന്റിന് ആദ്യകോപ്പി നല്‍കി നിര്‍വഹിക്കും. മോഹന്‍ലാലും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.

          Monday, February 28, 2011

          ആകാശത്തിന് അതിരായി മുകേഷിന്റെ വീട്



          Posted on: 13 Oct 2010




          മുംബൈ: മുകേഷ് അംബാനി അഹ്ലാദത്തിലാണ്, ആകാശം കീഴടക്കിയ സന്തോഷത്തില്‍. അന്റിലയെന്ന പേരില്‍ ദക്ഷിണ മുംബൈയില്‍ നിര്‍മിച്ചിരിക്കുന്ന അത്യാഢംബര ഭവനത്തിലേക്ക് ഒക്ടോബര്‍ 28ന് താമസം മാറാനിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി. ഏഴു വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷും കുടുംബവും അന്റിലയിലേക്ക് താമസം മാറുന്നത്. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ മനോഹരമായ ദ്വീപിന്റെ പേരാണ് അന്റില.

          27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മുന്ന് ഹെലിപാഡുകളുമുണ്ട്. ആന്റിലയെന്ന് പേരിട്ടിട്ടുള്ള ഈ വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറ് നിലകളിലായാണ്. ഇതില്‍ 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പാര്‍ക്കിങ് ലോട്ടിന് മുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന ലോബിയില്‍ ഒമ്പത് എലവേറ്ററുകളാണുള്ളത്. ലോകത്തെ ആഢംബര വീടുകളില്‍ പ്രഥമസ്ഥാനത്താണ് 570 അടി ഉയരമുള്ള ഈ കെട്ടിടം.

          വീടിന്റെ രുപകല്‍പനയും ഡിസൈനിങ്ങും മുകേഷിന്റെ ഭാര്യ നിതയുടെ മേല്‍നോട്ടത്തിലായിരുന്നു. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ടീം മാനേജ്‌മെന്റും നിതയുടെ നേതൃത്വത്തിലാണ്. രാജ്യാന്തര ആര്‍കിടെക്ക്ചറല്‍ കമ്പനികളായ ഹിഷ്‌ബെഡ്‌നര്‍ അസോസിയേറ്റ്‌സും പെര്‍ക്കിന്‍ വില്ലുമാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിലേക്ക് വ്യവസായ,സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്ത വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്.

          ദക്ഷിണ മുംബൈയില്‍ സീവിന്‍ഡിലുള്ള കഫ് പരേഡ് മേഖലയിലെ വസതിയിലായിരുന്ന മുകേഷ് അംബാനി നേരത്തെ താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതോട് കൂടി പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ള മുകേഷ് അംബാനിക്ക് അയല്‍വാസിയാവും.

          മൊബൈലുകള്‍ക്കായി ഫയര്‍ഫോക്‌സ് 4


          മൊബൈലുകള്‍ക്കായി ഫയര്‍ഫോക്‌സ് 4
          Posted on: 24 Feb 2011



          ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും നോക്കിയ മെയ്‌മോ ഉപകരണങ്ങള്‍ക്കുമായി ഫയര്‍ഫോക്‌സ് 4 ന്റെ പുതിയ ബീറ്റ പതിപ്പ് പുറത്തിറങ്ങി. ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി എത്തിയ ഫയര്‍ഫോക്‌സ് 4 ന്റെ അതെ ടെക്‌നോളജി പ്ലാറ്റ്‌ഫോം തന്നെയാണ് മൊബൈല്‍ പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

          പഴയ മൊബൈല്‍ ഫയര്‍ഫോക്‌സ് പതിപ്പുകളെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തിലും തകരാറുകള്‍ പരിഹരിക്കുന്നതിലും മികവ് കാട്ടുന്നതാണ് ബീറ്റ പതിപ്പെന്ന് ടെക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

          പാന്‍/സൂം പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ മികവോടെ പ്രതികരിക്കുന്നതാണ് ഫയര്‍ഫോക്‌സ് 4 ബീറ്റ പതിപ്പ്. പേജുകള്‍ ലോഡാകാന്‍ ആവശ്യമായ സമയം കുറഞ്ഞു. ജാവാസ്‌ക്രിപ്റ്റ് പരിഷ്‌ക്കരണം വഴിയാണ് ഇത് സാധ്യമായത്.

          ഫയര്‍ഫോക്‌സ് സിങ്ക്രനൈസേഷന്‍ (Firefox Sync) മുതലായ ഫീച്ചറുകളുംബീറ്റാപതിപ്പിലുണ്ട്. ടാബുകളും ബുക്ക്മാര്‍ക്കുകളും ഹിസ്റ്ററിയും മൊബൈല്‍, ഡെസ്‌ക് ടോപ്പ് മുതലായ ഉപകരണങ്ങളിലേക്ക് കൈമാറാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.

          'ഫെന്നെക്' (Fennec) എന്ന കോഡുനാമത്തിലാണ് മൊബൈല്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ആദ്യം എത്തിയത്. അതിന്റെ ആല്‍ഫ പതിപ്പ് കഴിഞ്ഞ ആഗസ്തില്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമായി. ആദ്യ ബീറ്റ ഒക്ടോബറിലും എത്തി.

          എന്നാല്‍, ആപ്പിളിന്റെ ഐഫോണും ഐപാഡും ഉപയോഗിക്കുന്നവര്‍ ഇപ്പോഴും ഫയര്‍ഫോക്‌സ് ഹോം ആപ്ലിക്കേഷനെ (Firefox Home app) ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ഈ ആപ്ലിക്കേഷന്‍ യഥാര്‍ഥത്തില്‍ ഒരു ബ്രൗസറല്ല. ആപ്പിള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഫയര്‍ഫോക്‌സ് ബുക്ക്മാര്‍ക്കുകളും ബ്രൗസിങ് ഹിസ്റ്ററിയും ടാബുകളും ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ മാത്രമാണിത്. പക്ഷേ, ഇത് 'മൊബൈല്‍ സഫാരി' (Mobile Safari)ക്കുള്ളിലേ പ്രവര്‍ത്തിക്കൂ.