Thursday, March 03, 2011

മോഹന്‍ലാലിന്റെ ജീവചരിത്രം: 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി



03 Mar 2011


കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ നടന്‍ മമ്മൂട്ടി, ഇന്നസെന്‍റിന് നല്‍കി പ്രകാശനംചെയ്തു. പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു. 

ചില ചലച്ചിത്രരചനകള്‍ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്‍ സംസാരിച്ചു. ബുക്‌സ് മാനേജര്‍ നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്‍ച്ചില്‍ തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു.

    0 അഭിപ്രായ(ങ്ങള്‍) :

    Post a Comment