Thank you for visiting My BLOG!

Tuesday, March 01, 2011

മോഹന്‍ലാലിന്റെ ജീവചരിത്രം: ബ്രോഷര്‍ പ്രകാശനം ഇന്ന്‌




02 Mar 2011

നടന്‍ മോഹന്‍ലാലിന്റെ ജീവിതം പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. മൂന്നു ദശകത്തെ സ്വാധീനിച്ച ഈ നടന്റെ ജീവിത വഴികള്‍ 'മുഖരാഗം' എന്ന പേരില്‍ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി'യുടെ വര്‍ക്കിങ് എഡിറ്ററുമായ ഭാനുപ്രകാശാണ് 'മുഖരാഗം' തയ്യാറാക്കുന്നത്. 

ഇതിന്റെ ബ്രോഷര്‍ പ്രകാശനം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് കടവ് റിസോര്‍ട്ടില്‍ മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രനടനുമായ ഇന്നസെന്റിന് ആദ്യകോപ്പി നല്‍കി നിര്‍വഹിക്കും. മോഹന്‍ലാലും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.

    0 അഭിപ്രായ(ങ്ങള്‍) :

    Post a Comment