മൊബൈലുകള്‍ക്കായി ഫയര്‍ഫോക്‌സ് 4
Posted on: 24 Feb 2011
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും നോക്കിയ മെയ്‌മോ ഉപകരണങ്ങള്‍ക്കുമായി ഫയര്‍ഫോക്‌സ് 4 ന്റെ പുതിയ ബീറ്റ പതിപ്പ് പുറത്തിറങ്ങി. ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി എത്തിയ ഫയര്‍ഫോക്‌സ് 4 ന്റെ അതെ ടെക്‌നോളജി പ്ലാറ്റ്‌ഫോം തന്നെയാണ് മൊബൈല്‍ പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്.
പഴയ മൊബൈല്‍ ഫയര്‍ഫോക്‌സ് പതിപ്പുകളെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തിലും തകരാറുകള്‍ പരിഹരിക്കുന്നതിലും മികവ് കാട്ടുന്നതാണ് ബീറ്റ പതിപ്പെന്ന് ടെക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
പാന്‍/സൂം പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ മികവോടെ പ്രതികരിക്കുന്നതാണ് ഫയര്‍ഫോക്‌സ് 4 ബീറ്റ പതിപ്പ്. പേജുകള്‍ ലോഡാകാന്‍ ആവശ്യമായ സമയം കുറഞ്ഞു. ജാവാസ്‌ക്രിപ്റ്റ് പരിഷ്‌ക്കരണം വഴിയാണ് ഇത് സാധ്യമായത്.
ഫയര്‍ഫോക്‌സ് സിങ്ക്രനൈസേഷന്‍ (Firefox Sync) മുതലായ ഫീച്ചറുകളുംബീറ്റാപതിപ്പിലുണ്ട്. ടാബുകളും ബുക്ക്മാര്‍ക്കുകളും ഹിസ്റ്ററിയും മൊബൈല്‍, ഡെസ്‌ക് ടോപ്പ് മുതലായ ഉപകരണങ്ങളിലേക്ക് കൈമാറാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.
'ഫെന്നെക്' (Fennec) എന്ന കോഡുനാമത്തിലാണ് മൊബൈല്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ആദ്യം എത്തിയത്. അതിന്റെ ആല്‍ഫ പതിപ്പ് കഴിഞ്ഞ ആഗസ്തില്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമായി. ആദ്യ ബീറ്റ ഒക്ടോബറിലും എത്തി.
എന്നാല്‍, ആപ്പിളിന്റെ ഐഫോണും ഐപാഡും ഉപയോഗിക്കുന്നവര്‍ ഇപ്പോഴും ഫയര്‍ഫോക്‌സ് ഹോം ആപ്ലിക്കേഷനെ (Firefox Home app) ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ഈ ആപ്ലിക്കേഷന്‍ യഥാര്‍ഥത്തില്‍ ഒരു ബ്രൗസറല്ല. ആപ്പിള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഫയര്‍ഫോക്‌സ് ബുക്ക്മാര്‍ക്കുകളും ബ്രൗസിങ് ഹിസ്റ്ററിയും ടാബുകളും ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ മാത്രമാണിത്. പക്ഷേ, ഇത് 'മൊബൈല്‍ സഫാരി' (Mobile Safari)ക്കുള്ളിലേ പ്രവര്‍ത്തിക്കൂ.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment