ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, March 17, 2011

ഭീതി കൂടുതല്‍ ജപ്പാനല്ല, ഇന്ത്യയ്ക്ക്‌

ഭീതി കൂടുതല്‍ ജപ്പാനല്ല, ഇന്ത്യയ്ക്ക്‌
Posted on: 16 Mar 2011

ടോക്കിയോവില്‍ നിന്ന് എ.പി.എസ് മണി എഴുതുന്നു





മാര്‍ച്ച് 16, 2011

ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായിട്ട് ഇന്ന് ആറാം ദിവസം. ഞാന്‍ നേരത്തെ പറഞ്ഞപോലെ, ഭൂകമ്പത്തെയും സുനാമിയേയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. ആണവ വികിരണം ഉണ്ടായേക്കാമെന്ന ഭയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജപ്പാനെയോ മറ്റു ലോകരാഷ്ട്രങ്ങളെയോ അല്ല, ഇന്ത്യയെ ആണ്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിനായി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് എന്റെ പക്ഷം. ഈ തന്ത്രത്തെക്കുറിച്ച് പല വ്യത്യസ്തമായ കഥകളും കേട്ടു. നിര്‍ഭാഗ്യമെന്നു പറയട്ടെ, വികിരണത്തെക്കുറിച്ചുള്ള പൊരുത്തമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നത് ജപ്പാനിലെ ഇന്ത്യാക്കാരെ വളരെയധികം ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. ജപ്പാനീസ് ഭാഷ തീരെ വശമില്ലാത്ത പല റിപ്പോര്‍ട്ടര്‍മാരെയും അയച്ച് ഈ പ്രശ്‌നങ്ങളെക്കുറിച്ച് പരിജ്ഞാനമില്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നുള്ള പരാതികളുമുണ്ട്. അത് അപലപനീയമാണ്.

ഫുകുഷിമ ആണവനിലയത്തിലുണ്ടായ സംഭവവികാസങ്ങളെ അന്താരാഷ്ട്ര ശാസ്ത്രസമൂഹം എങ്ങനെയാണ് കാണുന്നത് എന്നതിന് ഉദാഹരണമായി ടോക്യോയിലെ ബ്രീട്ടീഷ് എംബസിയുമായി യു.കെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ ജോണ്‍ ബെഡ്ഡിംഗ്ടണ്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

'നിസ്സംശയം പ്രസ്താവിക്കട്ടെ, ഫുകുഷിമ ആണവനിലയത്തിലുണ്ടായ/ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികിരണം മൂലം വലിയ പ്രത്യാഘാതങ്ങളുണ്ടാകില്ല. ആണവനിലയത്തിന് ചുറ്റുമുള്ള 30 കിലോമീറ്ററിനുള്ളില്‍ മാത്രമാണ് അപകടമേഖല. അവിടെ നിന്നും ഇതിനോടകം തന്നെ ജനങ്ങളെ ഒഴിപ്പിച്ചുവെന്നത് ആശ്വാസകരമാണ്. ഒന്നും രണ്ടും റിയാക്ടറുകളുമായി ബന്ധപ്പെട്ട് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ അവിടേക്ക് കര്‍ശന ഉപാധികളോടെ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

ചെര്‍ണോബില്‍ ദുരന്തവും ഫുകുഷിമ വികിരണവും തമ്മില്‍ ഒരു വിധത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ചെര്‍ണോബില്ലില്‍ ആണവ സ്‌ഫോടനമുണ്ടായപ്പോള്‍ വായുവില്‍ 30,000 അടി ഉയരത്തിലേക്കാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ വ്യാപിച്ചത്. പുകപടലമായും നീരാവിയായും വികിരണസാധ്യതയുള്ള പദാര്‍ഥങ്ങള്‍ നേരെ പുറന്തള്ളപ്പെടുകയായിരുന്നു. ഫുകുഷിമയിലെ വികിരണ വ്യാപനത്തിന്റെ പരമാവധി ദൂരം 500 മീറ്റര്‍ മാത്രമാണ്. 1,000 അടിയോ അതിലധികമോ വ്യാപിച്ചാല്‍ മാത്രമേ അത് മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കൂ. ഇത് സ്ഥിരീകരിച്ചത് യു.കെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹിലാരി വാല്‍ക്കറാണ്.

റിയാക്ടറുകള്‍ തണുപ്പിക്കുക എന്ന ശ്രമകരമായ ജോലി വളരെ പ്രശംസനീയമായ വിധത്തിലാണ് ജപ്പാനീസ് വിദഗ്ധര്‍ നിര്‍വഹിക്കുന്നത്. ഓരോ ഷിഫ്റ്റിന് ശേഷവും ഇവരെ സമ്പൂര്‍ണ ശുദ്ധീകരണത്തിന് വിധേയരാക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഉന്നതസംഘമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നത്.'

ഇനി മറ്റൊരു കാര്യം പറയട്ടെ. രക്ഷിതാക്കളുടെ ഉത്കണ്ഠകള്‍ ലഘൂകരിക്കുന്നതിനായി ടോക്യോയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് അവധികൊടുത്തു. ടോക്യോയിലുള്ള മൊത്തം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ രണ്ടു ശതമാനം പോലും ഈ സ്‌കൂളുകളില്‍ പഠിക്കുന്നില്ല. അതേസമയം, എല്ലാ ജപ്പാനീസ് സ്‌കൂളുകളും സാധാരണ നിലയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ജപ്പാന്‍ അധികൃതര്‍ പൊതുജനങ്ങളെ ശാന്തരാക്കാനുള്ള മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. അത് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. ഞാന്‍ നിരവധി ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും വിശദമായി നിലവിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവരെല്ലാം തന്നെ വളരെയധികം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഇവിടെയുള്ള ഇന്ത്യാക്കാരെ സഹായിക്കുന്നതിനായി മുന്‍പന്തിയില്‍ തന്നെയുണ്ട്. ഇന്ത്യാക്കാരില്‍ പലരും കുടുംബവുമായി ഇന്ത്യയിലേക്ക് അവധിക്കാലം ചെലവഴിക്കാനായി യാത്രതിരിച്ചിട്ടുണ്ട് എന്ന കാര്യവും ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. അത് ഭീതിമൂലമല്ല.

ജപ്പാന്‍ സാധാരണ നിലയിലേക്ക് കുറഞ്ഞ ദിവസത്തിനുള്ളില്‍ തിരിച്ചു വരുമെന്ന പൂര്‍ണ വിശ്വാസത്തോടെ ഞാന്‍ അവര്‍ക്കായുള്ള പ്രാര്‍ത്ഥന തുടരുന്നു

Monday, March 14, 2011

ശബ്ദം മാത്രമല്ല, ഭാവിയില്‍ 'സാന്നിധ്യവും' ഫോണിലൂടെ അയയ്ക്കാം



Posted on: 13 Mar 2011





സെല്‍ഫോണുകളുടെ ലോകത്തെ മാറ്റം പുതുമയല്ല. വെറും സെല്‍ഫോണ്‍ സ്മാര്‍ട്ട് ഫോണാകുന്നതും, സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും സമീപകാല ചരിത്രമാണ്. മാറ്റത്തിന്റെ കാര്യത്തില്‍ സെല്‍ഫോണുകളോട് കിടപിടിക്കും റോബോട്ടുകളും. ഒരേ പോലെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ രണ്ടു മേഖലയും സമ്മേളിച്ചാലോ, അത്ഭുതങ്ങളാകും സംഭവിക്കുക.

അതിന്റെ സൂചനയാണ് 'എല്‍ഫോയിഡ്' (Elfoid). ഭാവിയില്‍ സെല്‍ഫോണായി രൂപമാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോബോട്ടാണിത്. പോക്കറ്റിലൊതുങ്ങുന്ന, ഭ്രൂണത്തിന്റെ ആകൃതിയുള്ള റോബോട്ടാണ് എല്‍ഫോയിഡ്.

നിങ്ങളുടെ ശബ്ദം മാത്രമല്ല, സാന്നിധ്യം കൂടി സംപ്രേക്ഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് എല്‍ഫോയിഡ്. ആരെയാണോ വിളിക്കുന്നത് അയാളോട് 'ഇപ്പോള്‍ എന്നെ അറിയുന്നുണ്ടോ' എന്ന് നിങ്ങള്‍ക്ക് ചോദിക്കുകയുമാകാം.

ജപ്പാനില്‍ ഒസാക്ക സര്‍വകലാശാലയിലെ ഫ്രൊഫസര്‍ ഹിരോഷി ഇഷിഗുരോയും സംഘവുമാണ് എല്‍ഫിലോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉപയോഗിക്കുന്നയാളുടെ തലയുടെയും മുഖത്തിന്റെയുമൊക്കെ ചലനങ്ങള്‍ ഒരു മോഷന്‍ കാപ്ച്വര്‍ സംവിധാനത്തിലുടെ പിടിച്ചടുക്കുന്ന എല്‍ഫോയിഡ്, അതും നമ്മുടെ ശബ്ദത്തോടൊപ്പം അങ്ങേത്തലയ്ക്കലെത്തിക്കുന്നു. ഇതാണ് ഇതിലെ അടിസ്ഥാന ആശയം.

കഴിഞ്ഞ ആഗസ്തില്‍ ഇഷിഗുരോയും സഹപ്രവര്‍ത്തകരും 'ടെലിനോയിഡ്' എന്നൊരു അസാധാരണ റോബോട്ടിന് രൂപം നല്‍കിയിരുന്നു. ഒരു ശിശുവിന്റത്ര ആകൃതിയുള്ള അത് മനുഷ്യ സാന്നിധ്യം സംപ്രേഷണം ചെയ്യുന്നതായിരുന്നു. അതിനു പിന്നാലെയാണ് പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള എല്‍ഫോയിഡിന്റെ വരവ്.


ടെലിനോയിഡിന്റെ പോലത്തന്നെ എല്‍ഫോയിഡും മുഖവും മറ്റും ചലിപ്പിക്കുമെന്ന് ഇഷിഗുറോ പറയുന്നു. ഉപകരണത്തിന്റെ ചലനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് മൈക്രോആക്‌ച്വേറ്റേഴ്‌സ് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു.

സെല്‍ഫോണുകള്‍ കൂടുതല്‍ മികറ്റുതാവുകയും സമാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും ചെയ്യുമ്പോഴും 'ശബ്ദം' എന്നതുമാത്രമാണ് മാറാതിരിക്കുന്നത്. സംസാരിക്കുമ്പോള്‍ അംഗവിക്ഷേപവും മുഖഭാവങ്ങളും കൂടിയുണ്ടാകുന്നത് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

മുഷ്യന്റെ പ്രകൃതിദത്തമായ ഈ കഴിവിന്റെ ഒരംശത്തെ ഈ ഉപകരണത്തിലേക്ക് സന്നിവേശിപ്പിക്കുയാണ് ഇഷിഗുറോയും സംഘവും ചെയ്യുന്നത്. എന്നാല്‍, വീഡിയോ കോളിങ് പോലുള്ള സംവിധാനങ്ങള്‍ സാര്‍വത്രികമാകുമ്പോള്‍, ഈ ആശയത്തിന് എത്ര പ്രയോജനമുണ്ടാകും എന്ന ചോദ്യം പ്രസക്തമാണ്.

ക്വാല്‍കോം ജപ്പാന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ഉപകരണം പരീക്ഷിക്കുന്ന ഗവേഷണത്തില്‍ സഹായിക്കുന്നത് എന്‍ ടി ടി ഡോകോമോയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഒരു ത്രീജി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് പരീക്ഷണം നടക്കുന്നത്.