
വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്. കൂടുതല്‍ സൗകര്യപ്രദമായ കമ്പ്യൂട്ടിംഗ് സാധ്യമാക്കാനായി നൂതന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് താമസിയാതെ ലോജിടെക് വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോജിടെക് അവതരിപ്പിച്ച K750 എന്ന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് പ്രകാശമുള്ള റൂമില്‍ പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍, മുഴുവാനായും ചാര്‍ജ് ചെയ്ത K750 കീബോര്‍ഡ്...