Monday, November 01, 2010

ഇന്നത്തെ ചോദ്യം ?

സ്ത്രീകള്‍ ഉണരണമോ?

ഫെമിനിസ്റ്റുകള്‍ മുറവിളി കൂട്ടുന്നത് സ്ത്രീയെ പുരുഷന്‍ വില്‍പനച്ചരക്കാക്കുന്നു എന്നാണ്. ഇത്തരം പരസ്യങ്ങളില്‍നിന്ന് മാറിനില്‍ക്കേണ്ടത് സ്ത്രീ തന്നെയാണ്. നിശ്ചയ ദാര്‍ഢ്യമുള്ള വനിതയെ വില്‍പനച്ചരക്കാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ ലഭിക്കുന്ന വരുമാനം വേണ്ടെന്നുവെക്കാന്‍ സ്ത്രീകള്‍ തന്നെ തയാറാകണം. അവള്‍ക്കുനേരെയുള്ള കൈയേറ്റവും അതിക്രമവും വര്‍ധിക്കുന്നതിനുള്ള കാരണക്കാരി അവള്‍ തന്നെയാണ്.
വനിതാ കമീഷന്‍ സര്‍വേ നടത്തേണ്ടത് സ്ത്രീകളുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെയാണ്. ഇതിനെതിരെ കൂട്ടായ്മ രൂപപ്പെടുത്തേണ്ടത് സ്ത്രീകള്‍ തന്നെയാണ്.
സുമയ്യാ സത്താര്‍, തിരൂര്‍.

1 അഭിപ്രായ(ങ്ങള്‍) :

  1. സുമയയെ പോലെ തിരിച്ചറിവുള്ളവര്‍ ഇനിയും ഉണ്ടാവട്ടെ . സുനില്‍ മഞ്ചേരി .

    ReplyDelete