ഇസ്‌ലാബാദ്: വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന ബോളിവുഡ് സിനിമകള്‍ യുവാക്കളുടെ മനസ്സിനെ മലിനമാക്കുന്നതായി പാകിസ്താനിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഇന്ത്യന്‍ സിനിമകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബോളിവുഡ് സിനിമകള്‍ നിരോധിച്ചാല്‍ പാകിസ്താനിലെ സിനിമാ സംസ്‌കാരം നശിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബോളിവുഡ് സിനിമകളുടെ സ്വാധീനത്തില്‍ കുട്ടികള്‍ ഇന്ത്യന്‍ പ്രയോഗങ്ങളും വാക്കുകളും സാധാരണ സംസാരത്തില്‍ പോലും വ്യാപകമായി ഉപയോഗിക്കുകയാണെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പി.എം.എല്‍.എന്നിലെ താഹിറ ഔറംഗസീബ് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടോയെന്നും സാംസ്‌കാരിക മന്ത്രി പിര്‍ ആഫ്താബ് ഹുസൈന്‍ഷാ ജീലാനിയോട് അവര്‍ ചോദിച്ചു.
പാകിസ്താനില്‍ പ്രതിസന്ധിയിലായ സിനിമാ ശാലകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജീലാനി വ്യക്തമാക്കി.
Saturday, November 06, 2010
ബോളിവുഡ് ചിത്രങ്ങള്‍ സാംസ്‌കാരിക മലിനീകരണം നടത്തുന്നതായി പരാതി
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment