കൊച്ചി: തിലകന്‍ അഭിനയിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ക്യാപ്റ്റന്‍ രാജു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒക്‌ടോബര്‍ 30ന് സംവിധായകന്‍ വിനയന്റെ പുതിയ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ'യുടെ പൂജാവേളയില്‍ തിലകന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇൗ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ക്യാപ്റ്റന്‍ രാജു നട്ടെല്ലില്ലാത്തവനും നിഷ്‌കളങ്കനുമാണെന്നും അദ്ദേഹത്തെ 'അമ്മ'യില്‍നിന്ന് പുറത്താക്കിയിരിക്കുകയാണെന്നും തിലകന്‍ പറഞ്ഞിരുന്നു. എന്നാല്‍, തന്നെ അമ്മയില്‍നിന്ന് പുറത്താക്കിയിട്ടില്ല. ഫെഫ്കയുമായി ഒരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുകയാണ് 'അമ്മ' ചെയ്തത്.
തിലകന്‍ അവഹേളിച്ചതിനെ തുടര്‍ന്ന് പുതിയ ചിത്രത്തിനായി വാങ്ങിയ 'അഡ്വാന്‍സ്' തിരിച്ചുനല്‍കി. തിലകന്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ വിനയന്‍ ഇടപെടാതിരുന്നത് വേദനിപ്പിച്ചെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞു.
മലയാള സിനിമയെന്നാല്‍ തിലകനല്ല. ചതിയന്‍ ചന്തുവോ പെരിങ്ങോടനോ ആകാന്‍ അദ്ദേഹത്തിന് കഴിയില്ല.
മാള അരവിന്ദന്‍ ചെയ്ത ചില റോളുകള്‍ തിലകന് ചെയ്യാനാകില്ല. ആദ്യകാലം മുതലെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മധു. അദ്ദേഹത്തിന് കിട്ടേണ്ട ആദരം ലഭിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെയുള്ളവരെ തിലകന്‍ കണ്ടുപഠിക്കണം -ക്യാപ്റ്റന്‍ രാജു പറഞ്ഞു.
Saturday, November 06, 2010
തിലകന് അഭിനയിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ല -ക്യാപ്റ്റന്‍ രാജു
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment