Tuesday, November 02, 2010

എയര്‍സെല്‍ 3ജി സേവനം തുടങ്ങി



ചെന്നൈ: പ്രമുഖ ടെലികോം സേവനദാതാവായ എയര്‍സെല്‍ ചെന്നൈയില്‍ 3ജി സേവനം അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് 3ജി സേവനം ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ ടെലികോം കമ്പനിയായി എയര്‍സെല്‍.

ചലച്ചിത്ര താരം സൂര്യ 3ജി സേവനം ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗുര്‍ദീപ് സിങ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) കെ.വി.പി.ഭാസ്‌കര്‍ എന്നിവരും സംബന്ധിച്ചു.

3ജി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ സ്‌പെന്‍സേഴ്‌സ് പ്ലാസ, എക്‌സ്​പ്രസ് അവന്യു, സിറ്റി സെന്റര്‍, പിഎച്ച് റോഡ് എന്നിവിടങ്ങളില്‍ കമ്പനി 3ജി എക്‌സ്​പീരിയന്‍സ് സോണ്‍ ആരംഭിച്ചു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment