ഗ്യാസ്ട്രബിളും ഭക്ഷണവും
തെറ്റായ ഭക്ഷണശീലങ്ങള്‍
ഗ്യാസ്ട്രബിളിനെക്കുറിച്ചു പറയുമ്പോഴൊക്കെ ഓര്‍മയില്‍ വരുന്ന ഒരു സംഭവമുണ്ട്; ഒരു അലോപ്പതി ഡോക്ടറുടെ അനുഭവം. ഗ്യാ സിന്റെ അസുഖമുണ്ടെന്നു പറഞ്ഞെത്തുന്ന രോ ഗികളോട് അങ്ങനെയൊരസുഖമില്ലെന്നു പറയുകയും ഒരു ചിരിയോടുകൂടി ആന്റാസിഡ് പ്രിസ്‌ക്രൈബ് ചെയ്തു പറഞ്ഞയയ്ക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഡോക്ടറുടേത്. രോഗിയുടെ ഭക്ഷണരീതിയെക്കുറിച്ചെന്തെങ്കിലും അറിയാന്‍ അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ തന്റെ പൊണ്ണത്തടി കുറയ്ക്കാനദ്ദേഹത്തിനൊരു മോഹം. അതിനായി ഡയറ്റിംഗ് തുടങ്ങി. അരിയാഹാരം വര്‍ജിച്ചു,
മറ്റ് അന്നജപദാര്‍ഥങ്ങളെല്ലാം ഒഴിവാക്കി, ചിക്കനും കാബേജും കോളിഫ്ലവറും മാത്രമായി ഭക്ഷണം ചുരുക്കി. ഒരാഴ്ച കഴിഞ്ഞു, പൊണ്ണത്തടിയില്‍ വലിയ കുറവൊന്നും കണ്ടില്ല. പക്ഷേ, വയറ് ബലൂണ്‍ പോലെ വീര്‍ത്തുനില്‍ക്കുന്നു; കൂടെക്കൂടെ ഏമ്പക്കവും. രോഗികള്‍ പറയുന്ന ഗ്യാസ്ട്രബിള്‍ ഇതാവാമെന്ന് അദ്ദേഹത്തിനു തോന്നി. പലതരം അന്റാസിഡുകള്‍ അകത്താക്കി. എന്നിട്ടും വിശേഷമില്ല. അപ്പോഴാണ് ഭക്ഷണത്തിന്റെ തകരാറാവാമിതിന്റെ കാരണമെന്നു തോന്നിയത്. കാബേജും കോളിഫ്ലവറും ചിക്കനും എന്ന ഡയറ്റിനോട് വിടപറഞ്ഞ് സാധാരണ ഭക്ഷണചര്യയിലേക്കു മടങ്ങി. ക്രമേണ അസുഖവും മാറിക്കിട്ടി.
സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തെറ്റായ ഭക്ഷണശീലങ്ങള്‍ മൂലമുണ്ടാകുന്ന ഒരുകൂട്ടം തകരാറുകളാണ് ഗ്യാസ്ട്രബിള്‍. ദഹനം ശരിയല്ലെന്നും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നെന്നും തോന്നുക, ഏമ്പക്കം വിടുക, ഭക്ഷണം പുളിച്ചുതികട്ടി വരിക, ഓക്കാനം, ഛര്‍ദ്ദി, ഛര്‍ദ്ദിച്ചുകഴിഞ്ഞാല്‍ ആശ്വാസം, നെഞ്ചെരിച്ചില്‍ ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ പല ഭാവങ്ങളാണ്. കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ പ്രകൃതിയിലും ഭക്ഷണശീലത്തിലും ചെറിയൊരു മാറ്റം വരുത്തിയാല്‍ വളരെ അസൗകര്യപ്രദവും അസുഖകരവുമായ ഈ രോഗം ഒഴിവാക്കാവുന്നതേയുള്ളൂ.
ഗ്യാസ്ട്രബിള്‍ ഉള്ളവര്‍ ആദ്യം ഒഴിവാക്കുന്ന ഭക്ഷണസാധനങ്ങള്‍ പയറുകളും പരിപ്പുകളുമാ ണ്. പക്ഷേ, അവയിലെ ഗ്യാസുണ്ടാക്കുന്ന അ ഞ്ചംഗ കാര്‍ബണ്‍ ഷുഗര്‍ ഏഴെട്ടു മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചേക്കുമ്പോള്‍ നശിച്ചുപോകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പ്രഷര്‍കുക്കര്‍ വ്യാപകമാകുന്നതിനു മുന്‍പ് പയറുവര്‍ഗങ്ങള്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ചിരുന്നതിനുശേഷമായിരുന്നല്ലോ പാകപ്പെടുത്തിയിരുന്നത്. പന്നിനെയ്യ്, മാട്ടിറച്ചി, ചെമ്മരിയാടിന്റെ ഇറച്ചി, കിഴങ്ങുവര്‍ഗങ്ങള്‍, ബ്രാസിക്ക വിഭാഗത്തില്‍പ്പെടുന്ന കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയില്‍ കൂടുതലായടങ്ങിയിട്ടുള്ള സള്‍ഫര്‍ അമിനോ അങ്ങള്‍ ഗ്യാസ് ഉണ്ടാക്കുന്നവയാണ്.
കൊഴുപ്പുകളും എണ്ണകളും ചേര്‍ന്ന വിഭവങ്ങള്‍, ചില ഹോര്‍മോണുകളെ സ്വതന്ത്രമാക്കുകയും ഇവ ആമാശയത്തിലുള്ള ഭക്ഷണസാധനങ്ങളെ വന്‍കുടലിലേക്ക് തള്ളിവിടുന്നതിനെ താമസിപ്പിക്കുകയും ഗ്യാസ്ട്രബിളിനിടയാക്കുകയും ചെയ്യുന്നു.
ഏതാണ്ട് എഴുപതു ശതമാനം ആളുകളും ഭക്ഷണം ശരിയായി ചവച്ചല്ല കഴിക്കുന്നത്. ധൃ തിപിടിച്ച് ഭക്ഷണം വിഴുങ്ങുമ്പോള്‍ അതിനോടൊപ്പം വളരെയധികം വായുവും വിഴുങ്ങുന്നു. ഇത് ഏതാണ്ട് ഒന്നൊന്നര ലിറ്റര്‍ വരെയുണ്ടാകും. ഗ്യാസ്ട്രബിളിന് ഇതും കാരണമാവുന്നു.
ചില മരുന്നുകള്‍ ഗ്യാസ്ട്രബിളിന് വഴിവെക്കാറുണ്ട്. ജലദോഷത്തിനുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, കാന്‍സര്‍ രോഗത്തിനു കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിക്കു കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വ ഇതിനുദാഹരണമാണ്. ഇരുമ്പുഗുളികകള്‍ ദഹനേന്ദ്രിയത്തിന്റെ ശ്ലേഷ്മപടലങ്ങളെ ഉ ത്തേജിപ്പിക്കുകയും ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയ്ക്കിടയാക്കുകയും ചെയ്യുന്നു. ചുമയ്ക്കുവേണ്ടി കഴിക്കുന്ന കഫ്‌സിറപ്പുകളും ഗ്യാസ് ഉണ്ടാക്കുന്നു.
പൊണ്ണത്തടിയും അമിതഭക്ഷണവും ഗ്യാ സ്ട്രബിളുണ്ടാകുന്നതിന് കാരണമാകുന്നു. അ മിതഭക്ഷണംമൂലം ആമാശയം, കരള്‍, കിഡ്‌നി, കുടലുകള്‍ ഇവയുടെ പ്രവര്‍ത്തനം ക്ലേശകരമായി മാറുകയും പചനം അവതാളത്തിലാകുകയും ഭക്ഷണം വയറ്റില്‍ ചീഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ആഹാരവസ്തുക്കള്‍ ശരിയായി പാ കപ്പെടുത്താതിരുന്നാലും ഗ്യാസ്ട്രബിളുണ്ടാ കാം. പൊരിച്ച വിഭവങ്ങളും അധികവ്യഞ്ജനങ്ങളും ഒഴിവാക്കണം. എന്നാല്‍, വെളുത്തുള്ളി ഗ്യാസിനെ ശമിപ്പിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം. സ്‌ട്രോവച്ച് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം. അതുപോലെ ത്തന്നെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൂടെക്കൂടെ വെള്ളം കുടിക്കുകയും ചെയ്യരുത്.
പയറുകള്‍, ബീന്‍സ്, വേവിക്കാത്ത സാലഡുകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ ബേക്കറിസാധനങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, പപ്പടം, ചട്ണി, ഉപ്പിലിട്ടത് തുടങ്ങിയത് ഒഴിവാക്കുക. സന്തോഷകരമായൊരന്തരീക്ഷത്തില്‍ സാവധാനം വേണം ഭക്ഷണം കഴിക്കുവാന്‍. ഉറങ്ങാന്‍പോകുന്നതിന് ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പുതന്നെ ഭക്ഷണം കഴിച്ചിരിക്കണം.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള ഭക്ഷണസാധനങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യക്തിക്ക് ആവശ്യമുള്ള എല്ലാ പോഷണമൂല്യങ്ങളും ഊര്‍ജവും നല്‍കുന്ന ഒരു ഭക്ഷണചര്യയായിരിക്കണം ലക്ഷ്യമിടേണ്ടത്. അതുപോലെത്തന്നെ വ്യക്തിഗതമായ അഭിരുചികളും കണക്കിലെടുക്കണം.
ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നതല്ല എങ്കിലും പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു - നൗളി എന്ന യോഗാസനം ചെയ് താല്‍ ഗ്യാസ്ട്രബിളുണ്ടാകില്ലെന്നുമാത്രമല്ല, ഏതു ഭക്ഷണസാധനവും കഴിക്കാനുമാകും.
ഡോ. കെ. മാല
Tuesday, October 19, 2010
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment