Sunday, November 07, 2010

വൈദ്യുതിയില്ലെങ്കിലും പേടിക്കേണ്ട; സോളാര് ചാര്ജര് വരുന്നു





വൈദ്യുതിയില്ലാത്ത സ്ഥലത്തെത്തുമ്പോഴാകാം മൊബൈലിലെ ചാര്ജ് തീരുന്നത്. യാത്രയ്ക്കിടെ ക്യാമറയിലോ ചാര്ജ് തീരാം. അത്തരം ഘട്ടങ്ങളില് ഇനിമുതല് സോളാര്ചാര്ജര് തുണയ്ക്കെത്തും. സോളാര്പവര് ഉപയോഗിച്ച് ചാര്ജ് ചെയ്യാവുന്ന മൊബൈലുകള് മുമ്പേ ഇറങ്ങിയിരുന്നു. എന്നാല്, വിത്യസ്ത ഉപകരണങ്ങള് ചാര്ജ് ചെയ്യാന് സഹായിക്കുന്നതാണ് പുതിയ സോളാര് ചാര്ജര്.

കനേഡിയന് കമ്പനിയായ കിവി (Kiwi) ആണ് പുതിയ സോളാര്ചാര്ജര് ഇറക്കിയിരിക്കുന്നത്. മൊബൈല്ഫോണുകള്, ക്യാമറകള്, ലാപ്ടോപ്പ് തുടങ്ങിയവയെല്ലാം ചാര്ജ് ചെയ്യാന് 'കിവി യു-പവേര്ഡ്' സോളാര് ചാര്ജര്ഉപയോഗിക്കാം. മൂന്നു ലീഫുകളിലായിട്ടാണ് ഇതില് സോളാര് പാനലുകള് ഘടിപ്പിച്ചിരിക്കുന്നത്. സീലിങ്ങ് ഫാനിന്റെ ലീഫുകള് പോലെ നിവര്ത്തിവെക്കാവുന്ന മൂന്നു ലീഫുകളും ആവശ്യമില്ലാത്ത സമയങ്ങളില് മടക്കി പോക്കറ്റിലിട്ടു നടക്കാം.



2000 mAH ശക്തിയുള്ള ബാറ്ററിയാണ് ഈ ചാര്ജറിന്റെ ശക്തി. ഈ ബാറ്ററിയില് സംഭരിക്കുന്ന വൈദ്യുതിയാണ് ഉപകരണങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഇനി സൂര്യപ്രകാശം ലഭ്യമല്ലെങ്കിലും സാധാരണ ചാര്ജറുകള് പോലെ തന്നെ യു.എസ്.ബി വഴിയും എ.സി ഔട്ട്ലറ്റു വഴിയും ചാര്ജ്ജ് ചെയ്യാം.

കൂടാതെ ചാര്ജിങ് ലവലുകള് കാണിക്കുന്ന നാല് എല്.ഇ.ഡി ഇന്ഡിക്കേറ്ററുകള് ഏതുപ്രതലത്തിലും ഉറപ്പിച്ചുനിര്ത്താവുന്ന മാഗ്നറ്റിക് ഫീറ്റ് ഇവയെല്ലാം മറ്റു ചാര്ജറുകളേക്കാള് ഈ സോളാര് ചാര്ജറിനെ മുന്നില് നിര്ത്തുന്നു.



വിവിധ ഉപകരണങ്ങള്ക്കുപയോഗിക്കാനായി 11 തരം കണക്്ടര് സ്ട്രിപ്പുകളും ഇതോടൊപ്പം ലഭ്യമാണ്. അതിനാല് തന്നെ ഒരുവിധം എല്ലാഉപകരണങ്ങളും ഇതുപയോഗിച്ച് ചാര്ജ് ചെയ്യാം. ഇങ്ങിനെയൊക്കെ ആണെങ്കിലും സൗരോര്ജം ഉപയോഗിച്ച് മുഴുവന് ചാര്ജ് ചെയ്യാന് ഏതാണ്ട് 17 മണിക്കൂര് വേണ്ടിവരുമെന്നാണ് അറിയുന്നത്. ഉടന് തന്നെ വില്പനക്ക് ലഭ്യമാവുന്ന ഈ സോളാര് ചാര്ജറിന്റെ വില 49 ഡോളറാണ് (ഏതാണ്ട് 2500 രൂപ).

0 അഭിപ്രായ(ങ്ങള്‍) :

Post a Comment