Monday, November 08, 2010

എന്താണ് RSS ഫീഡുകള്‍?



പല വെബ് സൈറ്റുകളിലും താഴെക്കാണുന്നതുപോലെ ഒരു ചെറിയ ഐക്കണും അതോടൊപ്പം RSS എന്നും എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ?

'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍ - പ്രത്യേകിച്ചും പത്രങ്ങള്‍, വാര്‍ത്താമാധ്യമങ്ങള്‍ തുടങ്ങിയവ - ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വെബ്‌സൈറ്റ് തുറക്കാതെതന്നെ നിങ്ങള്‍ക്ക് അവയില്‍നിന്ന്‌ വാര്‍ത്തകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ . താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മാതൃഭൂ‍മി ദിനപ്പത്രത്തിന്റെ തലക്കെട്ടുകള്‍ ഗൂഗിള്‍ റീഡര്‍ കാണിക്കുന്നതെങ്ങനെ എന്നു കാണിച്ചിരിക്കുന്നു.മാതൃഭൂമിയുടെ സൈറ്റില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കും. കൂടുതല്‍ വായനക്ക്‌ ആ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മാതൃഭൂമിയുടെ സൈറ്റില്‍ പോയി ആ വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ കഴിയും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment