Wednesday, August 17, 2011

'പ്രണയം' ആഗസ്റ്റ് 31ന്

ShareThis
'പ്രണയം' ആഗസ്റ്റ് 31ന്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ 'പ്രണയം' ആഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. ബോളിവുഡ് താരങ്ങളായ അനുപം ഖേറും ജയപ്രദയും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ 300ാം ചിത്രമെന്ന നിലയിലാണ് ചിത്രത്തിന്റെ പരസ്യജോലികള്‍. ഇക്കഴിഞ്ഞ ഒന്‍പതാം തിയതി ചിത്രത്തിന്റെ ഓഡിയോ റിലീസിങ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.
'പ്രണയം' എന്ന എന്റെ സിനിമ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികബന്ധത്തിനപ്പുറം നശ്വരമായ, അനുഭവിച്ചറിഞ്ഞതുകൊണ്ടു മാത്രം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ് പറയുന്നത്. ഒരു സ്ത്രീയം രണ്ടു പുരുഷന്‍മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എന്നുകരുതി, ഇതൊരു ത്രികോണപ്രണയ കഥയല്ല.' ബ്ലെസി പറയുന്നു.
തന്റെ കരിയറിലെ മികച്ച ചിത്രമാണ് 'പ്രണയ'മെന്ന് അനുപംഖേര്‍ അഭിപ്രായപ്പെട്ടു. തനിക്ക് ചിത്രത്തിലെ ഗാനങ്ങള്‍ ഏറെയിഷ്ടപ്പെട്ടുവെന്ന് ജയപ്രദ പറഞ്ഞു. ഒരു വൃദ്ധന്റെ ഭാവഹാവാദികളോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യഷപ്പെടുന്നത്. 'പ്രണയം' എന്ന പേരില്‍ ഇതുവരെ ഒരു മലയാള ചിത്രമിറങ്ങിയിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍പ് ബ്ലെസി അഭിപ്രായപ്പെട്ടിരുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment