Thank you for visiting My BLOG!

Wednesday, February 16, 2011

കുഞ്ഞു മിന്നിന് വിരലുകള്‍ 26



Posted on: 17 Feb 2011

യാങ്കോണ്‍: കൈകളില്‍ പന്ത്രണ്ടും കാലുകളില്‍ പതിന്നാലും വിരലുകളുമായി ഗിന്നസ് റെക്കോഡ് എത്തിപ്പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മ്യാന്‍മറിലെ ഒന്നരവയസ്സുകാരി ലെ യാതി മിന്‍. മകള്‍ക്ക് കൈവരാനിരിക്കുന്ന ഭാഗ്യത്തില്‍ ആഹ്ലാദിക്കുകയാണ് അമ്മ ഫ്യോ മിന്‍ മിന്‍ സോ.

മ്യാന്‍മറിലെ വളരെ സാധാരണക്കാരായ ഇവരെ ഗിന്നസ് റെക്കോഡിനുള്ള അപേക്ഷയയയ്ക്കാനും മറ്റും സഹായിക്കുന്നത് അയല്‍വാസിയാണ്്. കൈകളില്‍ പന്ത്രണ്ടും കാലുകളില്‍ പതിമ്മൂന്നും വിരലുകളുള്ള ഇന്ത്യന്‍ കുട്ടിയാണ് ഇപ്പോള്‍ വിരലെണ്ണത്തില്‍ ഗിന്നസ് റെക്കോഡിനുടമ.

പോളിഡാക്ടൈലിസം എന്നാണ് കയ്യിലോ കാലിലോ കൂടുതല്‍ വിരലുകളുള്ള അവസ്ഥ അറിയപ്പെടുന്നത്. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. രണ്ടു കൈകളിലും കാലുകളിലും കൂടുതല്‍ വിരലുകള്‍ കാണപ്പെടുകയെന്നത് അത്യപൂര്‍വവും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment