മുംബൈ: ചൂടേറിയ ലേലത്തിലൂടെ ഇന്ത്യയിലെ മൊബൈല്‍ കമ്പനികള്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ലൈസന്‍സ് നേടിയെങ്കിലും ഭൂരിഭാഗം ഇന്ത്യാക്കാര്‍ക്കും ഇത്തരം സേവനങ്ങളില്‍ താല്‍പ്പര്യം ഇല്ലെന്ന് പഠനം. തുടക്കത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നവില്‍ അഞ്ചില്‍ ഒരാള്‍ മാത്രമേ ഇത്തരം സേവനങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയുള്ളൂ എന്നാണ് സര്‍വേ സ്ഥാപനമായ നീല്‍സണ്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തപ്പെട്ടത്.
അതേസമയം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 3ജി സേവനങ്ങളെ കുറിച്ച് നല്ല ധാരാണയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ധാരണയുണ്ടെങ്കിലും ഉപഭോക്താക്കള്‍ കൂടുതലായി ഈ സേവനങ്ങളില്‍ താല്‍പ്പര്യം കാണിക്കാന്‍ എട്ട് മുതല്‍ 10 വര്‍ഷം വരെയെടുക്കുമെന്നാണ് നീല്‍സണ്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ നഗരങ്ങളിലെ മൊബൈല്‍ വരിക്കാരില്‍ 20 ശതമാനം 3ജി സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ പോലും കമ്പനികള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാവുമെന്ന് ടെലിക്കോം മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 45 കോടിവരും ഇന്ത്യയിലെ നഗരങ്ങളിലെ മൊബൈല്‍ വരിക്കാര്‍. ഇതിന്റെ അഞ്ചിലൊന്ന് എടുത്താല്‍ പോലും ഒമ്പത് കോടി വരും. പല വികസിത രാജ്യങ്ങളില്‍ നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതലാണിത്. 2013 ഓടെ 10 കോടി വരിക്കാരെയേ മൊബൈല്‍ കമ്പനികള്‍ തന്നെ പ്രതീക്ഷിക്കുന്നുമുള്ളു.

0 അഭിപ്രായ(ങ്ങള്‍) :
Post a Comment