Monday, February 07, 2011

ഷോര്‍ണൂര്‍ ട്രെയിന്‍ പീഡനം....കേരളത്തിലെ അമ്മമാരുടെ നൊമ്പരമായി സൗമ്യ വിടവാങ്ങി.





ഷോര്‍ണൂര്‍ ട്രെയിന്‍ പീഡനം ; പെണ്‍കുട്ടി മരിച്ചു.. നമുക്ക് തലകുനിക്കാം..

എല്ലാവരും വാര്‍ത്ത ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയുടെ തുടര്‍ച്ചയാണ് ഇത് .
ഇത് സംഭവിച്ചത് രാഷ്ട്രീയ പ്രബുദ്ധതയുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക തലസ്ഥാനത്ത്.

ഒരു നിമിഷം ചിന്തിക്കുക ഈ ട്രെയിനുകളിലും ബസ്സുകളിലും എന്റെയും നിങ്ങളുടെയും സഹോദരിമാരും അമ്മമാരും എല്ലാം അല്ലെ യാത്രചെയ്യുന്നത് .
ഈ ദുരന്തത്തിന് ഇരയായ പെണ്‍കുട്ടി എന്റെ അല്ലെങ്കില്‍ മറ്റൊരാളുടെ സഹോദരിയല്ലേ.
നാളെയും എന്റെയും നിങ്ങളുടെയും സഹോദരിമാര്‍ക്ക് യാത്ര ചെയ്യേണ്ടേ . . .

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ അനുശോചിക്കാനല്ലാതെ എത്രയാളുകള്‍ തയ്യാറുണ്ട് ഇനിയൊരിക്കല്‍ നമ്മുടെ കണ്മുന്നില്‍ ഇത്തരത്തില്‍ ഒരനീതി നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കും എന്ന് ദൃഡനിശ്ചയം ചെയ്യാന്‍ .

നമ്മുടെ കരുതല്‍ ചിലപ്പോള്‍ തുണയാകുന്നത് നമ്മുടെ തന്നെ സഹോദരിമാര്‍ക്കായിരിക്കും.
നമ്മളെപ്പോലെ ഒരാളുടെ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ആ പാവം പെണ്‍കുട്ടിക്ക് ജീവനും മാനവും നഷ്ടപ്പെടില്ലായിരുന്നു.





0 അഭിപ്രായ(ങ്ങള്‍) :

Post a Comment