Friday, February 11, 2011

LED നിര്‍മ്മിക്കാനുള്ള പുതിയ രീതി




Purdue സര്‍‌വ്വകലാശാല LED നിര്‍മ്മിക്കാനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തു. metal-coated silicon wafers ല്‍ LED solid-state വിളക്ക് ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ Purdue ലെ ഗവേഷകര്‍ക്ക് കഴിഞ്ഞു.
സാധാരണ gallium nitride ക്രിസ്റ്റലില്‍ ആണ് പ്രകാശം പരത്തുന്ന LED പാളി. പച്ചയൊ നീലയൊ വെളിച്ചം ലഭിക്കാന്‍ ഇന്ദ്രനീല കല്ല് (sapphire) അടിസ്ഥാനമായ LED ഉപയാഗിക്കുന്നു. ഇവ കണ്ണാടി പോലെ reflectors ഉപയോഗിച്ചാണ് ദക്ഷത കൂട്ടി ഈ വെളിച്ചം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാളി നിര്‍മ്മിക്കാന്‍ വളരെയേറെ ചിലവുണ്ട്. സാധാരണ ബള്‍ബിനേക്കാള്‍ 20 ഇരട്ടി വരെ വില LED വിളക്കുകള്‍ക്ക് ഇപ്പോള്‍ ഉണ്ട്. ഇന്ദ്രനീലം അടിസ്ഥാനമായ LED നിറം നല്‍കുന്നു എന്നാല്‍ അതീവ വിലപിടുപ്പുള്ളതാണ്.
zirconium nitride ഉപയോഗിച്ചാണ് പുതിയ LEDs കണ്ണാടി പ്രഭാവം ഉണ്ടാക്കുന്നത്. സാധാരണ zirconium nitride സലിക്കണുമായി രാസപ്രവര്‍ത്തനം നടത്തുന്നതിനാല്‍ silicon process വിഷമകരമാണ്. എന്നാല്‍ zirconium nitride ന് ഒരു സംരക്ഷണ ആവരണം നല്‍കി രാസപ്രവര്‍ത്തനം ഒഴുവാക്കി പൂര്‍ണ്ണ LED നിര്‍മ്മിക്കാനുള്ള gallium nitride പാളി ഉള്‍പ്പടെ മറ്റ് പാളികള്‍ നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. “LED കത്തുമ്പോള്‍ കുറച്ച് വെളിച്ചം താഴോട്ടും കുറച്ചുവെളിച്ചം മുകളിലോട്ടും പോകുന്നു. താഴോട്ടു പോകുന്ന വെളിച്ചം പ്രതിഫലിപ്പിച്ച് മുകളിലെത്തിച്ചാല്‍ ആ നഷ്ടം ഒഴുവാക്കാനാകും. രാസപ്രവര്‍ത്തനം കൂടാതെ zirconium nitride നെ സിലിക്കണ്‍ substrate ല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ വിജയം”, പ്രൊ.Timothy D. Sands പറയുന്നു.
ഈ മുന്നേറ്റം കൊണ്ട് LEDs സാധാരണ സിലിക്കണ്‍ wafers ല്‍ നിര്‍മ്മിക്കാനാകും. പുതിയ wafers ഇപ്പോഴുള്ള ചിലവു കുറഞ്ഞ രീതികള്‍ കൊണ്ടുതന്നെ നിര്‍മ്മിക്കാം. ഈ രീതി LEDs കളുടെ defects കുറക്കും. ഇന്ദ്രനീല കല്ലിനെ അപേക്ഷിച്ച് സിലിക്കണ്‍ നല്ല താപ ചാലകമാണ്. പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന damage കുറക്കാനിത് സഹായിക്കും. ദീര്‍ഘകാലം LEDs ഈടുനിക്കും.
സാധാരണ ബള്‍ബുകളെ വിളക്കെന്നു പറയുന്നതിലും നല്ലത് heaters എന്നു പറയുന്നതാണ്. കാരണം അവ ഊര്‍ജ്ജത്തിന്റെ 90% വും ചൂടായി നഷ്ടപ്പെടുത്തുന്നു. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള LEDs ന് 47% മുതല്‍ 64% വരെ ദക്ഷതയുണ്ട്. Purdue LEDs ഇതില്‍ ഏറ്റവും കൂടിയ ദക്ഷതയുള്ള ഇനത്തില്‍ പെടും.അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് വെളിച്ചത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വന്‍തോതില്‍ LEDs ഉപയോഗിച്ചാല്‍ ഇത് 10% കുറക്കാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. അത് 10% കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതിന് തുല്ല്യമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് വ്യാവസായികമായി നിര്‍മ്മിച്ചുതുടങ്ങും

0 അഭിപ്രായ(ങ്ങള്‍) :

Post a Comment