ഇന്ത്യന്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഇനി റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല. രാജ്യത്തെ ഏത് സംസ്ഥാനത്തു നിന്നുള്ള സിം കാര്‍ഡും മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാം, റോമിംഗ് ചാര്‍ജ്ജ് നല്‍കാതെ. ടെലികോം വിപ്ലവമായി കരുതാവുന്ന പുതിയ ടെലികോം നയം ഇന്നത്തെ കേന്ദ്ര മന്ത്രി സഭയാണ് പാസ്സാക്കിയത്.
നിലവില്‍ ഒരു പ്രത്യേക സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി മറ്റ് സംസ്ഥാനങ്ങളിലും പ്രയോഗിക്കാമെന്നതാണ് പുതിയ ടെലികോം നയത്തിലെ മറ്റൊരു ഗുണം. ഇത് വരെ ഒരൊറ്റ ടെലികോം സര്‍ക്കിളുകളില്‍ നിന്ന് മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഗുണം ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇതോടെ 93 കോടിയോളം വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വലിയൊരു ബുദ്ധിമുട്ടിനാണ് അറുതി വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ഇഷ്ടമുള്ള സേവനദാതാക്കളുടെ കീഴിലേക്ക് നമ്പര്‍ മാറാതെ തന്നെ വരാം. പുതിയ നയം വരുന്നതോടെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായോ മറ്റോ പോകേണ്ടി വരുന്ന വരിക്കാര്‍ക്ക് പഴയ മൊബൈല്‍ നമ്പര്‍ പുതിയ താമസസ്ഥലത്തും ഉപയോഗിക്കാം. റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ട. മാത്രമല്ല, വേണമെങ്കില്‍ സേവനദാതാക്കളെ വേറെ തെരഞ്ഞെടുക്കുകയും ആവാം
0 അഭിപ്രായ(ങ്ങള്‍) :
Post a Comment