യഥാര്‍ഥ ചിത്രകല ഉദാത്തമായ ഭാവനയുടെ സൃഷ്ടി കൂടിയാണ്. ഇത്തരം ഭാവനകളില്‍ വേറിട്ട പരീക്ഷണം കൂടിയാവുമ്പോള്‍...കാഞ്ഞങ്ങാട് അതിയാമ്പൂരിലെ അംബിക വാമനന്‍ എന്ന വീട്ടമ്മ ചിത്രകലയിലെ ഈ ഭാവനകളില്‍ പുതിയ പരീക്ഷണം ചേര്‍ക്കുകയാണ്. മറ്റൊന്നുമല്ല, ചരിത്രത്തിന്റെ നാള്‍വഴിയില്‍ പ്രകൃതിവര്‍ണങ്ങള്‍ കൊണ്ട് ചുമരില്‍ വാര്‍ന്നുവീഴുന്ന ചിത്രങ്ങളെ വസ്ത്രങ്ങളിലേക്ക് ആവാഹിക്കുകയാണവര്‍.
അങ്ങനെ മനുഷ്യനോടൊപ്പം ചേര്‍ന്ന് 'സഞ്ചരിക്കുന്ന' ചുമര്‍ചിത്രങ്ങള്‍ ഈ വീട്ടമ്മ യാഥാര്‍ഥ്യമാക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും രാജ കൊട്ടാരങ്ങളുടെയും ചുമരുകളില്‍ മാത്രം ഒതുങ്ങിയിരുന്ന കലാരൂപമായ മ്യൂറല്‍ പെയിന്റിങ് സാരികളില്‍ ചെയ്ത് ചിത്രകാരിയായ അംബിക വാമനന്‍ വിജയം കണ്ടെത്തിയിരിക്കുന്നു.
പരിചയ സമ്പന്നരായ ചുമര്‍ചിത്രകാരന്മാരുടെ സേവനം ഉപയോഗിച്ച് ചിത്രങ്ങളുടെ തനിമ അല്പംപോലും ചോര്‍ന്നുപോകാതെ ശാസ്ത്രീയമായ രീതിയിലാണ് സാരികളിലും വരയ്ക്കുന്നത്. പ്രകൃതിദത്ത വര്‍ണങ്ങള്‍ക്ക് പകരം ഫാബ്രിക് പെയിന്റാണ് സാരികളില്‍ ഉപയോഗിക്കുന്നത് എന്നുമാത്രം. സാരിയുടെ മുന്താണിയിലും ബോര്‍ഡറിലും നെഞ്ചത്തും പ്ലീറ്റിലും ആണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിത്രങ്ങളില്‍ ശ്രീകൃഷ്ണലീലകളാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രിയം. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍, ഊഞ്ഞാലാടുന്ന രാധാകൃഷ്ണന്മാര്‍, കൃഷ്ണനും ഗോപികമാരും തുടങ്ങി പല ചിത്രങ്ങളും മുന്താണിയില്‍ ചെയ്യാറുണ്ട്. നെഞ്ചിലും കൃഷ്ണന്റെയോ രാധയുടെയോ രൂപം ചെയ്യും. എന്നാല്‍ പ്ലീറ്റില്‍ ദേവരൂപങ്ങള്‍ ചെയ്യാറില്ല. കൃഷ്ണനെക്കൂടാതെ ഗണപതി, സരസ്വതി, ലക്ഷ്മി തുടങ്ങിയ ദേവരൂപങ്ങളും മറ്റ് രൂപങ്ങളും ചിത്രങ്ങളും ചെയ്തുകൊടുക്കുന്നു. സൗമ്യഭാവത്തിലുള്ള ദേവരൂപങ്ങള്‍ക്കാണ് അധികം ആവശ്യക്കാര്‍. ചിലരുടെ പ്രത്യേക താത്പര്യപ്രകാരം ശിവപാര്‍വതി ചിത്രങ്ങള്‍ വരക്കാറുണ്ട്. രവിവര്‍മ ചിത്രങ്ങള്‍ താത്പര്യമുള്ളവര്‍ക്ക് അതും ചെയ്തുകൊടുക്കുന്നു. കൂടാതെ. കഥകളി, ഹംസവും ദമയന്തിയും, മഹാരാഷ്ട്ര ലേഡി എന്നിവയൊക്കെ മ്യൂറല്‍ ശൈലിയിലും അല്ലാതെ ഫൈന്‍ ആര്‍ട്ടായും ചെയ്യാറുണ്ട്. സാരികള്‍ക്ക് പുറമെ ഷര്‍ട്ട്, മുണ്ട്, ചൂരിദാര്‍, ദുപ്പട്ട, കുര്‍ത്ത, പര്‍ദ എന്നിവയിലും ഡിസൈന്‍ ചെയ്യുന്നു.
വധൂവരന്മാര്‍ക്ക് ഒരേ ഡിസൈനില്‍ മ്യൂറല്‍ ചെയ്ത കല്യാണസാരിയും ഷര്‍ട്ടും എന്നത് പുതിയ ട്രെന്റാണ്. ഒരുസാരി നന്നായി മ്യൂറല്‍ പെയിന്റ് ചെയ്‌തെടുക്കാന്‍ മൂന്നുമുതല്‍ നാലുദിവസം വരെയെടുക്കുമെന്ന് അംബിക പറഞ്ഞു. മലബാറില്‍ ആദ്യമായാണ് ഈ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നത്.
ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്രകലാപഠന കേന്ദ്രത്തില്‍ നിന്ന് ഡിപ്ലോമ കോഴ്‌സ് ചെയ്ത വിമലും കൂട്ടുകാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ക്ഷേത്രങ്ങളിലേക്കും വീടുകളിലേക്കും മറ്റും പരമ്പരാഗത രീതിയില്‍ പ്രകൃതിക്കിണങ്ങുന്ന ചായം ഉപയോഗിച്ചുള്ള മ്യൂറല്‍ ചിത്രങ്ങളും പോര്‍ട്രെയ്റ്റ്, ഗ്ലാസ് പെയിന്റിങ് എന്നിവയും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്.
Wednesday, October 27, 2010
സഞ്ചരിക്കുന്ന ചുമര്‍ ചിത്രങ്ങള്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment