ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറില്‍ വ്യത്യാസം വരാതെ സേവനദാതാവിനെ മാറ്റാന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നവംബര്‍ ഒന്നുമുതല്‍ യാഥാര്‍ഥ്യമാവും. ഹരിയാണയിലാണ് ഇതിന് തുടക്കം കുറിക്കുകയെന്ന് ടെലികോം മന്ത്രി എ. രാജ പ്രഖ്യാപിച്ചു.
സേവനദാതാവിനെ മാറ്റാന്‍ 19 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷ ആരിലേക്കാണോ മാറാനാഗ്രഹിക്കുന്നത് ആ കമ്പനിക്ക് നല്‍കണം. ഒരിക്കല്‍ സേവനദാതാവിനെ മാറ്റിയാല്‍പ്പിന്നെ മൂന്നുമാസത്തേക്ക് മാറ്റാനാവില്ല.
നവംബര്‍ ഒന്നുമുതല്‍ പദ്ധതി രാജ്യമെങ്ങും നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും മുമ്പ് പലതവണ മാറ്റിയതുപോലെ ഇത്തവണയും നീട്ടി.
Wednesday, October 27, 2010
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ആദ്യം ഹരിയാണയില്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment