സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി എസ് 3 വരുന്ന ഏപ്രിലില്‍ ബ്രിട്ടണില്‍ അനാവരണം ചെയ്യും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ കുലപതിയായി അറിയപ്പെട്ട ഗ്യാലക്‌സി എസ്2 വിന് ശേഷം ഇറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പ് ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു.
ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്യാലക്‌സി എസ്2 വിന് ശക്തി നല്‍കുന്നത് ലാപ്‌ടോപ്പുകളിലും, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന 1.5 ജിഗാ ഹോര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസറാണ്. 1080 പിക്ച്ചര്‍ റെസലൂഷനോടെ 4.5 ഇഞ്ച് സ്‌ക്രീന്‍, 2മെഗാ പിക്‌സല്‍ ഫ്രന്റ് ഫെയ്‌സിംഗ് ക്യാമറ, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയാണ് എസ് 3യുടെ മറ്റ് ആഡീഷണല്‍ ഫീച്ചറുകള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം രണ്ടാം പാദത്തോടെ ലോകത്തെ മറ്റ് വിപണിയിലൂടെ ലഭ്യമാകുമെന്നാണ് വാര്‍ത്തകള്‍.
ലാപ്‌ടോപ്പുകളില്‍ മാത്രം ഉപയോഗിക്കുന്ന ഡുവല്‍ കോര്‍പ്രൊസസര്‍ ഉപയോഗിച്ചിറങ്ങിയ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായിരുന്നു സ്മാര്‍ട്ട് ഫോണിന്റെ ഗ്യാലക്‌സി എസ് 2 സ്മാര്‍ട്ട്‌ഫോണ്‍. മൊബൈല്‍ പ്രേമികളുടെ മനസ്സില്‍ എളുപ്പത്തില്‍ ഇടംപിടിച്ച എസ് 2 ലോകത്താകമാനം 2 കോടി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment