Thursday, March 15, 2012

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ശ്വാസോച്ഛ്വാസവും


മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി നമ്മുടെ ശ്വാസോച്ഛ്വാസം മതി. കേട്ടിട്ട് അതിശയത്തോടെ ഇരിക്കുകയൊന്നും വേണ്ട. സംഗതി ഉള്ളതാണ്. ലണ്ടനിലെ ഒരു കൂട്ടം ഗവേഷകരാണ് ശ്വാസോച്ഛ്വാസത്തിലൂടെ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മുടെ ശ്വാസോച്ഛ്വാസം ഉണ്ടാക്കുന്ന നേര്‍ത്ത കാറ്റിനെ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍മാസ്‌കില്‍ പതിപ്പിച്ച് ആ എനര്‍ജിയെ വൈദ്യുതിയായി മാറ്റുന്ന തരത്തിലാണ് ഇവര്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.

എയര്‍ മാസ്‌കില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ടര്‍ബൈനുകള്‍ കറക്കിയുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഐപോഡ് മുതല്‍ മൊബൈല്‍ വരെയുള്ള ആധുനിക ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഉപകരണം നിര്‍മ്മിക്കുന്നതിന് നേത്യത്വം നല്‍കിയ ജോക്കൊ പൗലോ ലമ്മോഗില പറയുന്നത്. നാം ഉറങ്ങുമ്പോള്‍, ഓടുമ്പോള്‍, നടക്കുമ്പോള്‍ തുടങ്ങി ഏത് സാഹചര്യത്തിലും മൊബൈല്‍ ചാര്‍ജ് ചെയ്യാമെന്നും ഇവര്‍ പറയുന്നു.

പരിസ്ഥിതി സൗഹാര്‍ദ്ദം പുലര്‍ത്തി ലഭ്യമായ ഊര്‍ജ സ്രോതസ്സുകളെ സംരക്ഷിക്കുന്നതാണ് പുതിയ ഉപകരണമെന്നാണ് ഗവേഷകരുടെ വാദം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment