ഗൂഗ്ളില്‍നിന്ന് ഇനി കമ്പ്യൂട്ടര്‍ കണ്ണടയും. കമ്പ്യൂട്ടര്‍ മോണിറ്റര്‍പോലെ പ്രവര്‍ത്തിക്കുന്ന ഗ്ളാസുള്ള കണ്ണടകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗ്ള്‍. കുറഞ്ഞ റെസലൂഷനിലുള്ള കാമറ ഘടിപ്പിച്ച കണ്ണട അടുത്തുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ആളുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്നയാളുടെ കണ്ണുകളിലേക്ക് കൈമാറും. ന്യൂയോര്‍ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം കണ്ണട പുറത്തിറങ്ങുമെന്നാണ് പത്രം പറയുന്നത്. അതേസമയം, കണ്ണട നിര്‍മിക്കുന്ന കാര്യം ഗൂഗ്ള്‍ സ്ഥിരീകരിച്ചിട്ടില്ല.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment