Thank you for visiting My BLOG!

Saturday, May 12, 2012

സിം കാര്‍ഡ് വിതരണം: മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി സമിതി

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകളുടെ വിതരണത്തിന് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു. സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പായി ടെലികോം കമ്പനികള്‍ വരിക്കാരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ ശിപാര്‍ശ ചെയ്യാന്‍ ടെലികോം വകുപ്പിലെയും ടെലികോം നിയന്ത്രണ അതോറിറ്റിയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
സിം കാര്‍ഡുകളുടെ വിതരണത്തിന് ടെലികോം കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അവിഷേക് ഗോയങ്ക നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വ്യാജരേഖകളുപയോഗിച്ച് നേടുന്ന സിം കാര്‍ഡുകള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ വാദിച്ചിരുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment