Thursday, October 07, 2010






മൊബൈല്‍ കണക്ഷനുകള്‍ 500 കോടി
ന്യൂയോര്‍ക്ക്: പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വയര്‍ലസ് കണക്ഷനുകളുടെ എണ്ണം ലോകത്ത് ഈ മാസത്തോടെ അഞ്ഞൂറു കോടിയാകുമെന്ന് റിപ്പോര്‍ട്ട്. 687 കോടി വരുന്ന ലോക ജനസംഖ്യയുടെ 73.4 ശതമാനം വരുമിത്. ഈ വര്‍ഷം അവസാനത്തോടെ പത്തുലക്ഷം കണക്ഷനുകള്‍ കൂടി വരുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐസപ്ലി പ്ലസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ട്ട് ഫോണുകളും സാധാരണ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് വയര്‍ലെസ് കണക്ഷന്‍. എന്നാല്‍ പലരും ഒന്നില്‍ കൂടുതല്‍ വയര്‍ലസ് കണക്ഷനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലോകത്തെ അഞ്ഞൂറുകോടി പേര്‍ വയര്‍ലസ് കണക്ഷന്‍ ഉപയോഗിക്കുന്നുവെന്ന് പറയാനാവില്ല.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും 50 ശതമാനം പേര്‍ക്കാണ് വയര്‍ലസ് കണക്ഷനുള്ളതെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് 157.6 ശതമാനമാണ്. ഉപയോക്താക്കള്‍ ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണിത് -റിപ്പോര്‍ട്ടില്‍ പറയുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment