Tuesday, November 16, 2010

999 രൂപയ്ക്ക് ഷാര്‍ജ ടു കോഴിക്കോട്



999 രൂപയ്ക്ക്ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ബക്രീദ് ആഘോഷത്തിനോടനുബന്ധിച്ച്, കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് 
എയര്‍ ഇന്ത്യയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ 
ഇതിനായി പ്രത്യേക വിമാനം തന്നെ ലഭ്യമാക്കിയിട്ടിട്ടുണ്ട്. 
186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായ എയര്‍ഇന്ത്യാ 
എക്‌സ്‌പ്രസ് നവംബര്‍ 17ന് പുലര്‍ച്ചെ 12.30 ന് യാത്രയാകും.
ഈ ഓഫര്‍ പ്രത്യേക വിമാനത്തിന് മാത്രമെ ലഭിക്കൂവെന്ന് 
എയര്‍ഇന്ത്യ പി ആര്‍ ഒ എ ബി ജോര്‍ജ് അറിയിച്ചു.
 ഇത് ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ 
വിമാന യാത്ര കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്ക് നടത്തുന്നത്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment