Tuesday, November 16, 2010

കല്ഭിലെ തീക്ക് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം ! താന്‍ കാന്‍സറിനെ അതിജീവിച്ചു: മം‌മ്ത


താന്‍ കാന്‍സറിനെ അതിജീവിച്ചു എന്ന് മം‌മ്ത.ഹോഡ്കിന്‍സ് ലിം‌ഫോമ എന്ന പേരിലറിയപ്പെടുന്ന കാന്‍സറാണ് മം‌മ്തയെ ബാധിച്ചത്.താന്‍ കാന്‍സറിന്‍റെ അപകട ഘട്ടങ്ങളെ അതിജീവിച്ചതായി മം‌മ്ത വെളിപ്പെടുത്തുന്നു. 15 മുതല്‍ 35 വയസുവരെയുള്ളവരെയും 55 വയസിനു മുകളിലുള്ളവരെയുമാണ് ഈ കാന്‍സര്‍ സാധാരണയായി ബാധിക്കുക. അന്‍‌വര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മം‌മ്ത രോഗം തിരിച്ചറിയുന്നത്. കീമോ തെറാപ്പിക്കും റേഡിയേഷനുമായി മം‌മ്തയ്ക്ക് മുടി മുറിക്കേണ്ടിവന്നു. കുറ്റിമുടിയുമായി മം‌മ്‌ത അന്‍‌വര്‍, ത്രില്ലര്‍ എന്നീ സിനിമകളിലെ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്‍‌വറില്‍ പല ഭാഗങ്ങളിലും താന്‍ വിഗ് ധരിച്ചിട്ടുണ്ട് എന്നത് അധികമാര്‍ക്കും അറിയാത്ത വസ്തുതയാണെന്ന് മം‌മ്ത പറയുന്നു. ഇത് തന്‍റെ പുനര്‍ജ്ജന്‍‌മമാണെന്നാണ് മം‌മ്തയുടെ വെളിപ്പെടുത്തല്‍.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment