ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, August 02, 2011

സര്‍ക്കാര്‍ ഉദ്യോഗം



അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് അവരുടെ യോഗ്യതക്കും കര്‍മ്മ ശേഷിക്കുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരാളം മേഖലകള്‍ നമ്മുടെ സമൂഹത്തില്‍ ലഭ്യമാണ്. നമ്മുടെ ചുറ്റുപാടും കാണുന്ന പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഉദ്യോഗം നേടാവുന്നതാണ് ഒരു മാര്‍ഗം. പക്ഷേ ശമ്പളം തുച്ഛമായിരിക്കും, ഉദ്യോഗത്തിന് സ്ഥിരത കണ്ടെന്ന് വരില്ല, പ്രമോഷനോ വളര്‍ച്ചയോ ആ ഉദ്യോഗങ്ങള്‍ക്ക് ഉണ്ടായെന്നു വരില്ല. ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളാണ് അടുത്ത വിഭാഗം. ഇത്തരം ഉദ്യോഗങ്ങള്‍ക്ക് ബി.ടെക്ക്, എം.ബി.എ തുടങ്ങിയ യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുക. അതും ഫ്രഷ് ഗ്രാജേറ്റ് ആയിരിക്കണം. പഠനം കഴിഞ്ഞ് നില്‍ക്കുന്നവരെ ഈ വിഭാഗം പരിഗണിക്കില്ല. മറ്റൊരു തൊഴില്‍ സാധ്യത ഏജന്‍സി പ്രവര്‍ത്തനങ്ങളാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള കമ്പനികളില്‍ ഏജന്റായി പ്രവര്‍ത്തിക്കണം. പണം നേടാമെങ്കിലും അധികാരങ്ങളും പദവികളും ഇത്തരം ഉദ്യോഗങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേടിതരുന്നതല്ല. ബിസിനസും, വ്യവസായവും തരംതരിക്കുക എന്നത് മറ്റൊരു സാധ്യതയാണ്. പക്ഷേ വന്‍ വെല്ലുവിളികളെ നേരിടാനുള്ള കഴിവൂം ശേഷിയും സാമ്പത്തിക പിന്‍ബലവും ഉണ്ടെങ്കിലേ ഈ മേഖലകളില്‍ ശോഭിക്കാന്‍ കഴിയൂ. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്ക് എന്നും അനുയോജ്യം സര്‍ക്കാര്‍ മേഖലയും, ബാങ്കിംഗ് രംഗത്തേയും ഉദ്യോഗങ്ങള്‍ തന്നെയാണ്. കേന്ദ്ര - സംസ്ഥാന തലങ്ങളില്‍ വര്‍ഷാ വര്‍ഷം ധാരാളം തസ്തികകള്‍ക്കായി പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, യു.പി.എസ്.സി വിജ്ഞാപനം ഇറക്കാറുണ്ട്. ഇതിന് പരീക്ഷായയി ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂല്‍ഡ് ബാങ്കുകളും എല്ലാ വര്‍ഷവും ബാങ്ക് ക്ലര്‍ക്ക്, ബാങ്ക് ഓഫീസര്‍, തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സി കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. കേരള സര്‍ക്കാര്‍ സര്‍വീസിലേക്ക് പി.എസ്.സി നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക്.
എല്‍.ഡി ക്ലര്‍ക്ക്
ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരപരീക്ഷയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. കേരളത്തിലെ 14 ജില്ലകളിലേയും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് എല്‍ഡി ക്ലര്‍ക്ക്മാരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന മത്സരപരീക്ഷ മാത്രമാണ് പി.എസ്.സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. 2010 ഡിസംബര്‍ മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. 2011 ജൂണ്‍ - ജൂലൈ മാസങ്ങില്‍ ഓരോ ജില്ലകളിലെ പരീക്ഷ നടത്തി 2011ല്‍ തന്നെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം.

എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലാണ് ഇപ്പോള്‍ നടത്തുന്നത്. പരീക്ഷാ മാധ്യമം മലയാളമാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴിലും കന്നടയിലും എഴുതാന്‍ അവസരമുണ്ട്). നൂറ് മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. 75 മിനിട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

ഇനം
വിഷയങ്ങള്‍
ചോദ്യങ്ങളുടെ എണ്ണം
മാര്‍ക്ക്
1
പൊതു വിജ്ഞാനം
50
50
2
മാനസികശേഷി പരിശോധന
20
20
3
ജനറല്‍ ഇംഗ്ലീഷ്
20
20
4
പ്രാദേശിക ഭാഷ
10
10
Total
100
100

എഴുതുന്ന പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒരു വിഭാഗത്തെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യോഗ്യതയും അര്‍ഹതയും ഉറപ്പു വരുത്തിയ ശേഷം അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ സകസ്‌സ് പ്ലാന്‍
വ്യക്തമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. നൂറു മാര്‍ക്കിന് നൂറ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. ശരിയായ ചോദ്യത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് പൊതു വിജ്ഞാനത്തില്‍ നിന്നാണ്.
പൊതു വിജ്ഞാനം
50 മാര്‍ക്കിന് 50 ചോദ്യങ്ങളാണ് ഉദ്യോഗാര്‍ഥികളെ പൊതുവിജ്ഞാനത്തില്‍ കാത്തു നില്‍ക്കുന്നത്. പൊതു വിജ്ഞാനം വളരെ ബഹൃത്താണെങ്കിലും വിഷമമാണെങ്കിലും വളരെ ആസുത്രിതമായ പഠന രീതി ആവിഷ്‌കരിച്ച് ചിട്ടയോടും അര്‍പ്പണബോധത്തോടും പൊതുവിജ്ഞാനത്തെ സമീപിച്ചാല്‍ പടിപടിയായി അറിവും അവബോധവും വളര്‍ത്തി അതിശകരമായ അടിത്തറ കെട്ടിപ്പടുക്കാം.
പൊതു വിജ്ഞാനം
പൊതു വിജ്ഞാനത്തെ താഴെ പറയുംവിധം സമീപിക്കാം
  1. ശാസ്ത്ര വിഷയങ്ങള്‍
    1. ജീവശാസ്ത്രം
    2. രസതന്ത്രം
    3. ഭൗതിക ശാസ്ത്രം
    4. കമ്പ്യൂട്ടര്‍
    5. പരിസ്ഥിതി ശാസ്ത്രം
  2. സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍
    1. ചരിത്രം
      1. കേരള ചരിത്രം
      2. ഇന്ത്യന്‍ ചരിത്രം
      3. ലോക ചരിത്രം
    2. സാമ്പത്തിക ശാസ്ത്രം
    3. ഭരണഘടന
    4. ഭൂമി ശാസ്ത്രം
  3. അടിസ്ഥാന പൊതു വിജ്ഞാനം
    1. ഇന്ത്യ
    2. കേരളം
    3. ലോകം
മാനസികശേഷി പരിശോധന
20മാര്‍ക്കിന് 20 ചോദ്യങ്ങളാണ് മാനസിക ശേഷി പരിശോധന എന്ന വിഷയത്തില്‍ നിന്നും പരീക്ഷക്ക് വരുന്നത്. കണക്ക്, യുക്തിചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് മാനസികശേഷി പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനസികശേഷി പരിശോധന
  1. യുക്തിചിന്ത
    1. ഒറ്റയാന്‍
    2. ശ്രേണികള്‍
    3. സാമാന്യബന്ധങ്ങള്‍
    4. രക്തബന്ധങ്ങള്‍
    5. ദിശാബോധം
  2. കണക്ക്
    1. നമ്പര്‍ സിസ്റ്റം
    2. ശരാശരി
    3. ശതമാനം
  3. കായികരംഗം
  4. ആനുകാലിക സംഭവങ്ങള്‍
  5. കലാസാഹിത്യ രംഗം
  6. അടിസ്ഥാന വസ്തുതകള്‍
    1. ഏറ്റവും വലുത് ഏറ്റവും ചെറുത് മുതലായവ
    2. അന്താരാഷ്ട്ര ദിനങ്ങള്‍
    3. പാര്‍ലമെന്റുകള്‍
    4. രാജ്യ തലസ്ഥാനം, നാണയങ്ങള്‍
    5. ലോകമതങ്ങള്‍
    6. മഹാരഥന്മാര്‍
    7. ലോകത്തിലാദ്യം
    8. ഇന്ത്യയിലാദ്യം
    9. കേരളത്തിലാദ്യം
    10. കൃതികളും കര്‍ത്താക്കളും
    11. അപരനാമങ്ങള്‍
    12. കണ്ടുപിടുത്തങ്ങള്‍
    13. ഉപകരങ്ങള്‍
    14. അളവുകള്‍

Monday, August 01, 2011

Sunday, July 31, 2011

Sunday, July 24, 2011

താക്കോലും വഴിമാറുന്നു, മൊബൈലിന് മുന്നില്‍




'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്ന പരസ്യവാചകം കേട്ടിട്ടില്ലേ. ചരിത്രത്തിലെ അതിലളിതമായ, എന്നാല്‍ അടിസ്ഥാനപരമായ ഒരു കണ്ടുപിടുത്തം കൂടി മൊബൈലിന് മുന്നില്‍ വഴിമാറുകയാണ്, അല്ലെങ്കില്‍ മണ്‍മറയാന്‍ പോവുകയാണ്. പോക്കറ്റിലും പഴ്‌സിലും സദാ ജാഗ്രതയോടെ നാം സൂക്ഷിച്ച, മനോഹരമായ കീചെയിനുകള്‍ കൊണ്ട് അലങ്കരിച്ച് കൊണ്ടുനടന്ന താക്കോലെന്ന കൊച്ചു വസ്തുവാണത്. പുരാതന നാഗരികതകളിലെ പോലെ താക്കോലിന്റെ എണ്ണക്കൂടുതല്‍ കാണിച്ച് പ്രതാപം പ്രകടിപ്പിക്കാമെന്ന് ഇനി ഒരു തലമുറയും കരുതേണ്ട. വാച്ചും വാക്മാനും മുതല്‍ ക്യാമറയും കമ്പ്യൂട്ടറും വരെ സകലതും വിഴുങ്ങിയുള്ള മൊബൈലിന്റെ സര്‍വസംഹാരയാത്രയില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് താക്കോല്‍. വീടും കടയും മുതല്‍ വാഹനങ്ങള്‍ വരെ തുറക്കാന്‍ ഇനി താക്കോല്‍ വേണ്ട, വിര്‍ച്വല്‍ കീ ഇന്‍സ്‌റ്റോള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ മതിയാകും.

തീര്‍ത്തും പുതിയതല്ല ഈ സാങ്കേതിക വിദ്യ. വാഹനങ്ങളിലെ കീലെസ് എന്‍ട്രിയുടെയും ഓഫീസുകളിലെ പഞ്ചിങ്കാര്‍ഡുകളുടെയും പിന്മുറക്കാരനായാണ് ഈ സ്മാര്‍ട്ട് താക്കോല്‍ ആപഌക്കേഷിന്റെ വരവ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ 'സ്വിസ് ആര്‍മി നൈഫ്' (വിവിധോദ്യേശ പോക്കറ്റ് കത്തി) ആയിമാറിക്കൊണ്ടിരിക്കുന്ന മൊബൈലില്‍, സ്മാര്‍ട്ട് കീ ആപഌക്കേഷന്‍ വരുന്നു എന്നതാണ് പക്ഷേ പ്രത്യേകത. 'പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം' എന്ന് പറയുന്നതുപോലെ മൊബൈല്‍ ഉപയോഗിക്കാന്‍ ഓരാരുത്തര്‍ക്കും ഒന്നല്ല, ഒട്ടനേകം കാരണങ്ങളുണ്ടല്ലോ ഇന്ന്. ക്യാമറയ്ക്കും കമ്പ്യൂട്ടറിനും സ്റ്റീരിയോക്കും പകരമെന്നപോല മൊബൈല്‍ ഇനി താക്കോലായും മാറും, അത് വീടിന്റെയോ കാറിന്റെയോ ഓഫീസിന്റെയോ ഏതുമാവട്ടെ.

അടഞ്ഞ് കിടക്കുന്ന വാതിലിലേക്ക് ഇന്‍ര്‍നെറ്റും കണ്‍വെര്‍ട്ടര്‍ ബോക്‌സും വഴി മൊബൈലില്‍ നിന്നൊരു ചെറുസന്ദേശം, അത്രയേ വേണ്ടൂ വാതില്‍ തുറക്കാന്‍. കള്ളത്താക്കോലിട്ട് കള്ളന്മാര്‍ വാതില്‍ തുറക്കുമെന്ന ഭയവും വേണ്ട. വീട്ടിലെത്തുന്നതിന് മുമ്പേ ഗെയ്റ്റും വാതിലും തുറക്കാനും ലൈറ്റും എ.സി.യും ഓണ്‍ ചെയ്യാനും ഓഫീസിലിരുന്നുകൊണ്ട് വീട്ടിലെ സെക്യൂരിറ്റി ക്യാമറകള്‍ ഓണ്‍ചെയ്യാനുമൊക്കെ കഴിയുന്ന സംവിധാനം ഇപ്പോള്‍ തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. വയര്‍ലെസ് റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ സഹായിക്കുന്ന ലോക്കുകളും ലഭ്യമാണ്. ജോലിസ്ഥലത്തായിരിക്കുമ്പോള്‍ വീട്ടിലൊരു അതിഥി വന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ വീട്ടിലേക്ക് ഓടിവരേണ്ടെന്ന് സാരം. വാതിലിന് ഒരു എസ് എം എസ് അയച്ചാല്‍ മതി!

മെഴ്‌സിഡസ് ബെന്‍സ് ഉപയോക്താക്കള്‍ക്ക് 2009 മുതല്‍ തന്നെ ഇത്തരമൊരു സംവിധാനം (സിപ്കാര്‍ ഷെയറിങ് സര്‍വീസ്) അവരുടെ മൊബൈലുകളില്‍ കമ്പനി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നുണ്ട്. ഈ ബെന്‍സുകളില്‍ ഡോറുകള്‍ തുറക്കാന്‍ മൊബൈലിലെ ലോക്ക് ഐക്കണില്‍ ഒന്ന് വിരലമര്‍ത്തുകയേ വേണ്ടൂ. ഡോറുകള്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും സഹായകരമായ സമാനമായൊരു മൊ ബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനറല്‍ മോട്ടോഴ്‌സും അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വാഹനത്തിലെത്തുന്നതിന് മുമ്പേ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാനും എ. സി. പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനും ഇത് സഹായിക്കുന്നുണ്ട്. ധൃതിയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ ഡോറുകള്‍ അടച്ചോ എന്ന് ചെക്ക് ചെയ്യാനും ഇതുവഴി കഴിയും.

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്നത്. താല്‍ക്കാലം ഈ വിദ്യ കുറച്ച് ഫോണുകളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, 2015 ഓടെ 55 കോടി ഉപേയോക്താക്കള്‍ ലോകത്താകെ ഈ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളായി മാറുമെന്നാണ് കരുതപ്പെടുന്നത്. മൊബൈല്‍ ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, വിര്‍ച്വല്‍ താക്കോല്‍ സേവനം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കാര്‍കമ്പനികളും ലോക്ക് നിര്‍മാതാക്കളുമൊക്കെ.

സ്റ്റോക്‌ഹോമിലെ ക്ലാരിയോണ്‍ ഹോട്ടലില്‍ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ എട്ടുമാസം നീണ്ട പരീക്ഷണം നടക്കുകയുണ്ടായി. ഹോട്ടലില്‍ താമസത്തിനെത്തിയവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനായി ഒരു വെബ് അഡ്രസ് ടെക്സ്റ്റ് മെസേജായി നല്‍കുകയായിരുന്നു. ചെക്ക് ഇന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് റൂമുകളില്‍ പ്രവേശിക്കാന്‍ അതിഥികളുടെ മൊബൈലിലേക്ക് താക്കോലിന് പകരം ഇലക്ട്രോണിക് കീ അയച്ചുകൊടുത്തു. സംഗതി വിജയമാണെന്നാണ് കണ്ടത്. പ്ലാസ്റ്റിക് കീ കാര്‍ഡുകള്‍ നല്‍കുന്ന ചിലവും, ചെക്ക് ഇന്‍ സ്റ്റാഫിനെ അയക്കുന്ന ചിലവും ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞു. സ്വീഡനിലെ ഓഫീസുകളിലും സര്‍വകലാശാലകളിലുമൊക്കെ ഇത്തരം സംവിധാനം ഇപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ഇത്തരം താക്കോലുകളില്‍ കാലാവധി അവസാനിക്കുന്ന സമയം നേരത്തേ തന്നെ സെറ്റ് ചെയ്യാമെന്ന സൗകര്യവുമുണ്ട്. വീടുകളും റൂമുകളുമൊക്കെ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് കാലാവധി കഴിയുന്ന സമയം തന്നെ കീ ഇങ്ങിനെ ഉപയോഗശൂന്യമാക്കാനും തുടര്‍ന്ന് പ്രവേശനം തടയാനും കഴിയും. കരാര്‍തൊഴിലാളികള്‍ക്ക് കരാര്‍ കഴിയുമ്പോള്‍ ഓഫീസുകളില്‍ പ്രവേശനം നിഷേധിക്കാനും ഇങ്ങിനെ കഴിയും. സന്ദര്‍ശകര്‍ക്കും മറ്റും താല്‍ക്കാലിക പ്രവേശനം നല്‍കാനും വിര്‍ച്വല്‍ കീ കൊണ്ട് കഴിയും. താക്കോല്‍ നഷ്ടപ്പെടുമെന്നോ കീ ഡ്യൂപഌക്കേറ്റ് ചെയ്യുമെന്നോ ഉള്ള ഭീതിയും വേണ്ട.

പക്ഷേ ചാര്‍ജ് തീര്‍ന്ന് ഫോണ്‍ സ്വിച്ചോഫായാല്‍ എന്ത് ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പരിമിതിയായി ഉന്നയിക്കപ്പെടുന്ന പ്രശ്‌നം. ഇത് കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമായാലും ചിലപ്പാള്‍ വീടിന് പുറത്തിരിക്കേണ്ടി വരും. മൊബൈലില്‍ ഈ സംവിധാനം ഒരുക്കാന്‍ ഇപ്പോള്‍ അല്‍പം ചിലവ് കൂടുതലാണ് എന്നതാണ് മറ്റൊരു പരിമിതി. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുന്നതോടെ ചിലവ് കുറയുമൊന്നാണ് മൊബൈല്‍ വിപണി വിദഗ്ധര്‍ കരുതുന്നത്.
-യാസിര്‍ ഫയാസ്‌ കടപ്പാട്: മാതൃഭൂമി