Thank you for visiting My BLOG!

Wednesday, November 24, 2010

ഒരു കപ്പ് കാപ്പിയുടെ വിലയ്ക്ക് മൊബൈല്‍


Posted on: 13 Nov 2010



ഏറ്റവും വലിയ മത്സരം നടക്കുന്ന മേഖലയായി മൊബൈല്‍ ഫോണ്‍ രംഗം മാറിക്കഴിഞ്ഞു. ഹാന്‍ഡ്‌സെറ്റിന്റെ കാര്യത്തിലായാലും കോള്‍ നിരക്കുകളുടെ കാര്യത്തിലായാലും കാര്യം വ്യത്യസ്തമല്ല. മത്സരം ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ എവിടെയെത്തും. 'ഉദയാണ് താരം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമുണ്ട്-' ഈ മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ' എന്ന്! പരിധി ഇല്ല എന്ന് സിനിമയിലൂടെ ശ്രീനിവാസന്‍ തെളയിച്ചതുപോലെയാണ് മൊബൈലിന്റെ കാര്യവും. ഇപ്പോള്‍ ഒരു കപ്പ് കാപ്പിയുടെ കാശ് മതി ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് എന്ന അവസ്ഥയെത്തിയിരിക്കുകയാണ്.

സംഗതി ചൈനീസ് ഫോണാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ബ്രിട്ടനിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. അവിടത്തെ പ്രമുഖ മൊബൈല്‍ റീട്ടെയില്‍ കമ്പനിയായ കാര്‍ഫോണ്‍ വെയര്‍ഹൗസ് (Carphone Warehouse) ആണ് 99 പെന്‍സിന് (നൂറ് പെന്‍സ് സമം ഒരു ബ്രിട്ടീഷ് പൗണ്ട്) മൊബൈല്‍ പുറത്തിറക്കിയത്. ബ്രിട്ടനില്‍ ഒരു കപ്പ് കാപ്പിക്ക് ആവശ്യമായതിലും ചെലവ് കുറവ്.

ക്രിസ്മസ് സമ്മാനമായാണ് കമ്പനി ഈ വിലകുറഞ്ഞ മൊബൈല്‍ ബ്രിട്ടനില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിലകുറഞ്ഞ മൊബൈല്‍ യുവാക്കള്‍ക്കിടയില്‍ ഹരമാകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത് എത്രത്തോളം പിന്തുണ ഇതിന് ലഭിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Alcatel OT-209 എന്ന പേരുള്ള ഈ മൊബൈല്‍ കടുത്ത ഗ്രേയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ അല്‍കാടെല്‍ (Alcatel) കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ വിലയായ 99 പെന്‍സിന് പുറമെ കണക്ഷനും മറ്റുമായി 10 പൗണ്ട് കൂടി നല്‍കിയാല്‍ ഫോണുമായി വീട്ടില്‍പോകാം. എസ്.എം.എസ് സൗകര്യം, സ്​പീക്കര്‍ ഫോണ്‍, ഗെയിംസ്്, എഫ്.എം റേഡിയോ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഫോണ്‍.

68 ഗ്രാം മാത്രം ഭാരം, 128 ഗുണം 128 റസല്യൂഷനിലുള്ള 1.45 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. രണ്ടുമണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഇതിന്റെ ബാറ്ററി 333 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും 4.55 മണിക്കൂര്‍ സംസാര സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

പിന്‍കുറിപ്പ്:
വിലക്കുറവിന്റെ കാര്യത്തില്‍ അപമാനിക്കപ്പെട്ട ചൈനക്കാര്‍ക്കിനി തലഉയര്‍ത്തി നടക്കാം. 
കാരണം ഗ്രേറ്റ് ബ്രിട്ടനേക്കാള്‍ മേലെയാണ് ഇനി ചൈനയുടെ സ്ഥാനം!!


കടപ്പാട്: മാതൃഭൂമി 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment