Thank you for visiting My BLOG!

Wednesday, February 23, 2011

മൈക്രോസോഫ്ടിന്റെ പുതിയ വയര്‍ലെസ് മൗസ്‌



Posted on: 23 Feb 2011




മൈക്രോസോഫ്ടിന്റെ സ്വന്തം സങ്കേതമായ ബ്ലൂട്രാക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ്സ് മൗസായ 'മൊബൈല്‍ മൗസ് 3500' വിപണിയില്‍ ഹരമാകുന്നു. സാധാരണ ഡെസ്‌ക്്‌ടോപ്പ് മൗസുകളെക്കാള്‍ വലിപ്പം കുറവുള്ള ഈ മൗസ് ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്. ഏതാണ്ട് എല്ലാ പ്രതലത്തിലും നന്നായി പ്രവര്‍ത്തിക്കുന്നതാണ് ഇതെന്ന്് നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

വിവിധ നിറങ്ങളില്‍ ആകര്‍ഷകമായ രൂപകല്‍പനയാണ് മൊബൈല്‍ മൗസിന്റേത്. ഇടംകൈയന്‍മാര്‍ക്കും വലംകൈയന്‍മാര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണിത്. ഇടം വലം ബട്ടണുകളും വശങ്ങളിലായി തള്ള വിരല്‍ ഇരിക്കുന്ന സ്ഥലവും വിരലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലുള്ളതാണ്. കൈപ്പത്തിയുടെ ഒരു ഭാഗത്തിന് സൗകര്യപ്രദമായിരിക്കാന്‍ പാകത്തിലാണ് മൗസിന്റെ പിന്‍ഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്.


സാധാരണ മൗസുകളിലെ സ്‌ക്രോള്‍ വീല്‍ തന്നെയാണ് മൈക്രോസോഫ്റ്റ് വയര്‍ലെസ്സ് മൊബൈല്‍ മൗസ് 3500 ലുമുള്ളത്. ഇതിന്റെ മുകള്‍വശം മെറ്റാലിക് ഫിനിഷിലുള്ളതാണ്. താഴെ ഭാഗത്തുള്ള രണ്ട് ടെഫ്‌ളോണ്‍ പാഡുകള്‍ മൗസിന്റെ സഞ്ചാരം അനായാസമാക്കുന്നു.

രണ്ട് 'AA' വലിപ്പത്തിലുള്ള ബാറ്ററിയാണ് ഈ മൗസിലുപയോഗിക്കുന്നത്. ആല്‍ക്കലൈന്‍ ബാറ്ററിയാണെങ്കില്‍ എട്ടുമാസം വരെ ഉപയോഗിക്കാനാകും. വിലകുറഞ്ഞ മൗസുകളില്‍ കാണാനാകാത്ത ഓണ്‍, ഓഫ് സ്വിച്ചുകള്‍, റിസീവര്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ മൗസിന്റെ പ്രത്യേകതയാണ്. 

കമ്പ്യൂട്ടറില്‍ നിന്നും 10 അടി ദൂരെ വെച്ചു പോലും യാതൊരു പ്രശ്‌നവുമില്ലാതെ മൗസ് ഉപയോഗിക്കാനാകും. അതുപോലെ, ഗ്ലാസ്സിനു പുറത്തും ഇത് പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കും. വയര്‍ ഉള്ള മൗസ് ഉപയോഗിക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഗെയിമിങില്‍ പോലും ഇത്് ഉപയോഗിക്കാനാകും.

ഇബേയിലൂടെ വാങ്ങിയാല്‍ മൈക്രോസോഫ്ട് വയര്‍ലെസ്സ് മൊബൈല്‍ മൗസ് 3500 ന്റെ വില 1075 രൂപയാണ്. അല്പം കൂടി കുറഞ്ഞ വിലയില്‍ ഇത് കടകളില്‍ ലഭിക്കും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment