Sunday, October 30, 2011

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ്





പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും തമ്മിലുള്ള ബലാബലം തുടരുന്നതിനിടെ, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ മൂന്നാംപാദത്തിലാണ് (ജൂലായ് - സപ്തംബര്‍) സാംസങ് മുന്നിലെത്തിയത്.

ഈ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിന്റെ വിഹിതം ഏതാണ്ട് 24 ശതമാനമായതായി 'സ്ട്രാറ്റജി അനാലിറ്റിക്‌സ്' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 27.8 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് 2011 ജൂലായ് - സപ്തംബര്‍ കാലയളവില്‍ സാംസങ് വിപണിയിലെത്തിച്ചത്.

അതേസമയം, ആ കാലയളവില്‍ 17.1 മില്യണ്‍ ഫോണുകള്‍ ആപ്പിള്‍ വിപണിയിലെത്തിച്ചു. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 14.6 ശതമാനം വരും. 16.8 മില്യണ്‍ ഫോണുകള്‍ വിപണിയിലെത്തിച്ച നോക്കിയയാണ് മൂന്നാംസ്ഥാനത്ത് (വിപണി വിഹിതം 14.4 ശതമാനം).


ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ (ഐഫോണ്‍ 4 എസ്) പുറത്തുവരാനായി ഉപഭോക്താക്കള്‍ കാക്കുന്ന സമയമായിരുന്നു ജൂലായ് - സപ്തംബര്‍ കാലം. അതുകൊണ്ടാണ് ഐഫോണിന്റെ വില്‍പ്പന പിന്നിലായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അഴകുള്ള ഹാര്‍ഡ്‌വേര്‍ ഡിസൈനും ജനപ്രിയ ആന്‍ഡ്രോയിഡ് ഉപകരണങ്ങളും ആകര്‍ഷണീയമായ ഉപ-ബ്രാന്‍ഡുകളും വ്യാപകമായ ആഗോള വിതരണവും ചേര്‍ന്നാണ് സാംസങിന്റെ ഉയര്‍ച്ച സാധ്യമാക്കുന്നതെന്ന്, സ്ട്രാറ്റജി അനാലിറ്റിക്‌സിലെ അലക്‌സ് സ്‌പെക്റ്റര്‍ പറയുന്നു.

കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും ഒന്നാമതെത്താന്‍ കഴിഞ്ഞത്, ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റം ഉപയോഗിച്ച് വളര്‍ച്ച സാധ്യമാണ് എന്നതിന് തെളിവാണെന്ന് സ്‌പെക്റ്റര്‍ ചൂണ്ടിക്കാട്ടി. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ഗാലക്‌സി ഫോണുകളാണ് സാംസങിന്റെ മുന്നേറ്റം സാധ്യമാക്കിയത്.

2011 ജൂലായ് - സപ്തംബര്‍ കാലത്ത് ലോകവിപണിയിലെത്തിയത് 117 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണിത്. 2010 മൂന്നാംപാദത്തില്‍ ലോകവിപണിയില്‍ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഹിതം 33 ശതമാനമായിരുന്നത്, ഈ വര്‍ഷത്തെ മൂന്നാംപാദത്തില്‍ 14 ശതമാനമായി ചുരുങ്ങി.

സ്മാര്‍ട്ട്‌ഫോണിന്റെ കാര്യത്തില്‍ സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് മൈക്രോസോഫ്ടിന്റെ 'വിന്‍ഡോസ് ഫോണ്‍ 7' പ്ലാറ്റ്‌ഫോമിലേക്കുള്ള നോക്കിയയുടെ മാറ്റം ശരിക്കും വെല്ലിവിളി തന്നെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു - സ്ട്രാറ്റജി അനാലിറ്റിക്‌സിലെ ടോം കാങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ (ലുമിയ ഫോണുകള്‍) നോക്കിയ അവതരിപ്പിച്ചത്. അവ

0 അഭിപ്രായ(ങ്ങള്‍) :

Post a Comment