ഇന്റലിന്റെ ചിപ്പ് ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ കമ്പനിയായ ലാവ വിപണിയിലെത്തിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍ ഇന്റലും ലാവയും പുറത്തുവിട്ടു.
ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ 'ക്‌സൊലോ എക്‌സ്900' (XOLO X900)ആയിരിക്കും ആദ്യ 'ഇന്റല്‍ ഇന്‍സൈഡ്' ഫോണ്‍. ഏപ്രില്‍ 23 ന് വിപണിയിലെത്തുന്ന ഫോണിന്റെ വില ഏതാ് 22000 രൂപയായിരിക്കുമെന്ന് ഇന്റലിന്റെ അറിയിപ്പില്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണിനായി ഇന്റല്‍ രൂപകല്‍പ്പന ചെയ്ത 1.6 GHz ഇന്റല്‍ ആറ്റം പ്രൊസസറായ 'ഇസഡ്2460' (Z2460) ആയിരിക്കും എക്‌സ്900 ഫോണിന് കരുത്തേകുക. പ്രമുഖ റീട്ടെയ്ല്‍ ശൃഖലയായ 'ക്രോമ' (Croma) വഴിയാണ് ലാവ ഈ ഫോണ്‍ രാജ്യത്തെമ്പാടുമെത്തിക്കുക.
പൂര്‍ണതോതില്‍ ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങിനും പ്ലേ ചെയ്യാനും ശേഷിയുള്ള 400 MHz ജിപിയു ആണ് എക്‌സ്900 ലുള്ളത്. 4.03 ഇഞ്ച് വിസ്താരവും 1024 x 600 റിസൊല്യൂഷനുമുള്ള ഡിസ്‌പ്ലെയാണ് ഫോണിലേത്. എച്ച്എസ്പിഎ +3ജി കണക്ടിവിറ്റിയും, എട്ട് മെഗാപിക്‌സല്‍ ക്യാമറയും ഉ്. ഒരു സെക്കന്‍ഡില്‍ കുറഞ്ഞ സമയംകൊ് പത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് ക്യാമറ.
എക്‌സ്900 പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് പ്ലാറ്റ്‌ഫോമിലാണ്. ആന്‍ഡ്രോയിഡിന്റെ അടുത്ത വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലേക്ക് പിന്നീട് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ലാവ പറയുന്നു.
ഇന്റലിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിരിക്കും എക്‌സ്900 എന്ന് വിലയിരുത്തപ്പെടുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്തെ മുടിചൂടാമന്നനായ ഇന്റലിന് മൊബൈല്‍ തരംഗത്തില്‍ സംഭവിച്ച കാലിടറല്‍ മാറ്റാന്‍ പുതിയ ചുവടുവെയ്പ്പ് സഹായിക്കുമോ എന്നാണ് അറിയാനുള്ളത്.
എന്‍വിഡിയ, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ മൊബൈല്‍ രംഗത്ത് വന്‍മുന്നേറ്റം നടത്തിയപ്പോള്‍, ഇന്റലിന് വെറും കാഴ്ചക്കാരായി നില്‍ക്കേി വന്നതാണ് സമീപകാല ചരിത്രം. ആ ചരിത്രം തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ കമ്പനിയായ ലാവയും അതിന്റെ എക്‌സ്900 ഫോണും എത്ര സഹായിക്കും എന്നതാണ് പ്രശ്‌നം.
ലാവയുടെ എക്‌സ്900 ഒരു തുടക്കം മാത്രമാണെന്ന് ഇന്റല്‍ സൂചന നല്‍കുന്നു. 'ഇന്റല്‍ ഇന്‍സൈഡ്' ഫോണുകളുമായി മോട്ടറോള മൊബിലിറ്റിയും ലെനോവയും താമസിയാതെ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment